നിപ്പാ ഭീതിയില്‍ വൈറസ് തിയറ്ററുകളിലേക്ക്! കേരളത്തിനെ മുള്‍മുനയില്‍ നിര്‍ത്തിയ ദിവസങ്ങള്‍ വീണ്ടും?
കഴിഞ്ഞ വര്‍ഷം കേരളം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു നിപ്പാ വൈറസ്. കോഴിക്കോട് നിന്നും പടര്‍ന്ന വൈറസ് ഇരുപതോളം ആളുകളുടെ ജീവന്‍ കവര്‍ന്നു. രണ്ട് മാസക്കാലത്തോളം കേരളത്തിനെ ഭീതിയുടെ നിഴലില്‍ നിര്‍ത്തിയ നിപ്പ വീണ്ടുമെത്തിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. വീണ്ടും നിപ്പയുടെ ആശങ്കകള്‍ക്ക് വഴിയൊരുക്കിയ ദിവസങ്ങളില്‍ തന്നെ നിപ്പയെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയും റിലീസ് ചെയ്യും.
ആഷിക് അബുവിന്റെ സംവിധാനത്തിലെത്തുന്ന ചിത്രത്തിന് വൈറസ് എന്നാണ് പേര് കൊടുത്തിരുന്നത്. ടൈറ്റില്‍ പ്രഖ്യാനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്ന ചിത്രം ഈദിന് മുന്നോടിയായി ഈ ജൂണ്‍ ഏഴിന് തിയറ്ററുകളിലേക്ക് എത്തുകയാണ്. റിലീസിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കവേയാണ് കേരളത്തില്‍ വീണ്ടും നിപ്പയുടെ സാന്നിധ്യം തിരിച്ചറിയുന്നത്.

നിപ്പയ്ക്കെതിരെ കേരളം തീര്‍ത്ത പ്രതിരോധത്തിന്റെയും ചെറുത്ത് നില്‍പ്പിന്റെയും അതിജീവനത്തിന്റെയും നേര്‍കാഴ്ചയായിട്ടാണ് സിനിമ വരുന്നത്. അന്ന് കേരളം അഭിമുഖീകരിച്ച ഭീതി എത്രത്തോളം വലുതാണെന്ന് സിനിമയിലൂടെ വ്യക്തമാക്കുമെന്നാണ് സൂചന. റിയല്‍ മാസ് സ്റ്റോറിയായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന് മുഹ്സിന്‍ പരാരി, സുഹാസ്, ഷറഫു തുടങ്ങിയവര്‍ ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. രോഗികള്‍, ഡോക്ടര്‍മാര്‍, ഭരണ നേതൃത്വം, പൊതുജനം തുടങ്ങി എല്ലാവരും സിനിമയുടെ ഭാഗമാവും.
Recommended Video
കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ് ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, പാര്‍വ്വതി, ആസിഫ് അലി, പൂര്‍ണിമ, മഡോണ സെബാസ്റ്റിയന്‍, റഹ്മാന്‍, രേവതി, രമ്യ നമ്പിശന്‍, ഷറഫൂദീന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍ ഷാഹിര്‍, ഇന്ദ്രന്‍സ്, സെന്തില്‍ കൃഷ്ണ, ശ്രീനാഥ് ഭാസി, തുടങ്ങി മലയാളത്തിലെ യുവതാരങ്ങളില്‍ ഒട്ടുമിക്കവരും വൈറസിന്റെ ഭാഗമാവുകയാണ്.


Click it and Unblock the Notifications