വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ അച്ഛനായി, കുഞ്ഞതിഥിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് താരം, ചിത്രം വൈറല്‍
അഭിനേതാവും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ കുടുംബത്തിലേക്ക് കുഞ്ഞതിഥിയെത്തി. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരം ഈ സന്തോഷം പങ്കുവെച്ചത്. മകനൊപ്പമുള്ള ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. നിമിഷനേരം കൊണ്ടായിരുന്നു വിഷ്ണുവിന്റെ പോസ്റ്റ് വൈറലായി മാറിയത്.
ഒരു ആൺകുട്ടിയും ഒരു അമ്മയും ഒരു അച്ഛനും പിറവി കൊണ്ടിരിക്കുന്നുവെന്ന് പറഞ്ഞായിരുന്നു താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഒരുപാട് വേദനയിലൂടെയും സമ്മര്‍ദ്ദത്തിലൂടെയും കടന്നുപോയതിന് നന്ദി, എന്‍റെ സ്നേഹമേയെന്ന് പറഞ്ഞ് ഭാര്യയേയും താരം ടാഗ് ചെയ്തിരുന്നു.
താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് വിഷ്ണുവിനും ഐശ്വര്യയ്ക്കും ആശംസ അറിയിച്ചെത്തിയിട്ടുള്ളത്. അജു വര്‍ഗീസ്, സിജു വില്‍സണ്‍, അര്‍ജുന്‍ അശോകന്‍, മണികണ്ഠന്‍ രാജന്‍, സ്വാസിക, ഗായത്രി സുരേഷ്, ഹരിശങ്കര്‍, മാളവിക മോഹനന്, രഞ്ജിന്‍ രാജ് ഇവരെല്ലാം പോസ്റ്റിന് കീഴില്‍ ആശംസയുമായെത്തിയിരുന്നു. പുതിയ അച്ഛനും അമ്മയ്ക്കും വാവയ്ക്കും ഉമ്മകളെന്നായിരുന്നു സിജുവിന്റെ കമന്റ്.

കുഞ്ഞതിഥി വരാന്‍ പോവുകയാണെന്നറിയിച്ച് നേരത്തെ വിഷ്ണു എത്തിയിരുന്നു. ഞങ്ങള്‍ ഇനി മൂന്നാണെന്ന് പറഞ്ഞായിരുന്നു താരം ഫോട്ടോ പോസ്റ്റ് ചെയ്തത്. കാത്തിരിപ്പിനൊടുവിലായി കുഞ്ഞതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് വിഷ്ണവും ഐശ്വര്യയും. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമായി മാറുകയായിരുന്നു വിഷ്ണു ഉണ്ണിക്കൃഷ്ണന്‍.
എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെയായിരുന്നു വിഷ്ണു സിനിമയില്‍ അരങ്ങേറിയത്. അഭിനയം മാത്രമല്ല തിരക്കഥാകൃത്തായും താരം പ്രവര്‍ത്തിക്കുന്നുണ്ട്. നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണിയുടെ സഹതിരക്കഥാകൃത്തായും വിഷ്ണു പ്രവര്‍ത്തിച്ചിട്ടുണ്ട്. കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ ഈ സിനിമകളുടെ തിരക്കഥയിലും വിഷ്ണു സഹകരിച്ചിരുന്നു. എഴുത്തും അഭിനയവുമൊക്കെയായി സജീവമായ താരത്തിന് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications