കീറിയ ജീന്‍സ്, അഞ്ച് ടീഷര്‍ട്ട്, ഒരു സ്ലിപ്പര്‍... ആകെയുളളത് ഇതാണ്, പ്രണവിനെ കുറിച്ച് വിശാഖും വിനീതും
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ പ്രേക്ഷരുടെ ഇടയിൽ ചർച്ചയായ താരപുത്രനാണ് പ്രണവ് മോഹൻലാൽ. മോഹൻലാലിന്റെ മകൻ എന്നതിൽ ഉപരി സ്വന്തം വ്യക്തിത്വത്തിലൂടെയാണ് പ്രണവ് ശ്രദ്ധിക്കപ്പെട്ടത്. താരങ്ങൾ അണിനിരക്കുന്ന പൊതുപരിപാടികളിലും മറ്റ് സ്വകാര്യ ചടങ്ങുകളിലും നടനെ അധികം കാണാറില്ല. എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്ത പൊതുസ്ഥലങ്ങളിൽ നിന്നാണ് പ്രണവിനെ അധികം കാണാറുളളത്. അതുപോലെ തന്നെയാണ് നടന്റെ സിനിമ പ്രവേശനവും. 2018 പുറത്ത് ഇറങ്ങിയ ആദി എന്ന ചിത്രത്തിലൂടെയാണ് പ്രണവ് നായകനായി അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിന് ശേഷം ഇരുപതാം നൂറ്റാണ്ട് എന്ന ഒറ്റ ചിത്രം മാത്രമാണ് ചെയ്തത്. പിന്നെയൊരു ഇടവേളയ്ക്ക് ശേഷമാണ് മരക്കാറിലും ഹൃദയത്തിലും അഭിനയിച്ചത്. ആദ്യം ലഭിച്ചതിനെക്കാൾ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് രണ്ടാം വരവിൽ കിട്ടിയിരിക്കുന്നത്.
പ്രണവിന്റെ സിമ്പിൾ ജീവിതമാണ് എപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നത്. നടനുമായി അടുപ്പമുള്ളവരൊക്കെ സംസാരിക്കുന്നത് അദ്ദേഹത്തിന്റെ ലാളിതമായ ജീവിതത്തെ കുറിച്ചാണ്. ഇപ്പോഴിത പ്രണവ് മോഹൻലാലിനെ കുറിച്ച് വിനീതും നിർമ്മാതാവ് വിശാഖും പറഞ്ഞ വാക്കുകൾ വൈറൽ ആവുകയാണ്. നടന്‌റെ വസ്ത്രധാരണത്തെ കുറിച്ചാണ് ഇവർ പറയുന്നത്. ഒരു മഹാത്മാ ഗാന്ധിയുടെ പടമുള്ള ടീഷര്‍ട്ട്, ഒരു മങ്കി ടീഷര്‍ട്ട്, ഒരു കീറിയ ജീന്‍സ്, ഒരു സ്ലിപ്പര്‍ എന്നിവയാണ് അവനുള്ളതെന്നാണ് വിശാഖ് പറയുന്നത്. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘അപ്പുവിന്റ ലൈഫ് സ്റ്റൈല്‍ അവനായിട്ട് തീരുമാനിച്ചതാണെന്നാണ് വിശാഖ് പറയുന്നത്. എന്റെ അറിവില്‍ അവന്‍ രണ്ട് ജീന്‍സും, അഞ്ച് ടീഷര്‍ട്ടുമാണ് നാലഞ്ച് കൊല്ലമായി ഉപയോഗിക്കുന്നത്. ഒരു മഹാത്മാ ഗാന്ധിയുടെ പടമുള്ള ടീഷര്‍ട്ട്, ഒരു മങ്കി ടീഷര്‍ട്ട്, ഒരു കീറിയ ജീന്‍സ്, ഒരു സ്ലിപ്പര്‍ എന്നിവയാണ് അവനുള്ളത്,' വിശാഖ് പറഞ്ഞു. പ്രണവ് മോഹൻലാലിന്റെ ബാല്യകാല സുഹൃത്താണ് വിശാഖ്.

വിശാഖ് പറഞ്ഞ് നിർത്തിയ ഇടത്ത് നിന്ന് വിനീത് തുടങ്ങുകയായിരുന്നു. വസ്ത്രധാരണത്തെ കുറിച്ചാണ് അദ്ദേഹവും പറഞ്ഞത്. ആദിൽ ഉപയോഗിച്ച ടി ഷർട്ട് ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്നാണ് വിനീത് പറയുന്നത്. സംഭവം ഇങ്ങനെ...''മലയുടെ മുകളില്‍ ഷൂട്ട് ഉണ്ടായിരുന്നു. വിന്റെര്‍ വെയര്‍ ഉണ്ടോന്ന് അപ്പുവിനോട് ചോദിച്ചപ്പോള്‍ ഒരു ടീഷര്‍ട്ട് എടുത്തു കൊണ്ട് വന്നു. ഇത് എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞത് ഇത് ആദിയില്‍ യൂസ് ചെയ്തതാണ്. ഞാന്‍ ഡ്രെസ്സൊന്നും മേടിക്കാത്തത് കൊണ്ട് ജീത്തു ചേട്ടന്‍ എന്നോട് എടുത്തോളാന്‍ പറഞ്ഞുവെന്നാണ്,' വിനീത് ചിരിച്ചുകൊണ്ട് പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട മറ്റൊരു ലൊക്കേഷൻ സംഭവവും വിനീത് പറയുന്നു. ‘ഒരു ദിവസം സെറ്റില്‍ അവന്‍ നല്ലൊരു പാന്റിട്ട് വന്നു. അപ്പൂ ഇന്ന് നല്ല രസമുണ്ടല്ലോ എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ എല്ലാരും എന്താ ഇങ്ങനെ പറയുന്നേന്നു അവന് സംശയമായി. സാധാരണ അങ്ങനെയൊന്നും അല്ല വരുക. നന്നായി വരുന്നത് കണ്ടപ്പോള്‍ എല്ലാവര്‍ക്കും അത്ഭുതമായി. വരുന്ന വഴി തൊട്ട് എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുവായിരുന്നു,' വിനീത് കൂട്ടിച്ചേര്‍ത്തു.
Recommended Video

പ്രണവിനെ ആദ്യമായി കണ്ടതിനെ കുറിച്ചും വിനീത് പറയുന്നുണ്ട്. ‘പ്രണവിനെ ഞാന്‍ ആദ്യമായി കാണുന്നത് അമ്മയുടെ ഷോയില്‍ വെച്ചാണ്. അമ്മയുടെ ആദ്യ ഷോ ആയിരുന്നു അത്. കമല്‍ഹാസനായിരുന്നു ഗസ്റ്റ്. ഞാനിരിക്കുന്ന സീറ്റിന്റെ കുറച്ച് അപ്പുറത്തായി ദുല്‍ഖര്‍ ഇരിപ്പുണ്ട്. ദുല്‍ഖറിന്റെ മടിയിലാണ് പ്രണവ് ഇരിക്കുന്നത്. ദുല്‍ഖര്‍ അന്ന് കുട്ടിയാണ്. അതിലും കുട്ടിയാണ് പ്രണവ്. അങ്ങനെയാണ് ഞാന്‍ ആദ്യമായി കാണുന്നത്. മാനം തെളിഞ്ഞേ നിന്നാല്‍ എന്ന പാട്ടിന്, തേന്മാവിന്‍കൊമ്പത്തിലെ ഡ്രസ് ഒക്കെ ഇട്ട് ലാലങ്കിള്‍ ഡാന്‍സ് കളിക്കുകയാണ്. അപ്പോള്‍ ഫാന്റയുടെ ഒരു ടിന്‍ ഒക്കെ കുടിച്ച് അപ്പു ലാലങ്കിളിന്റെ ഡാന്‍സ് കാണുകയായിരുന്നു,' വിനീത് പറഞ്ഞു.


Click it and Unblock the Notifications