മോഹന്‍ലാലിന്റെ മകളുടെ കഴിവുകള്‍! സിനിമയോട് അല്ല താരപുത്രിയുടെ ഇഷ്ടം,പുത്തന്‍ ചിത്രങ്ങള്‍ വൈറലാവുന്നു
വെള്ളിത്തിരയിലെത്തിയിട്ടില്ലെങ്കിലും ചില താരപുത്രന്മാരും പുത്രിമാരുമൊക്കെ വലിയ ആരാധകരെ സ്വന്തമാക്കിയിട്ടുള്ളവരാണ്. എന്നാല്‍ താരരാജാവ് മോഹന്‍ലാലിന്റെ മക്കളെ കുറിച്ചുള്ള മുന്‍വിധികളെല്ലാം തെറ്റാണെന്ന് പ്രണവും വിസ്മയയും തെളിയിച്ചിരുന്നു. സിനിമയോട് വലിയ അടുപ്പം കാണിക്കാതെ മാറി നടക്കുകയായിരുന്നു പ്രണവ് മോഹന്‍ലാല്‍.
ഒറ്റയ്ക്കുള്ള യാത്രകളായിരുന്നു പ്രണവിന് ഏറെയും പ്രിയയും. മോഹന്‍ലാലിന്റെ മകനാണെന്നുള്ള പ്രിവിലേജ് മുതലെടുക്കാതെ ബസിലും ഓട്ടോയിലും വഴിയില്‍ കാണുന്ന വാഹനങ്ങളിലുമൊക്കെ കയറി ഇറങ്ങിയായിരുന്നു പ്രണവിന്റെ യാത്രകള്‍. പലപ്പോഴും താരപുത്രന്റെ ഇത്തരത്തിലുള്ള യാത്രകളുടെ ചിത്രങ്ങളും വീഡിയോസുമെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവാറുണ്ടായിരുന്നു.
എന്നാല്‍ മുന്‍വര്‍ഷങ്ങളില്‍ സിനിമയില്‍ നായകനായതോടെ ഇപ്പോള്‍ പ്രണവ് വലിയൊരു സെലിബ്രിറ്റിയായി തിളങ്ങി നില്‍ക്കുകയാണ്. നായകനായി അഭിനയിക്കുന്ന മൂന്നാമത്തെ സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് താരപുത്രനിപ്പോള്‍. അതേ സമയം പ്രണവിനെ പോലെ തന്നെയാണ് സഹോദരി വിസ്മയ മോഹന്‍ലാലും എന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.

Recommended Video
സര്‍ഫിങ്ങും പര്‍കൗര്‍ അഭ്യാസങ്ങളുമടക്കം ചെയ്ത് നേരത്തെ പ്രണവ് ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുപോലെ തന്നെ വിസ്മയയും ആക്ഷന്‍ രംഗത്തേക്ക് എത്തിയെന്ന് സൂചിപ്പിക്കുന്ന വീഡിയോസ് ആയിരുന്നു ഇതിന് മുന്‍പ് പുറത്ത് വന്നത്. തായ് ആയോധനകല പഠിക്കുന്ന താരപുത്രിയുടെ വീഡിയോ ആയിരുന്നു നേരത്തെ വൈറലായത്. വിസ്മയ തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ചില ദൃശ്യങ്ങള്‍ പങ്കുവെക്കാറുള്ളത്.
ഇപ്പോഴിതാ പെയിന്റിംഗില്‍ പരീക്ഷണം നടത്തുന്ന ചില ചിത്രങ്ങളാണ് വിസ്മയ പുറത്ത് വിട്ടിരിക്കുന്നത്. താരപുത്രി എന്തൊക്കെയോ കരകൗശല വസ്തുക്കളുടെ നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുകയാണെന്നാണ് ചിത്രങ്ങളില്‍ നിന്നും വ്യക്തമാവുന്നത്. ചിത്രരചനയോടും എഴുത്തിനോടുമാണ് വിസ്മയ്ക്ക് വലിയ താല്‍പര്യമില്ലെന്ന് നേരത്തെ പങ്കുവെച്ച ചിത്രങ്ങളില്‍ നിന്നും മനസിലാവുന്നത്.
തായ്‌ലാന്‍ഡിലോ മറ്റ് സ്ഥലങ്ങളിലോ ആയിരുന്നു വിസ്മയ. നാട്ടിലെത്തിയോ എന്ന കാര്യത്തെ കുറിച്ച് കൂടുതല്‍ വ്യക്തതയില്ല. താരപദവിയില്‍ നിന്നും മാറി ഇഷ്ടങ്ങള്‍ക്കനുസരിച്ച് ജീവിക്കുകയാണ് വിസ്മയ മോഹന്‍ലാലും. പ്രണവിനെ പോലെ വിസ്മയയും സിനിമാപ്രവേശനം ഉണ്ടാവുമോ എന്ന കാര്യത്തെ കുറിച്ച് ഇനിയും വ്യക്തതയില്ല.


Click it and Unblock the Notifications











