എന്റെ പേരെന്താണെന്ന് അറിയാതെ ഇഷ്ടപ്പെടുന്നവരുണ്ട്! ഹിറ്റായ സീരിയലുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്; നടൻ വിഷ്ണുപ്രകാശ്
സിനിമയിലും സീരിയലിലുമൊക്കെ നിരവധി വേഷങ്ങള്‍ ചെയ്തിട്ടും പ്രേക്ഷകര്‍ക്ക് പേര് അറിയാത്ത ചില താരങ്ങളുണ്ട്. ചിലരുടെ പേരുകള്‍ ഇത് ആ നടനാണോ എന്ന സംശയം പോലും തോന്നും. അങ്ങനൊരു നടനാണ് വിഷ്ണുപ്രകാശ്. വില്ലനായും സ്വഭാവ നടനായിട്ടുമൊക്കെ നിറഞ്ഞ് നിന്നിരുന്ന നടന്‍ മലയാളികള്‍ക്ക് വളരെ സുപരിചിതനാണ്.
എന്നിലെ നടനെ അറിയാമെങ്കിലും തന്റെ പേര് പലര്‍ക്കും അറിയില്ലെന്നാണ് വിഷ്ണുവിപ്പോള്‍ പറയുന്നത്. മാത്രമല്ല തന്നെ കുറിച്ചും കുടുംബത്തെ പറ്റിയുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് അദ്ദേഹമെഴുതിയ കുറിപ്പ് വൈറലാവുകയാണ് ഇപ്പോള്‍.

'ഈ പോസ്റ്റിനൊപ്പം ഒരു കുറിപ്പു കൂടി - ക്ഷമയോടെ വായിക്കുമല്ലോ? എന്നും പറഞ്ഞാണ് നടന്‍ എഴുതിയിരിക്കുന്നത്. ഇപ്പോഴും എന്റെ പേരറിയാതെ എന്നിലെ നടനെ ഇഷ്ടപ്പെടുന്ന ധാരാളം പ്രേക്ഷകരുണ്ട്. അവരെ കരുതിയാണ് ഇത്രയും. അച്ഛന്‍ ഡോ. പി.കെ ഭാസ്‌ക്കരന്‍, അമ്മ നളിനി ഭാസ്‌ക്കരന്‍. എന്നിലെ കലാകാരന്റെ മാര്‍ഗ്ഗദീപമായ സ്‌നേഹനിധി അമ്മയ്ക്ക് പ്രണാമം. ഈ പോസ്റ്റ് ക്രിയേറ്റ് ചെയ്ത പ്രിയ സഹോദരന് എന്റെ കടപ്പാടും സ്‌നേഹവും. നമസ്‌ക്കാരവും അറിയിച്ചു കൊണ്ട് വിഷയത്തിലേക്കു കടക്കാം.
ആനീസ് കിച്ചന്‍ എന്ന അമൃത ടിവിയില്‍ വന്ന എന്റെ ഒരു പഴയ പ്രോഗ്രാമിനെ ആസ്പദമാക്കിയാണ് ഈ പോസ്റ്റ് ക്രിയേറ്റ് ചെയ്തിട്ടുള്ളത്. അതുകൊണ്ട് എന്നെ സ്‌നേഹിക്കുന്ന സുഹുത്തുക്കള്‍ക്കും, പ്രേക്ഷകര്‍ക്കുമായി (2020 ) കോവിഡിന് ശേഷമുള്ള പുതിയ വിശേഷം കൂടി ഇതോടൊപ്പം ചേര്‍ക്കുകയാണ്.
നല്ലൊരു വിഭാഗം നാട്ടുകാര്‍ക്കും, ബന്ധുക്കള്‍ക്കും, സുഹ്രുത്തുക്കള്‍ക്കും അറിയാമെങ്കിലും അറിയാത്തവര്‍ക്കായി... ഞാന്‍ ഇപ്പോള്‍ എന്റെ മകളുടെ കൂടെ വയനാട് തിരുനെല്ലിയിലാണുള്ളത്. പേര് പി.വി. ജയവിദ്യാലക്ഷ്മി. ഭാര്യ പ്രിയ. പ്രിയ തിരുനെല്ലി ക്ഷേത്രത്തിലെ ക്ലെറിക്കല്‍
സ്റ്റാഫും, ക്ഷേത്രത്തിന്റെ അവകാശി ഗ്രൂപ്പില്‍പ്പെട്ട ആളുമാണ്. ഇത്രയുമാണ് പുതിയ വിശേഷം.
എനിക്ക് പോലും ഓര്‍മയില്ല എത്ര സിനിമയും, സീരിയലും അഭിനയിച്ചു കഴിഞ്ഞു എന്ന്. ഹിറ്റായ ഏതാനും സിനിമകളും, സീരിയലുകളും മിസ്സായിട്ടുമുണ്ട്. എങ്കില്‍ കൂടി ഇതില്‍ അഭിമാനം പകരുന്ന ഒരു പേര് അവശേഷിക്കുന്നു. 1987 - 88 ല്‍ ഞാനും ഹീറോ ആയി ഒരു സിനിമയില്‍ അഭിനയിച്ചിരുന്നു. പടത്തിന്റെ പേര് 'എല്ലാവര്‍ക്കും നന്മകള്‍'. പടം യുട്യൂബിലുണ്ട്.

പഴയകാല പുരാണ സിനിമകളിലെ നാരദന്‍, പി ബാലചന്ദ്രന്‍ സാര്‍ പ്രൊഡ്യൂസറും, മനോജ് ബാബു സംവിധായകനും ആയിരുന്നു. കൂടെ അഭിനയിച്ച മറ്റുമൂന്നു പേര്‍, പ്രേംനസീര്‍ സാറിന്റെ മകന്‍. ഷാനവാസ്, മണിയന്‍പിള്ളരാജു, അശോകന്‍. അനര്‍ഹമായ പേരുകള്‍ ബൂസ്റ്റപ്പ് ചെയ്യുമ്പോള്‍ എന്നെപ്പോലുള്ളവരുടെ പേര് തമസ്‌ക്കരിക്കപ്പെട്ടതിന് പിന്നിലെ രഹസ്യം കൂടി പറഞ്ഞു നിര്‍ത്താം.
ഞാന്‍ അഞ്ചു വര്‍ഷം അഭിനയിച്ചു പേരെടുത്ത കെപിഎസി യുടേയോ, ജനിച്ചു വളര്‍ന്ന മാവേലിക്കര - ചെട്ടികുളങ്ങരയുടേയോ നാമം
എന്റെ പേരിനൊപ്പം ചേര്‍ത്ത് സ്വന്തമാക്കാതിരുന്നത്, അത് പിന്‍തലമുറയ്ക്ക് കൂടി അവകാശപ്പെട്ടതാണെന്ന ആത്മബോധം ഉള്ളതു കൊ
ണ്ടായിരുന്നു.
അവസരത്തിനൊത്ത് നേട്ടങ്ങള്‍ക്കായി നിറം മാറ്റി മുങ്ങാനോ, നാവ് ഭക്ഷണം ഇറക്കാന്‍ മാത്രമല്ല, പറയേണ്ട സമയത്ത്
ഉപയോഗിക്കേണ്ടതാണന്ന തിരിച്ചറിവും പ്രശ്‌നമായിട്ടുണ്ടാവാം. സ്വാഭാവികം, കാര്യമാക്കുന്നില്ല. അങ്ങനെയേ പറ്റൂ എനിക്ക്. ഇനി ആയാലും, ആരേയും ഒന്നിനേയും ഭയക്കുന്നില്ല. ദൈവം കൂടെയുണ്ടെന്ന ബോധമുള്ളിടത്തോളം കാലം.
സ്‌നേഹപൂര്‍വ്വം
കൈലാസി ബി വിഷ്ണുപ്രകാശ് .
NB - (കൈലാസി ) കൈലാസയാത്ര നടത്തിയവര്‍ക്കുള്ള - സര്‍... നെയിം ആണ്. തിരുവോണ നാളുകളെ വരവേല്‍ക്കാന്‍ കാത്തിരിക്കുന്ന മലയാളി ഭവനങ്ങളിലേക്ക്, വയലാര്‍ മാധവന്‍കുട്ടിയുടെ പാചകത്തില്‍ ഒരു ഗംഭീര സദ്യ സൂര്യ ചാനല്‍ വിളമ്പുന്നുണ്ട് ഓണത്തിന്. അതിന്റെ തിരക്കിലാണ് ഞങ്ങള്‍. പ്രതീക്ഷയോടെ കാത്തിരുന്നോളൂ.' എന്നും പറഞ്ഞാണ് നടന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications