എന്റെ ആദ്യ ഭാര്യയെ രജിനി സർ വിളിച്ചു; അവൾ പറഞ്ഞത്; ജ്വാലയ്ക്കതൊന്നും പ്രശ്നമല്ല; വിഷ്ണു വിശാൽ പറയുന്നു

മികച്ച സിനിമകളിലൂടെ തമിഴകത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞ നടനാണ് വിഷ്ണു വിശാൽ. കരിയർ ​​ഗ്രാഫ് പരിശോധിച്ചാൽ വിഷ്ണു വിശാൽ ചെയ്ത ഭൂരിഭാ​ഗം സിനിമകളും ജന സ്വീകാര്യത നേടിയിട്ടുണ്ട്. ലാൽ സലാമാണ് വിഷ്ണു വിശാലിന്റെ പുതിയ സിനിമ. രജിനികാന്തിന്റെ മകൾ ഐശ്വര്യ രജിനികാന്താണ് സിനിമ സംവിധാനം ചെയ്തത്. രജിനിയും ലാൽ സലാമിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. സിനിമയെക്കുറിച്ച് സംസാരിക്കവെ തന്റെ ആദ്യ ഭാര്യയെക്കുറിച്ച് പരാമർശിച്ചിരിക്കുകയാണ് വിഷ്ണു വിശാൽ.

നടൻ നടരാജന്റെ മകൾ രജിനി നടരാജായിരുന്നു വിഷ്ണുവിന്റെ ആദ്യ ഭാര്യ. ആര്യൻ എന്ന മകനും ഇവർക്ക് പിറന്നു. 2018 ലാണ് വിഷ്ണു വിശാലും രജിനി നടരാജും വേർപിരിയുന്നത്. പിരിഞ്ഞെങ്കിലും രണ്ട് പേരും തമ്മിൽ ഇപ്പോൾ പ്രശ്നമൊന്നും ഇല്ലെന്ന് വിഷ്ണു വിശാൽ പറയുന്നു. 'മകൻ ആര്യന്റെ അമ്മയുടെ പേര് രജിനി എന്നാണ്. അവളുടെ അച്ഛൻ രജിനികാന്ത് സാറുടെ അടുത്ത സു​ഹൃത്താണ്. അതുകൊണ്ടാണ് മകൾക്ക് രജിനി എന്ന് പേരിട്ടത്'

Vishnu Vishal

'ഈ പടത്തിൽ ഞാൻ നായകനാകണമെന്ന് ഐശ്വര്യ രജിനികാന്തിനോട് പറഞ്ഞപ്പോൾ സൂപ്പർ എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അദ്ദേഹം ആര്യന്റെ അമ്മയെ കോൾ ചെയ്ത് എന്റെ മകൾ ഇങ്ങനെ പറയുന്നു, നിനക്ക് ഓക്കെയാണോ എന്ന് ചോദിച്ചു. ഒരു പ്രശ്നവുമില്ല അങ്കിൾ, ഇത് സന്തോഷിക്കേണ്ട കാര്യമല്ലേ എന്നാണ് അവൾ മറുപടി നൽകി. അതിന് ശേഷമാണ് താൻ സിനിമയിലേക്ക് വരുന്നത്. അങ്ങനെയൊരു കാര്യം ചെയ്യേണ്ട ആവശ്യം അദ്ദേഹത്തിനില്ല, അനുവാദത്തിന് വേണ്ടി ചെയ്തതല്ല. ഒരു വിഷയം ആരെയും വിഷമിപ്പിക്കേണ്ടെന്ന് കരുതി ചെയ്തതാണ്,' വിഷ്ണു വിശാൽ ചൂണ്ടിക്കാട്ടി.

മുൻ ഭാര്യക്ക് ലാൽ സലാമിന്റെ ട്രെയ്ലർ അയച്ചിട്ടുണ്ടെന്നും വിഷ്ണു വിശാൽ വ്യക്തമാക്കി. ഇപ്പോഴത്തെ ഭാര്യ ജ്വാല ​ഗുട്ടയ്ക്ക് മകനോട് വലിയ സ്നേഹമുണ്ടെന്നും വിഷ്ണു വിശാൽ വ്യക്തമാക്കി. വളരെ ഹാപ്പിയാണ്. ഇക്കാര്യം തുറന്ന് സംസാരിക്കാൻ കാരണം ഭാര്യ ജ്വാലയാണ്. അത്രയും സ്പേസ് തന്നിട്ടുണ്ട്. ആര്യനെ അവൾ അത്രയും സ്നേഹിക്കുന്നു.

Vishnu Vishal

നടന്നത് നടന്നു. ഇനി എല്ലാവരും സന്തോഷമായിരിക്കണം. അതാണ് പ്രധാനം. ജ്വാല പോസിറ്റീവായാണ് ഇതെടുക്കുന്നത്. നീ എന്തിനാണ് ഇങ്ങനെ സംസാരിക്കുന്നതെന്ന് ജ്വാല ചോദിക്കില്ല. ആര്യൻ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാ​ഗമാണ്. ആ സ്പേസ് ജ്വാല തരുന്നുണ്ട്. മാനസികമായി ജ്വാല വളരെ ശക്തയാണെന്നും വിഷ്ണു വിശാൽ വ്യക്തമാക്കി.

കോളേജ് സുഹൃത്തുക്കളായിരുന്നു വിഷ്ണു വിശാലും രജിനി നടരാജും. നാല് വർഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം നടന്നത്. 2010 ലായിരുന്നു വിവാഹം. 2017 ൽ മകനും ജനിച്ചു. മകൻ ജനിച്ച് ഒരു വർഷത്തിനുള്ളിൽ ഇവർ പിരിഞ്ഞു. വിവാഹമോചനത്തിന് കാരണമെന്തെന്ന് ഇവർ വ്യക്തമാക്കിയിട്ടില്ല.

2021 ലണ് ബാഡ്മിന്റൺ പ്ലേയറായ ജ്വാല ​ഗുട്ടയെ വിഷ്ണു വിശാൽ വിവാഹം ചെയ്തത്. നടന്റെ പുതിയ ചിത്രം ലാൽ സലാം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. രജിനികാന്തിന്റെ സാന്നിധ്യം ഉണ്ടെങ്കിലും വലിയ കലക്ഷൻ ചിത്രം നേടുന്നില്ല. ഏറെ നാളുകൾക്ക് ശേഷം ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്ത സിനിമയാണ് ലാൽ സലാം.

More from Filmibeat

Read more about: vishnu vishal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X