അന്ന് അപ്പുവിനേയും വിനീതിനേയും കണ്ടിരുന്നു! ഹൃദയം സംഭവിക്കാന്‍ കാരണം സുചിത്രയെന്നും വിശാഖ്!
മോഹന്‍ലാലും ശ്രീനിവാസനും മലയാളത്തിലെ മികച്ച കൂട്ടുകെട്ടുകളിലൊന്നാണ്. ഇവരുടെ മക്കള്‍ ഒരുമിക്കുമ്പോഴും അത് തന്നെയായിരിക്കുമോ സംഭവിക്കുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. പ്രണവും വിനീതും മാത്രമല്ല കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൃദയമെന്നാണ് ചിത്രത്തിന് പേര് നല്‍കിയത്. മെരിലാന്‍ഡ് ബാനറില്‍ വിശാഖാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. 40 വര്‍ഷത്തിന് ശേഷമാണ് മെരിലാന്‍ഡ് തിരിച്ചെത്തുന്നത്. ഹൃദയത്തിന്റെ നിറങ്ങള്‍ എന്ന സിനിമയായിരുന്നു ഒടുവിലായി ഈ ബാനറില്‍ നിന്നും പുറത്തുവന്നത്. നാല് പതിറ്റാണ്ടിന് ശേഷമുള്ള തിരിച്ചുവരവിലും ഹൃദയം ഒപ്പമുണ്ട്. അത് ആകസ്മികമായി സംഭവിച്ചതാണെന്ന് വിശാഖ് പറയുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു വിശാഖ് വിശേഷങ്ങള്‍ പങ്കുവെച്ചത്.
ഈ സിനിമ സംഭവിക്കാന്‍ കാരണം സുചിത്ര മോഹന്‍ലാലാണെന്ന് വിശാഖ് പറയുന്നു. മെറിലാന്‍ഡിന്‍റെ ബാനറില്‍ ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹത്തെക്കുറിച്ച് ചേച്ചി പറഞ്ഞിരുന്നു. അതിനിടയിലാണ് വിനീതിന്റെ സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്. അപ്പുവിനെ ഇതിന്റെ ഭാഗമാക്കുകയാണെന്നറിഞ്ഞതിന് പിന്നാലെയായാണ് കല്യാണിയെ സമീപിച്ചത്. സിത്താര ചിത്രത്തിലേക്ക് എത്തിയതും സുചിത്ര വഴിയായിരുന്നു. ബില്ല2, പാപനാശം, കിരീടം തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചത് സിത്താരയാണ്. ഇടവേളയ്ക്ക് ശേഷമാണ് ഈ ചിത്രത്തിലേക്ക് എല്ലാവരും എത്തിയത്.

മോഹന്‍ലാലും സുചിത്രയും ആദ്യം കാണുന്നതും മെരിലാന്‍ഡ് സ്റ്റുഡിയോയില്‍ വെച്ചാണ്. മെരിലാന്‍ഡിനോട് ഇരുവര്‍ക്കും വൈകാരികമായൊരു അടുപ്പമുണ്ട്. അങ്ങനെ കുറേയെറെ പ്രത്യേകതകളുള്ള ചിത്രം കൂടിയാണ് ഹൃദയം. 3 വര്‍ഷത്തിന് മുന്‍പ് താനും അപ്പുവും വിനീതും ഒരു ചടങ്ങില്‍ കണ്ടുമുട്ടിയിരുന്നു. സിത്താരയുടെ വിവാഹമായിരുന്നു. ആ കൂടിക്കാഴ്ച കഴിഞ്ഞ് 3 വര്‍ഷം പിന്നിടുമ്പോള്‍ മൂവരും ഒരു ചിത്രത്തിനായി ഒരുമിക്കുന്നതിന്റെ സന്തോഷമുണ്ടെന്നും വിശാഖ് പറയുന്നു.


Click it and Unblock the Notifications