'രണ്ട്' സിനിമ ഒരു ഇടി മുഴക്കം ഉണ്ടാക്കുമെന്ന് പ്രേക്ഷകർ, ടീസർ ചർച്ചയാവുന്നു

രണ്ടിന്റെ രണ്ടാമത്തെ ടീസർ പുറത്ത്. നടൻ ടൊവിനോ തോമസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യയാണ് ടീസറിന് ലഭിക്കുന്നത്. ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിക്കുന്ന "രണ്ടി " ന്റെ രണ്ടാമത്തെ ടീസർ , പ്രശസ്ത താരം ടൊവിനോ തോമസിന്റെ എഫ് ബി പേജിലൂടെ റിലീസായി. ടീസർ , സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. സുജിത് ലാൽ സംവിധാനവും ബിനുലാൽ ഉണ്ണി രചനയും നിർവ്വഹിക്കുന്ന ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകൻ.

randu

മാറിവരുന്ന ജാതിമത രാഷ്ട്രീയ പരിസരങ്ങളെയും ഭയങ്ങളെയും ആക്ഷേപഹാസ്യത്തിൽ നോക്കിക്കാണുന്ന ചിത്രമാണ് രണ്ട് . എല്ലാ മനുഷ്യരെയും ഒരുപോലെ കാണാൻ ശ്രമിക്കുന്ന വാവ എന്ന ചെറുപ്പക്കാരനായ നാട്ടിൻപുറത്തുകാരന്റെ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരമാണ് രണ്ട്.

വിഷ്ണു ഉണ്ണികൃഷ്ണൻ , അന്ന രേഷ്മ രാജൻ, ടിനിടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ , സുധി കോപ്പ , ബാലാജിശർമ്മ, ഗോകുലൻ , സുബീഷ്സുധി , രാജേഷ് ശർമ്മ, മുസ്തഫ, വിഷ്ണു ഗോവിന്ദ്, ബാബു അന്നൂർ, സ്വരാജ് ഗ്രാമിക, രഞ്ജിത് കാങ്കോൽ, ജയശങ്കർ , ബിനു തൃക്കാക്കര , രാജേഷ് മാധവൻ, രാജേഷ് അഴീക്കോടൻ, കോബ്ര രാജേഷ്, ജനാർദ്ദനൻ , ഹരി കാസർഗോഡ്, ശ്രീലക്ഷ്മി, മാല പാർവ്വതി, മറീന മൈക്കിൾ , മമിത ബൈജു , പ്രീതി എന്നിവരഭിനയിക്കുന്നു.

ഹെവൻലി മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ പ്രജീവ് സത്യവ്രതനാണ് സിനിമ സംവിധാനം ചെയ്യുന്നത്. സുജിത് ലാൽ ആണ് സംവിധാവനം, ഛായാഗ്രഹണം - അനീഷ് ലാൽ ആർ എസ് , കഥ, തിരക്കഥ, സംഭാഷണം - ബിനുലാൽ ഉണ്ണി, എഡിറ്റിംഗ് - മനോജ് കണ്ണോത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ടിനിടോം, മാനേജിംഗ് ഡയറക്ടർ - മിനി പ്രജീവ്, ലൈൻ പ്രൊഡ്യൂസർ - അഭിലാഷ് വർക്കല, ഗാനരചന - റഫീഖ് അഹമ്മദ്, സംഗീതം - ബിജിപാൽ, ആലാപനം - കെ കെ നിഷാദ്, ചമയം - പട്ടണം റഷീദ്, പട്ടണം ഷാ, പ്രൊഡക്ഷൻ കൺട്രോളർ - ജയശീലൻ സദാനന്ദൻ , കല- അരുൺ വെഞാറമൂട്, വസ്ത്രാലങ്കാരം - അരുൺ മനോഹർ, ത്രിൽസ് - മാഫിയ ശശി,

ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ചാക്കോ കാഞ്ഞൂപ്പറമ്പൻ , അസ്സോസിയേറ്റ് ഡയറക്ടേഴ്സ് - കൃഷ്ണവേണി, വിനോജ് നാരായണൻ , അനൂപ് കെ എസ് , സംവിധാന സഹായികൾ - സൂനകൂമാർ , അനന്ദു വിക്രമൻ , ശരത്, ചീഫ് ക്യാമറ അസ്സോസിയേറ്റ് - ബാല, ക്യാമറ അസ്സോസിയേറ്റ്സ് - അഖിൽ , രാമനുണ്ണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - രാജേഷ് എം സുന്ദരം, പ്രൊഡക്ഷൻ മാനേജർ - രാഹുൽ , ഫിനാൻസ് കൺട്രോളർ - സതീഷ് മണക്കാട്, പ്രോജക്ട് കോ ഓർഡിനേറ്റർ - സണ്ണി താഴുത്തല , ലീഗൽ കൺസൾട്ടന്റ് -അഡ്വക്കേറ്റ്സ് അൻസാരി & അയ്യപ്പ, ചാർട്ടേർഡ് അക്കൗണ്ടന്റ്സ് -ഹരി & കൃഷ്ണ, ഡിസൈൻസ് - ഓൾഡ് മോങ്ക്സ് , അക്കൗണ്ട്സ് - സിബി ചന്ദ്രൻ , ഡിജിറ്റൽ മാർക്കറ്റിംഗ് -എന്റർടെയ്ൻമെന്റ് കോർണർ, സ്‌റ്റുഡിയോ - ലാൽ മീഡിയ, അഡ്മിനിസ്ട്രേഷൻ - ദിലീപ്കുമാർ (ഹെവൻലി ഗ്രൂപ്പ് ), ലൊക്കേഷൻ മാനേജർ - ഏറ്റുമാനൂർ അനുക്കുട്ടൻ, ഓൺലൈൻ ഡിസൈൻസ് - റാണാ പ്രതാപ് , വിതരണം - അനന്യ ഫിലിംസ്, സ്റ്റിൽസ് - അജി മസ്കറ്റ്, പി ആർ ഓ - അജയ് തുണ്ടത്തിൽ.

എന്റെ വീട് അപ്പുവിന്റേയും എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു ഉണ്ണി കൃഷ്ണൻ വെള്ളിത്തിരയിൽ എത്തുന്നത് പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറിയ കഥാപാത്രങ്ങളിൽ നടൻ പ്രത്യക്ഷപ്പെട്ടിരുന്നു. 2016 ൽ പുറത്ത് ഇറങ്ങിയ അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലൂടെ നടൻ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. സിനിമയുടെ തിരക്കഥയും തിരക്കഥയും ഒരുക്കിയത് വിഷ്ണു ഉണ്ണികൃഷ്ണനും ബിപിൻ ജോർജ്ജും ചേർന്നായിരുന്നു. സിനിമ വൻ വിജയമായിരുന്നു. കട്ടപ്പനയിലെ ഹൃത്വിക് റോഷന്റേയും തിരക്കഥ ഒരുക്കിയതും ഇവരായിരുന്നു,. ചിത്രത്തിൽ വിഷ്ണു ആയിരുന്നു പ്രധാന വേഷത്തിലെത്തിയത്.

Recommended Video

രുക്മിണിയമ്മയ്ക്ക് വാക്ക് നല്‍കി മോഹന്‍ലാല്‍, വീഡിയോ കാണാം l Mohanlal l Rugmini Amma

ടീസർ കാണാം

Read more about: vishnu unnikrishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X