പ്രണവ് ചിത്രം ഹൃദയം കണ്ടതിന് ശേഷം വിസ്മയ മോഹൻലാൽ പറഞ്ഞത്, വാക്കുകൾ ഇല്ല...

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നന ഹൃദയം. 2022 ജനുവരി 21 ന് ആയിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്. ജേക്കബിന്റെ സ്വർഗരാജ്യത്തിന് ശേഷം വിനീത് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. പ്രതീക്ഷ തെറ്റിക്കാതെയായിരുന്നു ഹൃദയവും എത്തിയത്. റിലീസ് ചെയ്ത ചിത്രത്തിന് എല്ലാ കേന്ദ്രങ്ങളിൽ നിന്നും നല്ല അഭിപ്രായമാണ് ലഭിക്കുന്നത്.

വിനീത് ചിത്രം എന്നതിൽ ഉപരി പ്രണവ് മോഹൻലാലിന്റെ പ്രകടനമാണ് ഹൃദയത്തിന്‌റെ മറ്റൊരു ഹൈലൈറ്റ്. നടന്റെ രണ്ടാം വരവായിട്ടാണ് ഇതിനെ കാണുന്നത്. തുടക്കത്തിൽ കണ്ട പ്രണവ് മോഹൻലാലിനെ ആയിരുന്നില്ല ചിത്രത്തിൽ കണ്ടത്. വിമർശിച്ചവർ തന്നെ ഇപ്പോൾ കയ്യടിക്കുകയാണ്. പ്രണവിന്‌റെ മാത്രമല്ല ഹൃദയത്തിലെ എല്ലാ കഥാപാത്രങ്ങൾക്കും നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോഴിത ഹൃദയം കണ്ടതിന് ശേഷമുള്ള വിസ്മയ മോഹൻലാലിന്റെ വാക്കുകൾ വൈറലാവുന്നത്. പറയാൻ വാക്കുകൾ ഇല്ല എന്നാണ് താരപുത്രി പറയുന്നത്.

 വിസ്മയയുടെ വാക്കുകൾ

ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്. വിസ്മയയുടെ വാക്കുകൾ ഇങ്ങനെ...' അവസാനം ഞാനും ഹൃദയം കണ്ടു. പറയാന്‍ വാക്കുകളില്ല. എത്ര മനോഹരമായ യാത്രയാണ്. എല്ലാവരും ഹൃദയം നല്‍കിയാണ് ചിത്രം ഒരുക്കിയതെന്ന് പറയാതെ തന്നെ മനസിലാവുന്നുണ്ട്. നിങ്ങളെ എല്ലാവരേയും കുറിച്ച് എനിക്ക് അഭിമാനമാണ് തോന്നുന്നു' എന്ന് വിസ്മയ മോഹന്‍ലാല്‍ കുറിച്ചത്. താരപുത്രിയുടെ വാക്കുകൾ വൈറൽ ആയിട്ടുണ്ട്. കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ നായികമാർ. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിനീത് സംവിധായകന്റെ കുപ്പായം അണിയുന്നത്.

മകന്റെ ചിത്രം

റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ സുചിത്ര മോഹൻലാൽ ചിത്രം കണ്ടിരുന്നു. വിനീതിനോടൊപ്പമായിരുന്നു മകന്റെ ചിത്രം കാണാൻ തിയേറ്ററിൽ എത്തിയത്.ഒരുപാട് ഇഷ്ടമായി എന്നായിരുന്നു ചിത്രം കണ്ടതിന് ശേഷം പറഞ്ഞത്. ''സിനിമയിലെ ചില രംഗങ്ങള്‍ കണ്ടപ്പോള്‍ പഴയ മോഹന്‍ലാലിനെയാണ് ഓര്‍മ്മ വന്നത്. ചില സമയത്ത് വീട്ടിലുള്ളപ്പോഴും അങ്ങനെ തോന്നിയിട്ടുണ്ട്. അഭിനയത്തില്‍ മകന്‍ ഒരുപാട് ഇംപ്രൂവ് ചെയ്തിട്ടുണ്ട്. ചിത്രത്തെക്കുറിച്ച് കൂടുതല്‍ പറഞ്ഞാല്‍ താന്‍ ഇമോഷണലായിപ്പോവുമെന്നുമായിരുന്നു സുചിത്ര പറഞ്ഞത്.

പ്രണവ് സിനിമയിൽ എത്തിയത്

2019 ൽ ആണ് പ്രണവ് സിനിമയുടെ ഭാഗമാകുന്നത്. നേരിട്ട് പോയാണ് പ്രണവിന് തിരക്കഥ വായിച്ച് കൊടുക്കുന്നത്. കേരളകൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം പറഞ്ഞത്. ''രണ്ട് ദിവസം കൊണ്ടാണ് തിരക്കഥ വായിച്ച് കൊടുത്തത്. കേട്ടതിന് ശേഷം അപ്പു എന്നോട് ഒരു ദിവസത്തെ സമയം ചോദിച്ചു. ഒന്ന്. രണ്ട് ദിവസത്തിന് ശേഷം തന്നെ വിളിച്ചു. '' എന്റെ ഭാഗത്ത് നിന്ന് ഓക്കെയാണ് പ്രണവിന് എന്നെക്കാൾ നല്ല നടന്മാരെ വെച്ച് സിനിമ ചെയ്യണമെങ്കിൽ ചെയ്തതോളൂ എന്നായിരുന്നു പറഞ്ഞത്. താൻ മറ്റൊരു ഓപ്ഷൻ ചിന്തിച്ചിട്ടില്ല എന്ന് അപ്പുവിനോട് പറഞ്ഞു അത്രയ്ക്ക് വളരെ സിമ്പിളായി ചിന്തിക്കുന്ന ആളാണ് പ്രണവ് മോഹൻ ലാൽ'' എന്ന് അഭിമുഖത്തിൽ പറഞ്ഞു. ചിത്രത്തിൽ അഭിനയിച്ച ഭൂരിഭാഗം പേരും നടന്റെ ലാളിത്യത്തെ കുറിച്ചായിരുന്നു പറഞ്ഞത്. പ്രണവിനോടൊപ്പം മറ്റൊരു ചിത്രം കൂടി ചെയ്യണം എന്ന ആഗ്രഹവും വിനീത് അറിയിച്ചിട്ടുണ്ട്.

Recommended Video

Hridayam Box Office 2 Days Worldwide Collection Report | FilmiBeat Malayalam
വിശാഖ്  പറഞ്ഞത്

വിനീതിനും പ്രണവിനുമൊപ്പം പ്രവര്‍ത്തിക്കാനായതില്‍ അതീവ സന്തുഷ്ടവാനാണ് താനെന്ന് നിര്‍മ്മാതാവായ വിശാഖ് സുബ്രഹ്‌മണ്യം പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് ശേഷം മെരിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ സിനിമയൊരുക്കുകയെന്ന ആഗ്രഹം കൂടിയാണ് വിശാഖ് ഹൃദയത്തിലൂടെ പൂര്‍ത്തീകരിച്ചത്. കൊവിഡ് കൂടിയതോടെ വാരാന്ത്യ ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയാണെന്നറിഞ്ഞപ്പോഴും സിനിമ തിയേറ്ററില്‍ തന്നെ മതിയെന്നായിരുന്നു വിശാഖും വിനീതും തീരുമാനിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X