ദിലീപിന് ഭാഗ്യം കൊണ്ട് വന്ന ദിവസം! ഒപ്പം കാവ്യ മാധവനും ഉണ്ട്, വിഷു ദിനത്തിലെ ജനപ്രിയന്റെ ഹിറ്റുകള്‍
ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും പൊന്‍കണിയുമായി മലയാളികള്‍ വിഷു ആഘോഷിക്കുകയാണ്. എല്ലാ കൊല്ലവും വലിയ ആഘോഷങ്ങളാണെങ്കില്‍ ഇത്തവണ ലോക് ഡൗണിന്റെ പശ്ചാതലത്തിലാണ്. വീടുകളില്‍ നിന്നും പുറത്ത് പോകാന്‍ കഴിയാത്ത അവസ്ഥയാണെങ്കിലും മോശമില്ലാത്ത രീതിയില്‍ എല്ലാവരും കണി ഒരുക്കിയിരിക്കുകയാണ്.
വീടുകളിലെ ചടങ്ങുകളും ആഘോഷവുമെല്ലാം ലളിതമായി നടക്കുന്നുണ്ടെങ്കിലും അതിലും വലിയൊരു നഷ്ടം സിനിമാ മേഖലയ്ക്കാണ്. വിഷു അവധി പ്രമാണിച്ച് തിയറ്ററുകളില്‍ നിറയെ സിനിമകളെത്തുന്ന സമയമാണ്. എന്നാല്‍ തിയറ്ററുകള്‍ അടച്ച് പൂട്ടിയതിനാല്‍ എല്ലാം നഷ്ടത്തിലാവുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ വിഷു ദിനത്തില്‍ സൂപ്പര്‍ ഹിറ്റുകള്‍ വാരിക്കൂട്ടിയ നടനാണ് ദിലീപ്. അത്തരത്തില്‍ ഇന്ന് വാര്‍ഷികം ആഘോഷിക്കുന്ന ദിലീപ് സിനിമകള്‍ ഒരുപാടുണ്ട്.

ദിലീപിനെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്ത കൊച്ചി രാജാവ് ഒരു വിഷു ദിനത്തില്‍ പിറന്ന ചിത്രമായിരുന്നു. 2005 ഏപ്രില്‍ പതിനാലിനായിരുന്നു കൊച്ചി രാജാവ് തിയറ്ററുകളിലേക്ക് എത്തുന്നത്. ദിലീപ് ഓട്ടോറിക്ഷക്കാരന്റെ വേഷത്തിലെത്തിയ സിനിമ തിയറ്ററുകളില്‍ കൈയടി വാരിക്കൂട്ടിയിരുന്നു. ദിലീപും കാവ്യ മാധവനുമായിരുന്നു ഇതിലെ നായിക, നായകന്മാര്‍. ഇന്ന് പതിനഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന സിനിമയെ കുറിച്ചുള്ള രസകരമായ പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുകയാണ്.

ദിലീപ് ഇരട്ട വേഷത്തിലെത്തിയ കോമഡി ചിത്രമായിരുന്നു പച്ചക്കുതിര. കമല്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെ സഹോദരബന്ധത്തെ കുറിച്ചായിരുന്നു പറഞ്ഞിരുന്നത്. ഗോപിക നായികയായിട്ടെത്തിയ ചിത്രം 2006 ലെ വിഷു ദിനത്തിലായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. ഇന്ന് പതിനാല് വര്‍ഷം പൂര്‍ത്തിയാക്കുകയാണ് പച്ചക്കുതിര.

ഫാസിലിന്റെ സംവിധാനത്തില്‍ ഒരുക്കിയ ദിലീപ് ചിത്രമായിരുന്നു മോസ് ആന്‍ഡ് ക്യാറ്റ്. സൈക്കോളജിക്കല്‍ ഡ്രാമയായി ഒരുക്കിയ ചിത്രം 2009 ലായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. ദിലീപ് നായകനാവുമ്പോള്‍ ബേബി നിവേദിത, അശ്വതി അശോക് എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഇന്നസെന്റും ദിലീപും അച്ഛനും മകനുമായി തകര്‍ത്തഭിനയിച്ച സൂപ്പര്‍ ഹിറ്റ് സിനിമയാണ് പാപ്പീ അപ്പച്ചാ. മമാസ് കെ ചന്ദ്രന്‍ സംവിധാനം ചെയ്ത് ആക്ഷന്‍, കോമഡിയായി ഒരുക്കിയ സിനിമ 2010 ലെ വിഷുവിനാണ് തിയറ്ററുകളിലേക്ക് എത്തിയത്. വീണ്ടുമൊരു വിഷു വന്നപ്പോള്‍ പത്താം വാര്‍ഷികം ആഘോഷിക്കുയാണ് ചിത്രം. ദിലീപും കാവ്യ മാധവനുമായിരുന്നു ഈ സിനിമയിലും നായിക, നായകന്മാരായിട്ടെത്തിയത്.

മോഹന്‍ലാല്‍, ജയറാം, ദിലീപ് എന്നിങ്ങനെ മൂന്ന് സൂപ്പര്‍ താരങ്ങള്‍ ഒന്നി്ച്ച സിനിമയായിരുന്നു ചൈന ടൗണ്‍. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം കാവ്യ മാധവന്‍, പൂനം ബജ്വ, ദിപ ഷാ, എന്നിങ്ങനെ മൂന്ന് നായികമാരും അണിനിരന്ന ചിത്രം 2011 ഏപ്രില്‍ പതിനാലിനായിരുന്നു തിയറ്ററുകളിലേക്ക് എത്തുന്നത്. ബജറ്റിന്റെ ഇരട്ടിയിലധികം ബോക്‌സോഫീസില്‍ സ്വന്തമാക്കാന്‍ സിനിമയ്ക്ക് സാധിച്ചിരുന്നു.

ഇതുവരെ ദിലീപ് എന്ന നടനില്‍ നിന്ന് ആരും കാണാത്ത കഥാപാത്രങ്ങളുമായിട്ടെത്തിയ ചിത്രമായിരുന്നു കമ്മാരസംഭവം. ഒന്നിലധികം ഗെറ്റപ്പുകളിലെത്തിയ ചിത്രം 2018 ലായിരുന്നു റിലീസിനെത്തിയത്. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുക്കിയ ചിത്രത്തില്‍ കമ്മാരന്‍ നമ്പ്യാര്‍ എന്ന റോളില്‍ ദിലീപ് തിളങ്ങി. ജനപ്രിയ നായകന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലൊരുക്കിയ ചിത്രമായിരുന്നു. മറ്റൊരു വിഷു ദിനത്തില്‍ രണ്ട് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് കമ്മാരസംഭവം.


Click it and Unblock the Notifications











