കുട്ടികളുണ്ടാകില്ലെന്ന് കരുതിയ സമയം, ആ​മിർ സർ ഞങ്ങളെ മുംബെെയിലേക്ക് വിളിച്ചു; സഹായത്തെക്കുറിച്ച് വിഷ്ണു വിശാൽ

തമിഴകത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞ നടനാണ് വിഷ്ണു വിശാൽ. രാക്ഷസൻ എന്ന സിനിമയാണ് നടന്റെ കരിയറിൽ വലിയ ചലനമുണ്ടാക്കിയത്. 2018 ലാണ് സിനിമ റിലീസായത്. ഈ കാലഘട്ടത്തിൽ വിഷ്ണു വിശാലിന്റെ ജീവിതവും മാറി മറിഞ്ഞു. രജിനി നടരാജ് എന്നായിരുന്നു വിഷ്ണുവിന്റെ ആദ്യ ഭാര്യയുടെ പേര്. കോളേജ് കാലത്ത് പ്രണയത്തിലായ ഇരുവരും 2010 ലാണ് വിവാ​​ഹം ചെയ്തത്. ആര്യൻ എന്ന മകനും ഇവർക്ക് ജനിച്ചു. 2018 ൽ ഇരുവരും വേർപിരിഞ്ഞു.

2021 ൽ ബാഡ്മിന്റൺ പ്ലേയർ ജ്വാല ​ഗുട്ടയെ വിഷ്ണു വിശാൽ വിവാ​ഹം ചെയ്തു. ഈ വർഷമാണ് ഇവർക്ക് മകൾ പിറന്നത്. മകൾ പിറന്നതിന് പിന്നിലെ കഥ പങ്കുവെക്കുകയാണിപ്പോൾ വിഷ്ണു വിശാൽ. കുഞ്ഞ് പിറക്കാൻ കാരണം ബോളിവുഡ് നടൻ ആമിർ ഖാന്റെ സഹായമാണെന്ന് വിഷ്ണു വിശാൽ പറയുന്നു. ജിഞ്ചർ മീഡിയ എന്റർടെയിൻമെന്റ്സുമായുള്ള അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്. ഒരു അവാർഡ് ഫങ്ഷനിൽ വെച്ചാണ് ആമിർ സാറിനെ ഞങ്ങൾ കാണുന്നത്.

Vishnu Vishal  Jwala Gutta

ഞാൻ ആമിർ സാറിന്റെ വലിയ ഫാനാണ്. എനിക്ക് അദ്ദേഹത്തിനൊപ്പം ഒരു ഫോട്ടോ എടുക്കണമായിരുന്നു. പെട്ടെന്ന് അദ്ദേഹം ഞങ്ങളുടെ അടുത്തേക്ക് നടക്കാൻ തുടങ്ങി. എന്തിനാണ് അദ്ദേഹം ഇങ്ങോട്ട് വരുന്നതെന്ന് ഞാൻ ജ്വാലയോട് ചോദിച്ചു. ഒരു ടൂർണമെന്റിൽ വിജയിച്ചപ്പോൾ ആമിർ സർ തന്നോട് സംസാരിച്ചിട്ടുണ്ടെന്ന് ജ്വാല പറഞ്ഞു. നീ ജ്വാലയല്ലേ, തമിഴ് സിനിമാ ഫങ്ഷനിൽ നീ എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു.

ഭർത്താവിനൊപ്പം വന്നതാണെന്ന് ജ്വാല പറഞ്ഞു. അങ്ങനെ ഞങ്ങൾ സംസാരിക്കാൻ തുടങ്ങി. നമ്പർ പങ്കുവെച്ചു. ബോംബെയിൽ വരുമ്പോൾ നമുക്ക് കാണാമെന്നും പറഞ്ഞു. ആര്യന്റെ ഷൂട്ടിന് ബോംബെയിൽ പോയപ്പോൾ ഞങ്ങൾ കണ്ടു. സ്ക്രിപ്റ്റുകൾ സംസാരിച്ചു. അങ്ങനെയാണ് സൗഹൃദം തുടങ്ങുന്നത്. ഇന്ന് എനിക്കും ജ്വാലയ്ക്കും മീര എന്ന മകളുണ്ട്. മീര ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതിന് ആമിർ സാറുടെ സഹായമുണ്ട്. ഞങ്ങൾക്ക് കുട്ടികളുണ്ടാകുന്നില്ലായിരുന്നു.

Vishnu Vishal  Jwala Gutta

ജ്വാല ശ്രമം ഏറെക്കുറെ ഉപേക്ഷിച്ച സമയത്ത് ആമിർ സർ ഞങ്ങളെ നല്ല ഡോക്ടർക്ക് പരിചയപ്പെടുത്തി. നിങ്ങൾ ബോംബെയിലേക്ക് വരൂ എന്ന് പറഞ്ഞു. ഒരു കുടുംബം പോലെ ഞങ്ങളോട് കരുതൽ കാണിച്ചു. ജ്വാല ​ഗർഭിണിയായപ്പോൾ കുഞ്ഞിന് പേരിടാൻ ആമിർ സാറോട് പറഞ്ഞതിന് കാരണം അതാണ്. മീര എന്നാണ് അദ്ദേഹം പേരിട്ടതെന്നും വിഷ്ണു വിശാൽ പറയുന്നു.

കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ മകനൊപ്പം അധികം സമയം ചെലവഴിക്കാൻ പറ്റാത്തതിനെക്കുറിച്ച് വിഷ്ണ വിശാൽ സംസാരിച്ചിരുന്നു. അച്ഛനെന്ന നിലയിൽ ഞാൻ പരാജയമാണെന്ന് കരുതുന്നു, എന്താെക്കെ കാര്യങ്ങൾ ചെയ്താലും ആ പരാജയം ബാലൻസ് ചെയ്യാൻ പറ്റില്ല. എന്റെ അച്ഛൻ എനിക്കൊപ്പമുണ്ടായിരുന്നതിന്റെ 10 ശതമാനം ഞാൻ മകനൊപ്പമുണ്ടായിരുന്നെങ്കിൽ ഞാൻ സക്സസ്ഫുളായ അച്ഛനാകുമെന്നും വിഷ്ണു വിശാൽ പറഞ്ഞു. രാക്ഷസന്റെ ഷൂട്ടിം​ഗ് സമയം എനിക്ക് ബുദ്ധിമുട്ടായിരുന്നു. ഇമോഷണലി ഒരുപാട് അപ്സ് ആന്റ് ഡൗൺസ് ഉണ്ട്. ആ സമയത്ത് ഞാ്‍ പേഴ്സണൽ പ്രശ്നങ്ങളിലൂടെ കടന്ന് പോകുകയാണ്. രാക്ഷസൻ ഹിറ്റായി. ആ സിനിമയുടെ ഷൂട്ടിം​ഗ് സമയത്താണ് എന്റെ മകൻ ജനിച്ചത്. ആ കാലഘട്ടം നല്ല ഓർമയാണോ മോശം ഓർമയാണോ എന്ന് പറയാനറിയില്ലെന്നും വിഷ്ണു വിശാൽ പറഞ്ഞു.

More from Filmibeat

Read more about: vishnu vishal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X