വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം "രണ്ട്'' ആമസോൺ പ്രൈമിലേയ്ക്ക്, തീയതി പുറത്ത്

ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് സുജിത് ലാൽ സംവിധാനം ചെയ്ത "രണ്ട് " ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. ആമസോൺ പ്രൈമിലാണ് ചിത്രം എത്തുക. ഫെബ്രുവരി 4-ന് ആണ് റിലീസ്. തിയേറ്റർ റിലീസിന് ശേഷമാണ് ചിത്രം ഒടിടിയിൽ എത്തുന്നത്. ജനുവരി 7 ന് ആയിരുന്നു ചിത്രം പുറത്ത് എത്തിയത്.

randu

ബിനുലാൽ ഉണ്ണി രചന നിർവ്വഹിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രം, മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തെ കളിയാക്കുകയും ഒപ്പം അതിന്റെ പിന്നിലെ പൊള്ളത്തരങ്ങളെയും അഴിയാകുരുക്കുകളെ യും തുറന്ന് കാണിക്കുകയും ചെയ്യുന്നു.

വിഷ്ണു ഉണ്ണികൃഷ്ണൻ , അന്ന രേഷ്മ രാജൻ, ടിനിടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ , സുധി കോപ്പ , ബാലാജിശർമ്മ, ഗോകുലൻ , സുബീഷ്സുധി , രാജേഷ് ശർമ്മ, മുസ്തഫ, വിഷ്ണു ഗോവിന്ദ്, ബാബു അന്നൂർ, സ്വരാജ് ഗ്രാമിക, രഞ്ജിത് കാങ്കോൽ, ജയശങ്കർ , ബിനു തൃക്കാക്കര , രാജേഷ് മാധവൻ, രാജേഷ് അഴീക്കോടൻ, കോബ്ര രാജേഷ്, ജനാർദ്ദനൻ , ഹരി കാസർഗോഡ്, ശ്രീലക്ഷ്മി, മാല പാർവ്വതി, മറീന മൈക്കിൾ , മമിത ബൈജു , പ്രീതി എന്നിവരഭിനയിക്കുന്നു.

അനീഷ് ലാല്‍ ആര്‍ എസ് ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം നടത്തുന്നത്- മനോജ് കണ്ണോത്ത് ആണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ടിനിടോം, മാനേജിംഗ് ഡയറക്ടര്‍ - മിനി പ്രജീവ്, ലൈന്‍ പ്രൊഡ്യൂസര്‍ - അഭിലാഷ് വര്‍ക്കല, ഗാനരചന - റഫീഖ് അഹമ്മദ്, സംഗീതം - ബിജിപാല്‍, ആലാപനം - കെ കെ നിഷാദ്.

ചമയം - പട്ടണം റഷീദ്, പട്ടണം ഷാ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജയശീലന്‍ സദാനന്ദന്‍ , കല- അരുണ്‍ വെഞാറമൂട്, വസ്ത്രാലങ്കാരം - അരുണ്‍ മനോഹര്‍, ത്രില്‍സ് - മാഫിയ ശശി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ - ചാക്കോ കാഞ്ഞൂപ്പറമ്പന്‍ , അസ്സോസിയേറ്റ് ഡയറക്ടേഴ്‌സ് - കൃഷ്ണവേണി, വിനോജ് നാരായണന്‍ , അനൂപ് കെ എസ് , സംവിധാന സഹായികള്‍ - സൂനകൂമാര്‍ , അനന്ദു വിക്രമന്‍ , ശരത്, ചീഫ് ക്യാമറ അസ്സോസിയേറ്റ് - ബാല, ക്യാമറ അസ്സോസിയേറ്റ്‌സ് - അഖില്‍ , രാമനുണ്ണി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - രാജേഷ് എം സുന്ദരം, പ്രൊഡക്ഷന്‍ മാനേജര്‍ - രാഹുല്‍ , ഫിനാന്‍സ് കണ്‍ട്രോളര്‍ - സതീഷ് മണക്കാട്, പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ - സണ്ണി താഴുത്തല , ലീഗല്‍ കണ്‍സള്‍ട്ടന്റ് -അഡ്വക്കേറ്റ്‌സ് അന്‍സാരി & അയ്യപ്പ, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് -ഹരി & കൃഷ്ണ, ഡിസൈന്‍സ് - ഓള്‍ഡ് മോങ്ക്‌സ് , അക്കൗണ്ട്‌സ് - സിബി ചന്ദ്രന്‍ , ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് -എന്റര്‍ടെയ്ന്‍മെന്റ് കോര്‍ണര്‍, സ്റ്റുഡിയോ - ലാല്‍ മീഡിയ, അഡ്മിനിസ്‌ട്രേഷന്‍ - ദിലീപ്കുമാര്‍ (ഹെവന്‍ലി ഗ്രൂപ്പ് ), ലൊക്കേഷന്‍ മാനേജര്‍ - ഏറ്റുമാനൂര്‍ അനുക്കുട്ടന്‍, ഓണ്‍ലൈന്‍ ഡിസൈന്‍സ് - റാണാ പ്രതാപ് , വിതരണം - അനന്യ ഫിലിംസ്, സ്റ്റില്‍സ് - അജി മസ്‌കറ്റ്, പി ആര്‍ ഓ - അജയ് തുണ്ടത്തില്‍.

Read more about: movie
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X