വിവാഹത്തിന് ഒരുമാസം മുമ്പ് കാൻസർ കണ്ടെത്തി, അവളോട് സ്നേഹം ഇല്ലെന്ന് തോന്നി, ഇപ്പോഴും സംസാരിക്കും; വിഷ്ണു
രാക്ഷസൻ സിനിമയുടെ റിലീസിനുശേഷമാണ് വിഷ്ണു വിശാലിന് കേരളത്തിൽ ആരാധകരുണ്ടായത്. നാൽപ്പതുകാരനായ താരം വെണ്ണില കബഡി കുഴു എന്ന തമിഴ് സിനിമയിലൂടെ 2009ൽ ആണ് അഭിനയത്തിലേക്ക് അരങ്ങേറുന്നത്. സിനിമയിലേക്ക് എത്തും മുമ്പ് വരെ ക്രിക്കറ്റായിരുന്നു വിഷ്ണുവിന്റെ പ്രൊഫഷൻ. വെണ്ണില കബഡി കുഴുവിനുശേഷം തമിഴിലെ തിരക്കുള്ള മുൻനിര നടനായിരുന്നു വിഷ്ണു വിശാൽ.
ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്ത ലാൽ സലാമാണ് വിഷ്ണുവിന്റേതായി അവസാനം റിലീസ് ചെയ്ത സിനിമ. പക്ഷെ ചിത്രം വൻ പരാജയമായിരുന്നു. വിഷ്ണുവിനൊപ്പം എക്സ്റ്റന്റഡ് കാമിയോ റോളിൽ രജിനികാന്തും ലാൽ സലാമിൽ അഭിനയിച്ചിരുന്നു. നടന്റെ വ്യക്തി ജീവിതം പലപ്പോഴും ചർച്ചയായിട്ടുള്ള ഒന്നാണ്. 2010ൽ ആയിരുന്നു ആദ്യ വിവാഹം. നടൻ കെ. നടരാജിന്റെ മകൾ രജനിയെയാണ് വിഷ്ണു വിവാഹം ചെയ്തത്.

ഇരുവരും കോളേജ് കാലം മുതൽ സുഹൃത്തുക്കളായിരുന്നു. നാല് വർഷത്തോളം പ്രണയിച്ചശേഷമാണ് വിവാഹിതരായത്. 2017ൽ ഇരുവർക്കും ആര്യൻ എന്നൊരു ആൺകുഞ്ഞ് പിറന്നു. കുഞ്ഞ് പിറന്ന് ഒരു വർഷം കഴിഞ്ഞപ്പോൾ എട്ട് വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ഇരുവരും വേർപിരിഞ്ഞു. ഇപ്പോഴിതാ ആദ്യമായി തന്റെ ആദ്യ വിവാഹബന്ധം തകരാനുള്ള കാരണം വെളിപ്പെടുത്തുകയാണ് വിഷ്ണു വിശാൽ.
എന്റെയും രജനിയുടേയും വിവാഹത്തിന്റെ ഒരു മാസം മുമ്പാണ് അവൾക്ക് കാൻസറുണ്ടെന്ന് കണ്ടെത്തുന്നത്. ലൈഫ് ഒരു രാത‍്രി കൊണ്ട് മാറി മറിഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് പോലും എനിക്ക് മനസിലായില്ല. ഈ വേദനകൾക്കിടയിലും വിവാഹ സമയത്ത് ഞാൻ അവൾക്കൊരു പ്രോമിസ് നൽകി. എന്ത് സംഭവിച്ചാലും നിനക്കൊപ്പം ഞാൻ ഉണ്ടാകുമെന്ന് വാക്ക് കൊടുത്തു.
എല്ലാവരും ഒരു ദിവസം മരിക്കും. ചിലപ്പോൾ അവൾ നമ്മളേക്കാൾ കുറച്ച് നേരത്തെ മരിക്കും. അത്രയേയുള്ളു. പക്ഷെ എനിക്ക് അവളെ തന്നെ വിവാഹം കഴിച്ചാൽ മതിയെന്ന് ഞാൻ എന്റെ മാതാപിതാക്കളോട് തറപ്പിച്ച് പറഞ്ഞു. മാത്രമല്ല എത്രയും പെട്ടന്ന് വിവാഹം കഴിക്കണമെന്നും പറഞ്ഞു. കാരണം എന്റെ കയ്യിൽ പാഴാക്കാൻ സമയം ഇല്ലായിരുന്നു.
അങ്ങനെയാണ് ഞങ്ങളുടെ വിവാഹം നടന്നത്. അവൾ ചികിത്സയിലായിരുന്ന സമയത്ത് ഞാൻ സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അതുമൂലം രജനി എന്നെ തെറ്റിദ്ധരിച്ചു. എനിക്ക് അവളോട് താൽപ്പര്യമില്ലെന്നും സ്നേഹമില്ലെന്നും കരുതി. ഇത് ഞങ്ങൾക്കിടയിൽ പ്രശ്നങ്ങൾക്ക് കാരണമായി. പിന്നീട് അത് വിവാഹമോചനത്തിലേക്ക് എത്തി. ഞാൻ വിവാഹമോചനം ആവശ്യപ്പെട്ടില്ല. രാക്ഷസൻ റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനുശേഷം ഞങ്ങൾ വിവാഹമോചിതരായി.

എല്ലാവരും വിജയം ആഘോഷിക്കുമ്പോൾ വിവാഹമോചനത്തിന്റെ ഞെട്ടലിലായിരുന്നു ഞാൻ. അത്രയേറെ ആഗ്രഹിച്ച് നടന്ന വിവാഹവും ദാമ്പത്യം ഇതുപോലെ വിവാഹമോചനത്തിൽ പര്യവസാനിച്ചതോടെ എന്റെ എല്ലാ പ്രതീക്ഷകളും തകർന്നു. ലൈഫിനെ കുറിച്ച് പ്രതീക്ഷ വെക്കുന്നത് തന്നെ ഞാൻ അവസാനിപ്പിച്ചു. ഇത്രയേറെ വേദനകൾ ഞങ്ങൾ രണ്ടുപേരും അർഹിക്കുന്നില്ല. വിവാഹമോചനം ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നതല്ല.
മകനെ കാണുമ്പോഴെല്ലാം വിവാഹമോചനം ഞാൻ അർഹിച്ചിരുന്നില്ലെന്ന് എനിക്ക് എപ്പോഴും തോന്നും. പക്ഷെ ഇതാണ് ജീവിതം. ഇതൊക്കെയാണ് വിഷാദം എന്നിലേക്ക് കടന്ന് വരാൻ കാരണമായത്. ഇപ്പോഴും ഡിപ്രഷൻ ഞാൻ അനുഭവിക്കുന്നു. അതൊരിക്കലും നമ്മളെ വിട്ട് പോകില്ല. അത് ജീവിതത്തിന്റെ ഭാഗമായി മാറി. ഇപ്പോൾ ഞാനും എന്റെ മുൻ ഭാര്യയും തമ്മിൽ നല്ല സൗഹൃദത്തിലാണ്. ഒരു ഘട്ടത്തിൽ അവൾ എന്നോട് സംഭവിച്ച കാര്യങ്ങൾക്കെല്ലാം മാപ്പ് പറഞ്ഞു.
കുറച്ച് കൂടി ക്ഷണവേണമായിരുന്നു. എടുത്ത് ചാടരുതായിരുന്നുവെന്ന് തോന്നിയെന്ന് അവൾ പറഞ്ഞു. ഇന്ന് ഞങ്ങൾ എല്ലാവരും ഒരു കുടുംബം പോലെയാണ് ജീവിക്കുന്നതെന്നും വിഷ്ണു പറയുന്നു. മകന്റെ സംരക്ഷണം വിഷ്ണുവിനാണ്. നാല് വർഷം മുമ്പ് നടൻ ജ്വാല ഗുട്ടയെ വിവാഹം ചെയ്തു. അടുത്തിടെയാണ് ഇരുവർക്കും ഒരു മകൾ പിറന്നത്.


Click it and Unblock the Notifications











