മോഹൻലാലിനും പ്രണവിനും പിന്നാലെ വിസ്മയയും, ആക്ഷനില്‍ ഒട്ടും മോശമല്ല താരപുത്രി, വീഡിയോ വൈറൽ
ക്യാമറയ്ക്ക് മുന്നില്‍ അധികം പ്രത്യക്ഷപ്പെടാത്ത താരപുത്രിയാണ് മോഹൻലാലിന്റെ മകൾ വിസ്മയ. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണെങ്കിലും താരപുത്രി പൊതു പരിപാടികളിൽ പ്രത്യക്ഷപ്പെടാറില്ല. സാധാരണ ഗതിയിൽ സിനിമ താരങ്ങളുടെ മക്കൾ അച്ഛന്റേയും അമ്മയുടേയും പാത പിന്തുടർന്ന് സിനിമയിൽ എത്തും. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി എഴുത്തിന്റേയും വരകളുടേയും ലോകത്താണ് വിസ്മയ. താരപുത്രി ഇപ്പോൾ വിദേശത്താണ്. സോഷ്യൽ മീഡിയിൽ വൈറലാകുന്നത് വിസ്തമയുടെ ഗംഭീര ഫൈറ്റ് രംഗമാണ്.

ഗംഭീര ഫൈറ്റിലൂടെ പ്രേക്ഷകരെ കോരിതരിപ്പിച്ച നടനാണ് മോഹൻലാൽ. താരത്തിന്റെ പല സംഘട്ടന രംഗങ്ങളും ഇന്നും പ്രേക്ഷരുടെ ഇടയിൽ ചർച്ച വിഷയമാണ്. മകൻ പ്രണവും ഫൈറ്റിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. ആദ്യ ചിത്രമായ ആദിയില്‍ പ്രണവ് മോഹൻലാല്‍ പാര്‍ക്കറില്‍ തിളങ്ങിയിരുന്നു. ഇപ്പോഴിത അച്ഛനും സഹോദരനും പിന്നാലെ മകൾ വിസ്മയയും ആക്ഷനിൽ ഒരു കൈ നോക്കിയിരിക്കുകയാണ്. തായ് ആയോധനകല പരിശീലിക്കുന്നതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരപുത്രി തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ടോണി എന്നയാളില്‍ നിന്നാണ് വിസ്‍മയ ആയോധനകലയില്‍ പരിശീലനം നേടുന്നത്. മികച്ച പ്രേക്ഷക അഭിപ്രായമാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ലാലേട്ടനെപോലെ തന്നെ ആക്ഷനിൽ മകൾക്കും നല്ല താള ബോധമുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇതിനോടകം തന്നെ പതിനായിരത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. താരപുത്രിയുടെ സിനിമ അരങ്ങേറ്റത്തിനെ കുറിച്ചും പ്രേക്ഷകർ ചോദിക്കുന്നുണ്ട്.
ലോക്ക് ഡൗൺ കാലത്ത് ആളുകൾ ഏറ്റവും കൂടുതൽ അന്വേഷിച്ചത് മോഹൻലാലിന്റ മകൾ വിസ്മയയെ കുറിച്ചായിരുന്നു. താരപുത്രി എവിടെയാണെന്നായിരുന്നു എല്ലാവർക്കും അറിയേണ്ടിയിരുന്നത്. സോഷ്യൽ മീഡിയയിൽ തകൃതിയായി അന്വേഷണം നടക്കുമ്പോൾ ഉത്തരവുമായി താരപുത്രി രംഗത്തെത്തിയിരുന്നു. വിസ്മയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെയാണ് ഇത് വെളിപ്പെട്ടത്. താരപുത്രിയുടെ പോസ്റ്റിന് ചുവടെ സുഹൃത്ത് ചോദിച്ച ചോദ്യത്തിനാണ് വിസ്മയ മറുപടി കൊടുത്ത്. 'ഇപ്പോഴും തായ്‌ലൻഡിലാണ്. ഇവിടെ സുഖമായിരിക്കുന്നു' എന്നായിരുന്നു.
മോഹൻലാലിന്റെ മകളുടെ വീഡിയോ കാണാം


Click it and Unblock the Notifications











