ദുല്‍ഖര്‍ മലയാളത്തെ മറന്നോ? താരപുത്ര‌നെ കുറിച്ച് രസകരമായ കാര്യം വെളിപ്പെടുത്തി വിഷ്ണു ഉണ്ണികൃഷ്ണന്‍!

ബോളിവുഡിലും തെലുങ്കിലും ചിത്രങ്ങളിലേക്കും അരങ്ങേറ്റം നടത്തിയതോടെ ദുല്‍ഖര്‍ സല്‍മാന്റെ മലയാള സിനിമകള്‍ ഒന്നും റിലീസിനെത്തിയിരുന്നില്ല. 2017 ലെത്തിയ സോളോയ്ക്ക് ശേഷം ദുല്‍ഖര്‍ നായകനായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്താന്‍ പോവുന്ന സിനിമയാണ് ഒരു യമണ്ടന്‍ പ്രേമകഥ. സിനിമയില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വരാന്‍ പോവുകയാണ്. സിനിമയുടെ വിശേഷങ്ങളുമായി തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ഫേസ്ബുക്ക് ലൈവിലെത്തിയിരിക്കുകയാണ്.

സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെ ദുല്‍ഖറിനെ കുറിച്ചുള്ള രസകരമായൊരു കാര്യവും താരങ്ങള്‍ പങ്കുവെച്ചിരുന്നു. ദുല്‍ഖര്‍ നായകനായി അഭിനയിച്ച് എത്തുന്ന മലയാള സിനിമ റിലീസ് ചെയ്തിട്ട് 566 ദിവസങ്ങളിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണെന്നാണ് വിഷ്ണു പറയുന്നത്. ആ സാഹചര്യത്തിലാണ് ഒരു യമണ്ടന്‍ പ്രേമകഥ റിലീസിനെത്തുന്നത്. പ്രേക്ഷകരെ പോലെ തങ്ങളും സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണെന്നാണ് ഇരുവരും പറയുന്നത്.

dulquer-salmaan

വിഷ്ണു ഉണ്ണികൃഷ്ണന്‍-ബിബിന്‍ ജോര്‍ജ് കൂട്ടുകെട്ടില്‍ തിരക്കഥ ഒരുക്കുന്ന ചിത്രം നവാഗതനായ ബിസി നൗഫലാണ് സംവിധാനം ചെയ്യുന്നത്. കോമഡിയ്ക്ക് പ്രധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തില്‍ ലോക്കല്‍ പെയിന്ററുടെ വേഷത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. സൗബിന്‍ ഷാഹിര്‍, രമേഷ് പിഷാരടി, ഗ്രിഗറി, സലിം കുമാര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഏപ്രിലില്‍ റിലീസ് തീരുമാനിച്ചെങ്കിലും ഒരു യമണ്ടന്‍ പ്രേമകഥ ലേശം കൂടി വൈകാന്‍ സാധ്യതുണ്ടെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. വിഷുവിന് മുന്നോടിയായി താരരാജാക്കന്മാരുടെ മധുരരാജ, ലൂസിഫര്‍ സിനിമകളുടെ റിലീസ് ഉണ്ട്. അത് കൂടി പരിഗണിച്ച് ഈദ് റിലീസിനായി ജൂണില്‍ ഒരു യമണ്ടന്‍ പ്രേമകഥ റിലീസ് ചെയ്യാനാണ് ആലോചനയെന്നാണ് ഔദ്യോഗികമല്ലാത്ത റിപ്പോര്‍ട്ട്. എന്നാല്‍ ഏപ്രില്‍ 25 സിനിമയുടെ റിലീസ് ഉണ്ടാവുമെന്നാണ് അവസാനം വന്ന റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാവുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X