twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിനീതും പ്രണവും അജുവും ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല, സിനിമാ റിലീസിനെ കുറിച്ച് വിശാഖ് സുബ്രഹ്മണ്യം

    |

    2020 സിനിമ മേഖലയെ സംബന്ധിച്ചടത്തോളം അത്ര നല്ല വർഷമായിരുന്നില്ല. വളരെ കുറച്ച് ചിത്രങ്ങൾ മാത്രമായിരുന്നു ഈ വർഷം തിയേറ്ററുകളിൽ എത്തിയത്. അതിൽ വളരെ കുറച്ച് ചിത്രങ്ങൾ മാത്രമാണ് തിയേറ്ററുകളിൽ എത്തിയത്. അതിൽ പല ചിത്രങ്ങളും മികച്ച രീതിയിൽ തിയേറ്ററുകളിൽ ഓടിയിരുന്നില്ല. നീണ്ട ഇടവേളയ്ക്ക് വീണ്ടും തിയേറ്ററുകൾ തുറക്കാൻ ഒരുങ്ങുകയാണ്. നിയന്ത്രണങ്ങളോടെയാണ് തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കുക.

    ,pranav mohanlal-vineeth sreenivasan

    ഇപ്പോഴിത കേരളത്തിലെ തീയേറ്ററുകൾ വീണ്ടും തുറന്നു പ്രവർത്തിക്കുന്നതിനെ കുറിച്ച് മനസ്സ് തുറന്ന് പ്രശസ്ത സ്റ്റുഡിയോ ആയ മെരിലാൻഡിന്റെ ഉടമസ്ഥൻ ആയിരുന്ന സുബ്രഹ്മണ്യത്തിന്റെ കൊച്ചു മകനും നിർമ്മാതാവുമായ വിശാഖ് സുബ്രഹ്മണ്യം. സിനിമാഡാഡിയുമായുളള അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ഒരു നിർമാതാവ് എന്ന നിലയിൽ ഹൃദയവും സാജൻ ബേക്കറിയും എന്നിങ്ങനെ രണ്ടു ചിത്രങ്ങളാണ് കഴിഞ്ഞ വർഷം ഷൂട്ടിങ് ആരംഭിച്ചത്. കൂടാതെ പ്രകാശൻ പറക്കട്ടെ, 9MM എന്നീ ചിത്രങ്ങൾ പ്രഖ്യാപിച്ചിട്ടുമുണ്ട്. അതുകൊണ്ടു തന്നെ ഒ ടി ടി പ്ലാറ്റ്‌ഫോമുകളോട് ഒരു താല്പര്യം ഉണ്ടാകും. എന്നാൽ അത്തരം പ്ലാറ്റ്‌ഫോമുകൾ പ്രധാനമായും വമ്പൻ ബാനറുകളേയും വലിയ സിനിമകളേയും മാത്രമാണ് ലക്ഷ്യമിടുന്നത്.

    ഹൃദയത്തിന് നിരവധി ഓഫറുകളാണ് ഒ ടി ടി പ്ലാറ്റ്‌ഫോമുകളിൽ നിന്നും ലഭിച്ചിരുന്നു. അതിന്റെ റിലീസ് തീയതിയെ കുറിച്ച് ഭയക്കേണ്ട എന്നും എന്നോട് അവർ പറഞ്ഞു. പക്ഷേ ഭാവിയിൽ ഞാൻ ചെറിയൊരു സിനിമ ചെയ്യുകയാണെങ്കിൽ അവർ ഇങ്ങനെ ഒരു ഓഫർ മുന്നോട്ട് വെക്കില്ല. ഒരു തീയറ്റർ ഉടമ എന്ന നിലയിൽ തീയറ്ററുകളിൽ ഇല്ലാത്ത അവസ്ഥയിൽ ഇത്തരം പ്ലാറ്റ്‌ഫോമുകളുടെ ഒരു ഏകാധിപത്യം ഉടലെടുക്കുമെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കുറുപ്പ്, കുഞ്ഞേൽദൊ തുടങ്ങിയ ചിത്രങ്ങളും തീയേറ്റർ റിലീസിന് ഒരുങ്ങുകയാണ്.

    ഹൃദയത്തിന് വേണ്ടി വിനീത് ശ്രീനിവാസനോ പ്രണവോ സാജൻ ബേക്കറിക്ക് വേണ്ടി അജു വർഗീസോ ഒരു രൂപ പോലും പ്രതിഫലം വാങ്ങിച്ചിട്ടില്ല. ഈ ചിത്രങ്ങൾ തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നതിന് ഇവരും പൂർണ പിന്തുണ നൽകിയിട്ടുണ്ട്. തീയേറ്ററുകൾ എല്ലാം തന്നെ കഴിഞ്ഞ ഒൻപത് മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. അതിനാൽ തന്നെ ഒരു രൂപയുടെ വരുമാനം പോലും കിട്ടുന്നുമില്ല. തീയേറ്ററുകൾ പുനരാരംഭിക്കുന്നതിന് മുൻപ് ചില അറ്റകുറ്റപ്പണികൾ നടത്തേണ്ടതുണ്ട്. അതിന് നല്ല ചിലവ് വരും. ക്ലീനിങ്ങിനും അണു വിമുക്തമാക്കുവാനും കൂടുതൽ സമയം വേണ്ടി വരും എന്നുള്ളതിനാൽ തന്നെ ദിവസേന നാല് പ്രദർശനങ്ങൾ എന്നുള്ളത് മൂന്നായിട്ട് ചുരുക്കേണ്ടി വരും. ഒരു മനുഷ്യൻ പോലും വന്നില്ലെങ്കിൽ പോലും കുറഞ്ഞത് രണ്ടു ആഴ്ച എങ്കിലും ഓരോ ചിത്രങ്ങളും എന്റെ തീയറ്ററുകളിൽ പ്രദർശിപ്പിക്കും. ഒരു തീയേറ്റർ ഉടമ എന്ന നിലയിൽ അതെന്റെ കടമയാണ്. ഒരു സിനിമ നിർമാതാവ് എന്ന നിലയിൽ നല്ല സിനിമ നൽകി തീയേറ്റർ ഉടമകളെ സഹായിക്കുവാനും എനിക്ക് അത് വഴി സാധിക്കും. നല്ല സിനിമ ആണെങ്കിൽ യുവാക്കൾ അത് തീയറ്ററുകളിൽ കാണുകയും അവരുടെ അഭിപ്രായം അറിഞ്ഞ് കുടുംബപ്രേക്ഷകർ തീയേറ്ററുകളിലേക്ക് എത്തുകയും ചെയ്യുമെന്ന്. വിശാഖ് സുബ്രഹ്മണ്യം. പറഞ്ഞു

    English summary
    vishakh subramaniam About Movie theater Release
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X