സിനിമാക്കാരന്‍ എന്ന് ഇട്ടാല്‍ പെണ്ണ് കിട്ടില്ല! മുന്‍വിധികള്‍ ഞങ്ങളുടെ രൂപത്തിനാണ്; ചിന്നുവും ആനന്ദും
നടി ചിന്നു ചാന്ദ്‌നിയും ആനന്ദ് മധുസൂദനനും മുഖ്യവേഷത്തിലെത്തുന്ന വിശേഷം എന്ന സിനിമ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ജൂലൈ പത്തൊന്‍പതിന് റിലീസ് ചെയ്യാനൊരുങ്ങുന്ന സിനിമയുടെ വിശേഷങ്ങളുമായി ഇരുവരും പല അഭിമുഖങ്ങൡും പങ്കെടുത്തിരുന്നു.
സിനിമയ്ക്കുള്ളിലും പുറത്തും താരങ്ങള്‍ നേരിടുന്ന ബോഡി ഷെയിമിങ്ങിനെ പറ്റിയും നെഗറ്റീവ് വിമര്‍ശനങ്ങളെ കുറിച്ചും തുറന്ന് സംസാരിക്കുകയാണ് താരങ്ങളിപ്പോള്‍. ജാങ്കോ സ്‌പേസ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞ് നോക്കുന്നതിനെ പറ്റി ഇരുവരും സംസാരിച്ചത്.

'പല അഭിമുഖങ്ങളിലും ചോദ്യം ചോദിക്കുന്ന ആളുടെ ഉത്തരം താരങ്ങളെ കൊണ്ട് പറയിപ്പിക്കുക എന്നതാണ് പലരുടെയും ഉദ്ദേശമെന്നാണ് ആനന്ദ് പറയുന്നത്. മറിച്ച് ഒരു ഉത്തരത്തിനും വേണ്ടിയല്ല അത്തരം ചോദ്യങ്ങള്‍ ചോദിക്കുക. പക്ഷേ ഇതൊക്കെ അറിഞ്ഞിട്ട് എന്തിനാണെന്നാണ് തന്റെ ചോദ്യം. അതൊക്കെ അറിഞ്ഞത് കൊണ്ട് മറ്റുള്ളവര്‍ക്ക് യാതൊരു കാര്യവുമില്ല. എങ്കിലും വെറുതേ ചോദിച്ചോണ്ടിരിക്കുമെന്ന്', നടന്‍ പറയുന്നു.
അത് ശരി വെക്കുകയാണ് ചിന്നുവും. നമ്മളെ ഉപദേശിക്കാന്‍ അഞ്ഞൂറ് പേരുണ്ടാവും. എന്നാല്‍ കാര്യത്തിനോട് അടുക്കുമ്പോള്‍ സഹായിക്കാന്‍ ഒറ്റ മനുഷ്യന്‍ ഉണ്ടാവില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.
ഞങ്ങളുടെ ഈ സിനിമയെ കുറിച്ച് പല മുന്‍വിധികളും ഉണ്ടാവുന്നുണ്ട്. അതിന് കാരണം ഞങ്ങള്‍ രണ്ട് പേരുടെയും രൂപമാണ്. പണ്ട് പറയുമായിരുന്നു സിനിമാക്കാരന്‍ എന്ന് മാട്രിമോണിയയില്‍ ഇട്ടാല്‍ അയാള്‍ക്ക് പെണ്ണ് കിട്ടില്ലെന്ന്. അയാളെ കുറിച്ചൊരു ജഡ്ജ്‌മെന്റുണ്ടാവും. എല്ലാത്തിനും അങ്ങനെയുണ്ട്. രൂപത്തിലും ഭാവത്തിലും നമ്മള്‍ മുന്‍ധാരണകള്‍ വെച്ചിട്ടാണ് പോവുന്നത്. പ്രണയിക്കാന്‍ ഇങ്ങനെ ആയിരിക്കണം, അങ്ങനെയായിരിക്കണം എന്നൊന്നുമില്ല.

എന്നാല്‍ ദൈവം സഹായിച്ച് തനിക്കങ്ങനൊരു അനുഭവം ഉണ്ടായിട്ടില്ലെന്നാണ് ചിന്നു പറയുന്നത്. കാരണം ഞാന്‍ ഇതുവരെ ചെയ്ത സിനിമകള്‍ കണ്ടവര്‍ക്കേ എന്നെ അറിയുകയുള്ളു. അതൊക്കെ കണ്ടവര്‍ ഒരിക്കലും ബോഡി ഷെയിമിംഗ് നടത്തുകയോ ഒരാളെ വിഷമിക്കുന്ന തരത്തില്‍ സംസാരിക്കുകയോ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. കാരണം ആ സിനിമ പറഞ്ഞ് വെച്ച കാര്യങ്ങളും അതിന്റെ പൊളിറ്റിക്‌സുമൊക്കെ അങ്ങനെയാണ്.
സെലിബ്രിറ്റികള്‍ എന്ന് പറയുമ്പോള്‍ പബ്ലിക്കിന് ഈസിയായി ടാര്‍ഗെറ്റ് ചെയ്യാന്‍ സാധിക്കുന്നവരാണ്. തൊട്ടടുത്ത് ഇരിക്കുന്നവരോട് പറയാന്‍ പാടില്ലാത്തതാണ് ടൈപ്പ് ചെയ്ത് പറയുന്നത്. പലപ്പോഴും അത് ഒര്‍ജിനല്‍ പ്രൊഫൈലില്‍ നിന്നാവണമെന്നും നിര്‍ബന്ധമില്ല. ഒരാളുടെ മുഖത്ത് നോക്കാതെ സ്വതന്ത്ര്യത്തോടെ പറഞ്ഞ് പോകുന്നതാണ്. ഒരു പ്രഷര്‍ കുക്കര്‍ പോലെയാണ് നമ്മുടെ സോഷ്യല്‍ മീഡിയ ഉള്ളത്. ആര്‍ക്കും സേഫ് ആയിട്ടുള്ള സ്ഥലമല്ലെന്നും ചിന്നു കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications