അവിടെ താമസിച്ച് തുടങ്ങിയതോടെ താന്‍ പ്രണയത്തിലായി; ആ കഥ പറഞ്ഞ് മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍

ആര്‍ക്കും പിടി തരാതെ സ്വന്തം യാത്രകളുമായി നടക്കുകയായിരുന്നു മോഹന്‍ലാലിന്റെ മകന്‍ പ്രണവ്് മോഹന്‍ലാല്‍. ഒറ്റയ്ക്കുള്ള പ്രണവിന്റെ യാത്രകള്‍ ഇന്നും തുടരുകയാണെങ്കിലും സിനിമയില്‍ സജീവമാണ്. ഏറ്റവുമൊടുവില്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമയിലൂടെ ഗംഭീര പ്രകടനമാണ് പ്രണവ് കാഴ്ച വെച്ചത്. മാത്രമല്ല ചിത്രത്തിലെ നായികയായ കല്യാണി പ്രിയദര്‍ശനുമായി പ്രണത്തിലാണോ എന്ന തരത്തിലുള്ള ഗോസിപ്പുകളും പ്രചരിച്ചു. എന്നാല്‍ അതിനൊന്നും ചെവി കൊടുക്കാതെ മറ്റ് യാത്രകളിലാണ് താരം.

പ്രണവിനെ പോലെ തന്നെ സഹോദരി വിസ്മയ മോഹന്‍ലാലും താരപുത്രിയെന്ന പദവികളില്‍ നിന്നും മാറി ജീവിക്കുകയാണ്. യാത്രകളും പുസതകങ്ങളും കുങ്ഫു പഠിക്കലുമൊക്കെയായി വിസ്മയ തന്റെ ലോകം ചെറുതാക്കി മാറ്റി. ഇപ്പോഴിതാ തനിക്ക് പ്രണയം തോന്നിയ സ്ഥലത്തെ കുറിച്ച് താരപുത്രി എഴുതിയ വാക്കുകളാണ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലാവുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

 ഇപ്പോഴും ഞാനൊരു തുടക്കകാരി മാത്രമാണ്

'നമയാങ് കുങ്ഫു എന്നയാളുടെ കൂടെ പൈ യില്‍ വെച്ച് ഞാന്‍ നടത്തിയ പരിശീലനങ്ങളുടെ കുറച്ച് ഫോട്ടോസും വീഡിയോസുമാണിത്. അന്നത്തെ എന്റെ ദിനചര്യകള്‍ കുഴഞ്ഞ് മറിഞ്ഞതാണ്. മധ്യഭാഗത്തുള്ള കുറച്ച് ഭാഗങ്ങള്‍ നഷ്ടമായിട്ടുണ്ട്. ഇപ്പോഴും ഞാനൊരു തുടക്കകാരി മാത്രമാണ്. എന്നാല്‍ അവിടെ ചെലവഴിച്ച കാലവും അവിടെ നിന്ന് പഠിച്ചതുമെല്ലാം അതിശയകരമായിരുന്നു. താന്‍ പങ്കുവെച്ചതിലെ അവസാന വീഡിയോ പൈ എന്ന സ്ഥലത്തെ പെറ്റ്‌സ് മിഷന്‍ എഅന മൃഗസംരക്ഷണ കേന്ദ്രത്തില്‍ നിന്നുള്ളതാണ്.

ശരിക്കും കുങ്ഫു ആസ്വദിക്കാന്‍ തുടങ്ങിയതോടെ  പൈയുമായി പ്രണയത്തിലായി

അവര്‍ മൃഗങ്ങളെ രക്ഷിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യുന്നു, ഞാന്‍ അവിടെ വെച്ച് ഏറ്റവും ഭംഗിയുള്ള നായ്ക്കളെയും പന്നികളെയും കുതിരകളെയും നായ്ക്കുട്ടികളെയും ഒക്കെ കണ്ടുമുട്ടി. അവരെ കുറിച്ച് അറിഞ്ഞപ്പോള്‍ കൂടുതലായിട്ടും ഇഷ്ടപ്പെട്ടു. ആദ്യം ഞാന്‍ കുറച്ച് ആഴ്ചകള്‍ മാത്രം താമസിക്കാന്‍ പദ്ധതിയിട്ടിരുന്നു സ്ഥലമായിരുന്നു ഇത്. പക്ഷേ ശരിക്കും കുങ്ഫു ആസ്വദിക്കാന്‍ തുടങ്ങിയതോടെ പൈയുമായി പ്രണയത്തിലായി.

പൈ ഒരു അഭയകേന്ദ്രം കൂടിയാണ്

ഉറക്കം ഉണരുന്നത് തന്നെ മലനിരകളിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലേക്കും പരിശീലനത്തിലേക്കുമാണ്. അതൊരു മാന്ത്രികമായി തോന്നി. അതോടെ ഞാന്‍ എന്റെ അവിടുത്തെ താമസം നീട്ടി കൊണ്ട് പോയി. അതില്‍ എനിക്ക് വളരെ സന്തോഷമേയുള്ളു. കാരണം ഞാന്‍ ആദ്യം അവിടെ ചെന്നപ്പോഴും അവിടുന്ന് പോന്നപ്പോഴുമൊക്കെ തോന്നിയ വ്യത്യാസം ശരിക്കും അടിപൊളിയാണ്. പൈ ഒരു അഭയകേന്ദ്രം കൂടിയാണ്. നാം യാങ്ങ് കുങ്ഫു ചെയ്യുമ്പോള്‍ പ്രത്യേകിച്ച് രാവിലെ ക്വിഗോംഗ് ചെയ്യുന്നത് എന്റെ മനസ്സിനെയും ശരീരത്തെയും ശരിക്കും ശാന്തമാക്കി.

അഞ്ച് മാസമായി ചെയ്യാന്‍ ആഗ്രഹിച്ചിരുന്നതാണ്; ഭര്‍ത്താവിനൊപ്പം ആ സന്തോഷം നടത്തിയതിനെ പറ്റി സൗഭാഗ്യ

Recommended Video

Janaganamana Movie Press Meet | Prithviraj Sukumaran | Suraj Venjaramoodu | Filmibeat Malayalam
പരിശീലകരെല്ലാം അവരുടെ കലയില്‍ വളരെയധികം അഭിനിവേശമുള്ളവരായിരുന്നു

പരിശീലകരെല്ലാം അവരുടെ കലയില്‍ വളരെയധികം അഭിനിവേശമുള്ളവരായിരുന്നു. വളരെ ക്ഷമയോടെയാണ് പഠിപ്പിച്ചത്. ചുറ്റുപാടും, നല്ല സ്പന്ദനങ്ങളായിരുന്നു. ഈ മനോഹരമായ കല പഠിച്ചു കൊണ്ട്, മനോരഹമായ ആളുകളുടെ കൂടെ ചെലവഴിച്ച മനോഹരമായ ഒരു സമയം മാത്രമായിരുന്നു അത്. തീര്‍ച്ചയായും ഞാന്‍ മടങ്ങി വരും. മാസ്റ്റര്‍ ഇയിനും അദ്ദേഹത്തിന്റെ ടീമിനും പീറ്റിന്റെ ദൗത്യത്തിനും വലിയ നന്ദി. അവിടെ നിന്നും എനിക്ക് ഒത്തിരി കാര്യങ്ങള്‍ ലഭിച്ചു. അതിനെല്ലാം ഞാന്‍ നന്ദിയുള്ളവള്‍ ആയിരിക്കും..' എന്നുമാണ് വിസ്മയ മോഹന്‍ലാല്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X