കാക്കി അണിഞ്ഞ് കുറിയും തൊട്ട് വിഷ്ണു ഉണ്ണികൃഷ്ണന്‍, 'കുറി' സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത്
വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കുറി'. കൊക്കേഴ്സ് മീഡിയ എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മ്മിച്ച് കെ.ആര്‍. പ്രവീണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത് പോസ്റ്റര്‍ പുറത്തു വന്നതു മുതല്‍ ആകാംഷ ഒന്നു കൂടെ വര്‍ദ്ധിച്ചിട്ടുണ്ട്.

പൃഥ്വിരാജ്, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി തുടങ്ങിയ പ്രമുഖ താരങ്ങളും ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജുകളിലൂടെയാണ് മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. കുറി'യുടെ മോഷന്‍ വീഡിയോ ഇതിനോടകം ജനശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.
വണ്ടിപ്പെരിയാര്‍ പരിസരങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ കുറിയില്‍ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം സുരഭി ലക്ഷ്മി, അഥിതി രവി,
വിഷ്ണു ഗോവിന്ദന്‍, വിനോദ് തോമസ്, സാഗര്‍ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ഒരു ഫീല്‍ ഗുഡ് ഫാമിലി ത്രില്ലര്‍ ചിത്രമാണിത്.കാവ്യ വന്നതോടെ ദിലീപിന്റെ ക്യാരക്ടര്‍ മാറി; തെങ്കാശിപട്ടണം സിനിമയെ കുറിച്ച് മെക്കാര്‍ട്ടിന്‍
2022 സമ്മര്‍ റിലീസിനു തയ്യാറെടുക്കുന്ന കുറിയുടെ ഛായഗ്രഹണം സന്തോഷ് സി പിള്ളയാണ്. എഡിറ്റിങ് - റഷിന്‍ അഹമ്മദ്, ബി.കെ.ഹരിനാരായണന്‍ വരികളെഴുതുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് വിനു തോമസാണ്. പ്രൊജക്റ്റ് ഡിസൈനര്‍ - നോബിള്‍ ജേക്കബ്, ആര്‍ട്ട് ഡയറക്ടര്‍ - രാജീവ് കോവിലകം, സംഭാഷണം - ഹരിമോഹന്‍ ജി, കോസ്റ്റ്യൂം - സുജിത് മട്ടന്നൂര്‍, മേക്കപ്പ് - ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈന്‍ - വൈശാഖ് ശോഭന്‍ & അരുണ്‍ പ്രസാദ്, കാസ്റ്റിംഗ് ഡയറക്ടര്‍ - ശരണ്‍ എസ്.എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - പ്രകാശ് കെ മധു... തുടങ്ങിയവരാണ് അണിയറയില്‍ പ്രവത്തിക്കുന്നത്.


Click it and Unblock the Notifications