ബോക്‌സോഫീസില്‍ അതിഗംഭീര പ്രകടനം! ഒടുവില്‍ വൈറസ് ആമസോണ്‍ പ്രൈമില്‍ എത്തി
ആഷിക് അബുവിന്റെ സംവിധാനത്തിലെത്തിയ വൈറസ് തിയറ്ററുകളില്‍ ഗംഭീര അഭിപ്രായം സ്വന്തമാക്കിയിരുന്നു. സര്‍വൈവല്‍ ത്രില്ലര്‍ ഗണത്തിലൊരുക്കിയിരിക്കുന്ന ചിത്രം റിമ കല്ലിങ്കലും ആഷിക് അബുവും ചേര്‍ന്നായിരുന്നു നിര്‍മ്മിച്ചത്. ആഗോള ബോക്‌സോഫീസില്‍ നിന്നും ഇരുപത്തിയഞ്ച് കോടിയോളം സ്വന്തമാക്കിയ സിനിമ ആമസോണ്‍ പ്രൈമിലൂടെ ഡിജിറ്റല്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്.

വിദേശത്ത് നിന്നും എട്ട് കോടി, മറ്റ് ഇന്ത്യയിലെ സെന്ററുകളില്‍ നിന്നുമായി മൂന്ന് കോടി രൂപയ്ക്കടുത്തും വൈറസ് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരള ബോക്‌സോഫീസിലും മോശമില്ലാത്ത കളക്ഷനാണ് വൈറലാസിന് ലഭിച്ചിരിക്കുന്നത്. ഇതെല്ലാം കണക്ക് കൂട്ടുമ്പോള്‍ ആഗോള തലത്തില്‍ മോശമില്ലാത്ത സാമ്പത്തിക വരുമാനമുണ്ടാക്കാന്‍ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ടെന്ന കാര്യം വ്യക്തമാവും.
കഴിഞ്ഞ വര്‍ഷം കേരളത്തില്‍ പടര്‍ന്ന് പിടിച്ച നിപ്പാ വൈറസിനെ ആസ്പദമാക്കിയാണ് ആഷിക് അബു വൈറസ് എന്ന സിനിമ ഒരുക്കിയത്. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, റിമ കല്ലിങ്കല്‍, പാര്‍വ്വതി, ടൊവിനോ തോമസ്, ആസിഫ് അലി, ശ്രീനാഥ് ഭാസി, ടിനി ടോം, രമ്യ നമ്പീശന്‍, രേവതി എന്നിങ്ങനെ വമ്പന്‍ താരങ്ങളും അണിനിരന്നു. ഇക്കൊല്ലത്തെ ഈദ് അവധി മുന്നില്‍ കണ്ടാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തിയത്.


Click it and Unblock the Notifications











