നാദിര്‍ഷിക്കാ പറഞ്ഞാല്‍ പിന്നെ ദിലീപേട്ടന് വേറൊരു വാക്കില്ല; കഥയില്‍ ഇടപ്പെട്ടില്ലെന്ന് വിഷ്ണു ഉണ്ണികൃഷ്ണൻ

അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയ്ക്ക് ശേഷം നാദിര്‍ഷയുടെ സംവിധാനത്തിലെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് കട്ടപ്പനയിലെ ഋതിക് റോഷന്‍. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ സിനിമയില്‍ വിഷ്ണുവാണ് നായകനായി അഭിനയിച്ചതും. ഇതേ കൂട്ടുക്കെട്ടില്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത പുതിയ ചിത്രം തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്.

വെടിക്കെട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് വിഷ്ണുവും ബിബിനും ആദ്യമായി ഒരുമിച്ച് സംവിധാനം ചെയ്തിരിക്കുന്നത്. അതേ സമയം തങ്ങളുടെ സിനിമയുടെ നിര്‍മാണത്തില്‍ ദിലീപ് പങ്കാളിയായതിനെ കുറിച്ച് വിഷ്ണു മുന്‍പൊരിക്കല്‍ തുറന്ന് സംസാരിച്ചിരുന്നു. നടന്റെ അഭിമുഖത്തിന്റെ വീഡിയോ വീണ്ടും വൈറലായതോടെ അന്ന് പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

തിരക്കഥയില്‍ ദിലീപ് ഇടപെട്ട് മാറ്റങ്ങള്‍ വരുത്തിയെന്ന ആരോപണം

തുടക്കക്കാരുടെ സിനിമ എന്ന നിലയില്‍ വിഷ്ണുവിന്റയും ബിബിന്റെയും സിനിമയ്ക്ക് പിന്തുണ നല്‍കിയവരാണ് ദിലീപും നാദിര്‍ഷയും. നാദിര്‍ഷ സംവിധായകനായപ്പോള്‍ ദിലീപ് നിര്‍മാണത്തിലൂടെ പിന്തുണ കൊടുക്കുകയായിരുന്നു. ഇതോടെ തിരക്കഥയില്‍ ദിലീപ് ഇടപെട്ട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടാവുമെന്ന ആരോപണവും ഉയര്‍ന്ന് വന്നു. സത്യത്തില്‍ അന്ന് നടന്നതെന്താണെന്ന് കൗമുദി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് വിഷ്ണു മനസ് തുറന്നത്.

ദിലീപേട്ടനും നാദിര്‍ഷിക്കയും ചേര്‍ന്ന് ഒരു കമ്പനിയിലൂടെയാണ് സിനിമ നിര്‍മ്മിക്കുന്നത്

'മൂന്ന് പേര്‍ ചേര്‍ന്നിട്ടാണ് കട്ടപ്പനയിലെ ഋതിക് റോഷന്‍ എന്ന സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. അമര്‍ അക്ബര്‍ അന്തോണിയുടെ നിര്‍മാതാവായ ഡോ. സക്കറിയ തോമസ്, ദിലീപേട്ടന്‍, നാദിര്‍ഷിക്കാ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ദിലീപേട്ടനും നാദിര്‍ഷിക്കയും ചേര്‍ന്ന് ഒരു കമ്പനിയിലൂടെയാണ് സിനിമ നിര്‍മ്മിക്കുന്നത്. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍ എന്നാണ് അതിന്റെ പേര്.

നാദിര്‍ഷിക്കാ പറഞ്ഞാല്‍ പിന്നെ ദിലീപേട്ടന് വേറൊന്നും ചിന്തിക്കാനില്ല

ദിലീപേട്ടനെ ഞങ്ങള്‍ സ്‌ക്രിപ്റ്റ് വായിച്ച് കേള്‍പ്പിച്ചിരുന്നു. സത്യം പറഞ്ഞാല്‍ നാദിര്‍ഷിക്കാ പറഞ്ഞാല്‍ പിന്നെ ദിലീപേട്ടന് വേറൊന്നും ചിന്തിക്കാനില്ല. നീ കോണ്‍ഫിഡന്റ് ആണോന്നാണ് ദിലീപേട്ടന്‍ നാദിര്‍ഷിക്കയോട് ചോദിച്ചത്. അതേന്ന് അദ്ദേഹം പറയുകയും ചെയ്തു. എന്നാല്‍ നമുക്ക് ചെയ്യാമെടാ എന്ന ലൈനിലാണ് ദിലീപേട്ടന്‍ പറഞ്ഞതെന്ന്,' വിഷ്ണു ഉണ്ണികൃഷഷ്ണന്‍ വ്യക്തമാക്കുന്നു.

കഥയില്‍ ദിലീപേട്ടന്‍ ഭയങ്കര ഇടപെടലൊക്കെ നടത്തിയിട്ടുണ്ടാവുമല്ലോ

'അതിന് മുന്‍പ് കഥ ദിലീപേട്ടനെ കേള്‍പ്പിച്ചു എന്നേയുള്ളു. കഥ കേട്ടപ്പോള്‍ അദ്ദേഹത്തിന് വലിയ ഇഷ്ടമാവുകയും ചെയ്തിരുന്നു. നിര്‍മാണം ചെയ്യുന്നത് പുള്ളിയാണെന്ന് അറിഞ്ഞതോടെ പലരും മുന്‍വിധിയോടെ വന്നുവെന്നും വിഷ്ണു സൂചിപ്പിക്കുന്നു. കഥയില്‍ ദിലീപേട്ടന്‍ ഭയങ്കര ഇടപെടലൊക്കെ നടത്തിയിട്ടുണ്ടാവുമല്ലോ എന്നാണ് ചിലര്‍ ചോദിച്ചത്. കഥ മുഴുവന്‍ തിരിത്തിയിട്ടുണ്ടാവുമല്ലേ എന്ന് ചോദിച്ചവരുമുണ്ട്. സത്യത്തില്‍ അങ്ങനെയൊന്നും നടന്നിട്ടില്ല.

ദിലീപേട്ടന്റെ നിര്‍ദ്ദേശപ്രകാരം ഒരു തിരുത്തലും കഥയില്‍ വരുത്തിയിട്ടില്ല

ദിലീപേട്ടന്റെ നിര്‍ദ്ദേശപ്രകാരം ഒരു തിരുത്തലും കഥയില്‍ വരുത്തിയിട്ടില്ല. ആദ്യം എഴുതിയത് പോലെ തന്നെയാണ്. പുള്ളിയ്ക്ക് തോന്നിയ സജഷന്‍സ് പറഞ്ഞിട്ടുണ്ട്. ഷൂട്ട് തുടങ്ങുന്നതിന് മുന്‍പ് കഥയില്‍ ചെറിയ പോളിഷ് ഒക്കെ നടത്തും. അതിന് മുന്‍പാണ് ദിലീപേട്ടന് കഥ വായിക്കാന്‍ കൊടുത്തത്. കുറച്ച് മാറ്റങ്ങള്‍ എല്ലായിടത്തും വരും. അത് മാത്രമേ വരുത്തിയിട്ടുള്ളുവെന്നും അതല്ലാതെ പ്രചരിക്കുന്നതിലൊന്നും സത്യമില്ലെന്നുമാണ്', വിഷ്ണു പറയുന്നത്.

വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് കൂട്ടുകെട്ടിൽ ഒരുക്കിയ രണ്ടാമത്തെ ചിത്രമായിരുന്നു കട്ടപ്പനയിലെ ഋതിക് റോഷൻ. ആദ്യം തിരക്കഥ ഒരുക്കിയ അമർ അക്ബർ അന്തോണിയും സംവിധാനം ചെയ്തത് നാദിർഷ ആയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X