തിയറ്ററുകളിലും ബോക്‌സോഫീസിലും നല്ല അഭിപ്രായം! മള്‍ട്ടിപ്ലെക്‌സിലടക്കം മികച്ച കളക്ഷനുമായി വൈറസ്!
Recommended Video
കാത്തിരിപ്പുകള്‍ക്കൊടുവില്‍ വൈറസ് തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. കേരളത്തെ പിടിച്ച് കുലുക്കിയ നിപ്പയെ ആസ്പദമാക്കി ഒരുക്കി സിനിമയായതിനാല്‍ പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. റിലീസിനെത്തിയതിന് ശേഷം നല്ല പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇത് ബോക്സോഫീസ് കളക്ഷനിലും പ്രകടമായിരിക്കുകയാണ്. ജൂണ്‍ ഏഴിന് റിലീസ് ചെയ്ത സിനിമ അഞ്ച് ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്.
കൊച്ചിന്‍ മള്‍ട്ടിപ്ലെക്സില്‍ പ്രതിദിനം 27 ഓളം ഷോ ആണ് വൈറസിന് ലഭിക്കുന്നത്. ആദ്യ മൂന്ന് ദിവസം കൊണ്ട് 19.55 ലക്ഷമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ആദ്യ ആഴ്ച കഴിയുമ്പോള്‍ 32.78 ലക്ഷത്തിലെത്തി. ഇപ്പോള്‍ ഒരു ദിവസം ആറ് ലക്ഷത്തിന് അടുത്ത് കളക്ഷനാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇതോടെ ആദ്യ അഞ്ച് ദിവസം കൊണ്ട് 36.80 ലക്ഷം ഇവിടെ നിന്ന് മാത്രം വൈറസിന് ലഭിച്ചു. ഫോറം കേരള പുറത്ത് വിട്ട കണക്കുകളിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

അതേ സമയം തിരുവനന്തപുരം പ്ലെക്‌സില്‍ ഇതിനകം 40 ലക്ഷത്തിന് മുകളില്‍ സിനിമയ്ക്ക് കളക്ഷന്‍ നേടാനായിട്ടുണ്ട്. അഞ്ചാം ദിവസം 41.87 ലക്ഷമാണ് ഇവിടെ നിന്നും ലഭിച്ചിരിക്കുന്നത്. അതിവേഗം ഒരു കോടി ക്ലബ്ബിലേക്ക് കയറാന്‍ സിനിമയ്ക്ക് കഴിയുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. കേരളത്തിലെ തിയറ്ററുകളില്‍ റിലീസ് ദിവസം മുതല്‍ വമ്പന്‍ തിരക്കാണ് വൈറസിന് അനുഭവപ്പെട്ട് കൊണ്ടിരിക്കുന്നത്.
ആഷിക് അബുവിന്റെ സംവിധാനത്തിലെത്തിയ ചിത്രത്തില്‍ വമ്പന്‍ താരങ്ങളായിരുന്നു അണിനിരന്നത്. റിയല്‍ സ്‌റ്റോറിയായി ഒരുക്കിയ ചിത്രം റിമ കല്ലിങ്കലാണ് നിര്‍മ്മിച്ചിരിക്കുന്നത്. നിപ്പ വൈറസിനെ ആസ്പദമാക്കി ഒരുക്കിയ സിനിമയുടെ റിലീസിന് തൊട്ട് മുന്‍പ് കേരളത്തില്‍ വീണ്ടും നിപ്പയുടെ സാന്നിധ്യം തെളിഞ്ഞിരുന്നു. ഇതോടെ സിനിമ പ്രതിസന്ധിയിലാവുമോ എന്ന ആശങ്കയും ഉയര്‍ന്നു. എന്നാല്‍ നിപ്പ നിയന്ത്രണ വിധേയമാക്കിയതിനാല്‍ സിനിമ യാതൊരു തടസ്സവുമില്ലാതെ തിയറ്ററുകളിലേക്ക് എത്തി. വരും ദിവസങ്ങളില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ സിനിമയ്ക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.


Click it and Unblock the Notifications