Don't Miss!
- News
ഇസ്രായേലില്‍ ജോലി വാഗ്ദ്ധാനം ചെയ്തു തട്ടിപ്പ്; കണ്ണൂരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതു വന്‍ റാക്കറ്റ്
- Sports
2018ല്‍ ഗില്ലിനൊപ്പം ലോകകപ്പ് ടീമില്‍ കളിച്ചു! പിന്നീട് അഡ്രസില്ല-നാല് പേര് ഇതാ
- Finance
എസ്ബിഐ ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ തുക ചെലവാക്കാം; വഴിയിങ്ങനെ
- Automobiles
നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന് നല്‍കില്ലെന്ന് ടാറ്റ
- Lifestyle
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്‍ണമായും അകറ്റും ആയുര്‍വ്വേദം
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
അമല പോളും വിഷ്ണു വിശാലും വിവാഹിതരാവുന്നു? പ്രചാരണത്തിന് പിന്നിലെ സത്യമെന്ത്? കാണൂ!
തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് അമല പോള്‍. തെന്നിന്ത്യന്‍ സിനിമയിലെല്ലാം സാന്നിധ്യം അറിയിച്ച് മുന്നേറുകയാണ് ഈ അഭിനേത്രി. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന നീലത്താമരയിലൂടെയാണ് ഈ അഭിനേത്രി മലയാളത്തിലേക്കെത്തിയത്. മോഡലിംഗില്‍ നിന്നും സിനിമയിലേക്കെത്തിയ താരത്തിന് തുടക്കം മുതലേ തന്നെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു. ഭാസ്ക്കര്‍ ഒരു റാസ്ക്കല്‍, രാക്ഷസന്, ആടൈ തുടങ്ങിയ സിനിമകളാണ് താരത്തിന്റെതായി അടുത്തിടെ പുറത്തിറങ്ങിയത്. നായികാ പ്രാധാന്യമില്ലാത്ത സിനിമയായിരുന്നിട്ട് കൂടി സംവിധായകനിലുള്ള വിശ്വാസമാണ് ഈ ചിത്രത്തിലേക്ക് നയിച്ചതെന്നായിരുന്നു താരം പറഞ്ഞത്.
സുമലതയെ ചേര്‍ത്തുപിടിച്ച് മകന്! അഭിഷേകിന്റെ ആദ്യ സിനിമ പൂര്‍ത്തിയാവുന്നതിനും മുന്‍പേ ആ വിയോഗം!
വിഷ്ണു വിശാലും അമല പോളുമായിരുന്നു രാക്ഷസനിലെ നായികനായകന്. ശരവണനെന്ന വില്ലനും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സൈക്കോ ത്രില്ലര്‍ ചിത്രമായ രാക്ഷസന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. വിഷ്ണുവും അമലയുമായുള്ള കെമിസ്ട്രിക്കും മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. നായികാ കഥാപാത്രത്തിന് അധികം പ്രാധാന്യമില്ലായിരുന്നുവെങ്കിലും സിനിമ വിജയിക്കുമെന്നുറപ്പുണ്ടായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. സിനിമ റിലീസ് ചെയ്ത് നാളുകള്‍ പിന്നിടുന്നതിനിടയിലാണ് വിഷ്ണു വിശാല്‍ വിവാഹ മോചനം നേടിയതെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. താരം തന്നെയായിരുന്നു ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. അമല പോളും വിഷ്ണുവും വിവാഹിതരാവാന്‍ പോവുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.
സിനിമയിലെ അവസാന രംഗം ജീവിതത്തിലും! അംബരീഷിന്റെ അവസാന സിനിമയിലെ രംഗങ്ങള്‍ വൈറലാവുന്നു! കാണൂ!

അമല പോള്‍ വീണ്ടും വിവാഹിതയാവുന്നു?
സംവിധായകനായ എഎല്‍ വിജയ് യും അമല പോളും തമ്മില്‍ നേരത്തെ വിവാഹിതരായിരുന്നു. നാളുകള്‍ പിന്നിടുന്നതിനിടയിലാണ് ഇരുവരും വിവാഹ മോചിതരാവുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് വിവാഹ മോചനത്തിലേക്ക് നയിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതേക്കുറിച്ച് ഇരുവരും പ്രതികരിച്ചിരുന്നില്ല. വീട്ടുകാര്‍ തമ്മിലുള്ള പ്രശ്നമാണ് താരദമ്പതികളെയും ബാധിച്ചിരുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. പക്വതയില്ലാത്ത പ്രായത്തില്‍ സംഭവിച്ച കാര്യമായിരുന്നു അതെന്നായിരുന്നു അമല പോള്‍ പ്രതികരിച്ചത്. വിവാഹ മോചനം നേടിയതിന് പിന്നാലെ തന്നെ താരം വീണ്ടും വിവാഹിതയാവുകയാണെന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും ഈ റിപ്പോര്‍ട്ടുകള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

വരന് വിഷ്ണു വിശാല്‍?
നായകനിലൂടെ പ്രേക്ഷക മനസ്സില്‍ ഇടംനേടിയ വിഷ്ണുവിശാലിനെയാണ് അമല പോള്‍ വിവാഹം ചെയ്യുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. അടുത്തിടെ പുറത്തിറങ്ങിയ രാക്ഷസന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സിനിമയ്ക്കിടയിലെ ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സിനിമ വിജയകരമായി മുന്നേറുന്നതില്‍ സന്തോഷമുണ്ടെന്നും അമല കുറിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം കൂടിയാണ് അമല. ചിത്രങ്ങളും വീഡിയോയുമൊക്കെ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്.

വിവാഹ മോചനം നേടിയവര്‍
സംവിധായകനുമായുള്ള ബന്ധത്തില്‍ നിന്നും അമല പോള്‍ വേര്‍പിരിഞ്ഞിരുന്നു. രാക്ഷസന് വിജയകരമായി മുന്നേറുന്നതിനിടയിലായിരുന്നു വിവാഹ മോചനം നേടിയെന്ന കാര്യത്തെക്കുറിച്ച് വിഷ്ണു വിശാല്‍ വ്യക്തമാക്കിയത്. ഒരു വര്‍ഷത്തോളമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നുവെന്നും നിയമപരമായി ഇപ്പോഴാണ് വിവാഹ മോചനം ലഭിച്ചതെന്ന് താരം വ്യക്തമാക്കിയിരുന്നു. പോലീസ് ഓഫീസറായാണ് ഈ താരമെത്തിയത്. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രമായി മാറിയിരുന്നു ഇത്.

സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചു
സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അമല പോളും വിഷ്ണുവും വിവാഹിതരാവുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ക്ഷണനേരം കൊണ്ടാണ് ഇക്കാര്യം വൈറലായി മാറിയത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രിക്ക് മികച്ച സ്വീകാര്യത ലഭിച്ചതോടെയാണ് ഇത്തരത്തിലുള്ള കാര്യവും പ്രചരിച്ചത്. സംഭവം വൈറലായി മാറിയതോടെയാണ് ആരാധകരും ഇക്കാര്യത്തെക്കുറിച്ചുള്ള സംശയവുമായി രംഗത്തെത്തിയത്.

വിഷ്ണു വിശാലിന്റെ പ്രതികരണം
സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിവാഹത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നതിനെക്കുറിച്ച് വിഷ്ണുവും അറിഞ്ഞിരുന്നു. ഇതിന് പിന്നാലെയായാണ് അദ്ദേഹം പ്രതികരിച്ചത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. അഭ്യൂഹങ്ങള്‍ തള്ളിയതിനൊപ്പം തന്നെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. തങ്ങളും മനുഷ്യരാണ്, തങ്ങള്‍ക്കും കുടുംബവും ജീവിതവുമുണ്ട്, മറ്റെന്തിനെങ്കിലും വേണ്ടി ഇങ്ങനെ എഴുതരുതെന്നാണ് താരം കുറിച്ചിട്ടുള്ളത്.

അമലയുടെ പ്രതികരണം?
അമല പോള്‍ ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. താരത്തിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അടുത്തിടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട താരത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ചിത്രം വൈറലായതിന് പിന്നാലെയാണ് തന്നെ വിമര്‍ശിച്ചയാള്‍ക്ക് ശക്തമായ പ്രതികരണമായിരുന്നു താരം നല്‍കിയത്.
-
'ഇപ്പോഴും ഈ ആചാരങ്ങൾ നോക്കുന്നത് അതിശയം, ഇനി അബദ്ധങ്ങളിൽ ചാടരുത്'; പൊങ്കൽ വീഡിയോയുമായി അനുശ്രീ!
-
'നിന്റെ പിണക്കം ഇനിയും കഴിഞ്ഞില്ലേ? വേഗം തിരിച്ച് വാ'; വിവാഹമോചന വാർത്തകൾക്കിടെ ഭാമയുടെ ഭർത്താവിന്റെ വാക്കുകൾ!
-
'ഡാഡി മരിച്ചുവെന്ന് അല്ലിയോട് പൃഥ്വിയാണ് പറഞ്ഞത് അവൾ ഒരുപാട് കരഞ്ഞു, പൃഥ്വി ഹോസ്പിറ്റലിൽ വന്നില്ല'; സുപ്രിയ