വിസ്മയ മോഹന്‍ലാലിന്റെ കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍! താരപുത്രിയുടെ പുത്തന്‍ വീഡിയോ വൈറല്‍

താരരാജാവായ മോഹന്‍ലാലിന്റെ മക്കളായതിനാല്‍ പ്രണവ് മോഹന്‍ലാലും വിസ്മയയും സെലിബ്രിറ്റികളാണ്. പ്രണവ് സിനിമയിലേക്ക് എത്തിയെങ്കിലും മായ എന്ന് മോഹന്‍ലാല്‍ വിളിക്കുന്ന വിസ്മയയുടെ സിനിമാപ്രവേശനത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ഇതുവരെ ഇക്കാര്യത്തെ കുറിച്ച് താരകുടുംബം പറഞ്ഞിട്ടില്ലെങ്കിലും വിസ്മയയുടെ പുത്തന്‍ വീഡിയോസ് ശ്രദ്ധേയമാവുകയാണ്.

ആക്ഷന്‍ രംഗങ്ങളില്‍ മോഹന്‍ലാല്‍ ഇതുവരെ ഉണ്ടാക്കിയ ഓളത്തിനൊപ്പം മറ്റാര്‍ക്കും എത്താന്‍ സാധിച്ചിട്ടില്ല. അതേ സമയം ആദ്യ സിനിമയിലൂടെ പാര്‍ക്കര്‍ അഭ്യാസവും രണ്ടാമത്തെ ചിത്രത്തില്‍ സര്‍ഫിങ് ചെയ്തും പ്രണവ് മോഹന്‍ലാല്‍ കൈയടി വാങ്ങിയിരുന്നു. ഇപ്പോഴിതാ അച്ഛനെ അനുകരിച്ച് സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ സ്വന്തമാക്കിയിരിക്കുകയാണ് വിസ്മയ.

vismaya-mohanlal

പ്രണവിനെ പോലെ തന്നെ അനായാസമായി ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിസ്മയയ്ക്കും സാധിക്കുമെന്ന് വീഡിയോയില്‍ നിന്നും വ്യക്തമായിരിക്കുകയാണ്. തായ് ആയോധനകല പഠിക്കുന്ന താരപുത്രിയുടെ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. വിസ്മയ തന്നെയാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ തായ്‌ലാന്‍ഡില്‍ നിന്നുള്ള വീഡിയോ പങ്കുവെച്ചത്.

ഇത് ആദ്യമായിട്ടല്ല. നേരത്തെയും സമാനമായൊരു വീഡിയോയുമായി വിസ്മയ എത്തിയിരുന്നു. പ്രണവിനെ പോലെ തന്നെ കാട്ടിലൂടെയുള്ള യാത്രകളാണ് വിസ്മയയ്ക്കും ഇഷ്ടമെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു. സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞാല്‍ ഒറ്റയ്ക്കുള്ള യാത്രകളായിരുന്നു പ്രണവ് മോഹന്‍ലാലിന് ഏറെ ഇഷ്ടം. ചേട്ടന്റെ അതേ പാതയിലാണ് അനിയത്തിയും.

vismaya-mohanlal

വലിയ താരപദവിയില്‍ നില്‍ക്കേണ്ടവരാണെങ്കിലും പ്രണവും വിസ്മയയും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാണ്. സെലിബ്രിറ്റി ജീവിതത്തോട് ഒട്ടും താല്‍പര്യമില്ലാത്ത ഇരുവരും പാപ്പരാസികളുടെ ക്യാമറ കണ്ണുകളില്‍ വന്ന് പെടാറില്ല. എന്തായാലും വൈകാതെ താരപുത്രി വിസ്മയ കൂടി സിനിമയിലേക്ക് എത്തണമെന്ന് തന്നെയാണ് ആരാധകര്‍ പറയുന്നത്.

മൂന്നാമതും നായകനാവാനൊരുങ്ങുകയാണ് പ്രണവ് മോഹന്‍ലാല്‍. വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ഹൃദയം എന്ന ചിത്രത്തിലാണ് താരപുത്രന്‍ വീണ്ടും അഭിനയിക്കുന്നത്. ആദ്യ രണ്ട് സിനിമകളും പ്രേക്ഷകര്‍ക്കിടയില്‍ വലിയ തരംഗമുണ്ടാക്കിയിരുന്നു. അതിനാല്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ ചിത്രം വരയുടെ ലോകത്തേക്കാണ് വിസ്മയഎത്തിയത്. താരപുത്രി എഴുതിയ കവിതകളും വരച്ച ചിത്രങ്ങളുമൊക്കെ ചേര്‍ത്തൊരു പുസ്തകം പബ്ലിഷ് ചെയ്തിരുന്നു.

View this post on Instagram

💥🥊 @fitkohthailand @tony_lionheartmuaythai

A post shared by Maya Mohanlal (@mayamohanlal) on

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X