എനിക്കിത് ഏറെ പ്രിയപ്പെട്ടത്! അച്ഛനും അമ്മയും ചേട്ടനും വിസ്മയയുടെ ക്യാമറയില്‍! കാണാനാഗ്രഹിച്ച നിമിഷങ്ങള്‍
മോഹന്‍ലാലിനെ മാത്രമല്ല സുചിത്രയും പ്രണവും വിസ്മയയുമെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. കുടുംബത്തില്‍ സിനിമയാണെങ്കിലും തന്റെ മനസില്‍ അങ്ങനെയൊരു ആഗ്രഹവും ഇല്ലെന്ന് സുചിത്ര പറഞ്ഞിരുന്നു. മോഹന്‍ലാല്‍ എന്ന അഭിനേതാവിനോട് തോന്നിയ ഇഷ്ടത്തെക്കുറിച്ചും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചുമെല്ലാം അഭിമുഖങ്ങളില്‍ വാചാലയാവാറുണ്ട് അവര്‍. സിനിമയില്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കിലും ഭര്‍ത്താവിന്റെയും മക്കളുടെയും സിനിമകള്‍ക്ക് പിന്തുണയുമായി സുചിത്ര എത്താറുണ്ട്. നിര്‍മ്മാണവും, വിതരണവുമൊക്കെയായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിര്‍ദേശം തരാറുണ്ട് സുചിത്ര എന്ന് പ്രിയപ്പെട്ടവരും സാക്ഷ്യപ്പെടുത്തിയിരുന്നു. താരങ്ങള്‍ക്കെല്ലാം താരപത്‌നിയുമായും അടുപ്പമുണ്ട്.
പുനര്‍ജനി എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു പ്രണവ് തുടക്കം കുറിച്ചത്. പിന്നീട് ഒന്നാമനിലും ബാലതാരമായി പ്രണവ് അഭിനയിച്ചിരുന്നു. മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരവും തുടക്കത്തില്‍ തന്നെ പ്രണവ് സ്വന്തമാക്കിയിരുന്നു. എന്നാണ് നായകനായി മകനെത്തുന്ന ചോദ്യത്തിന് അത് അയാളുടെ തീരുമാനമെന്ന മറുപടിയാണ് മോഹന്‍ലാല്‍ നല്‍കാറുള്ളത്. മോഹന്‍ലാലിന്റെ കരിയര്‍ ബെസ്റ്റ് ചിത്രങ്ങളിലൊന്നായ ദൃശ്യത്തിന്റെ പിന്നണിയില്‍ പ്രണവും പ്രവര്‍ത്തിച്ചിരുന്നു. ജീത്തു ജോസഫായിരുന്നു പിന്നീട് പ്രണവിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്തത്. അഭിനയത്തില്‍ അത്ര താല്‍പര്യമില്ലാതെയിരുന്ന പ്രണവിനെ ആകര്‍ഷിച്ചത് ചിത്രത്തിലെ സാഹസിക രംഗങ്ങളായിരുന്നു. പാര്‍ക്കൗര്‍ പരിശീലനം ക്യാരക്ടറിന് ഗുണകരമായിരുന്നു. ആക്ഷന്‍ രംഗങ്ങളിലെ മികവിന് പ്രണവ് കൈയ്യടി നേടിയിരുന്നു.

ആദിക്ക് ശേഷം ഇരുപത്തൊന്നാം നൂറ്റാണ്ടിലായിരുന്നു പ്രണവ് അഭിനയിച്ചത്. ഹൃദയം ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. കല്യാണിക്കൊപ്പമുള്ള കോമ്പിനേഷന് ഗംഭീര സ്വീകാര്യതയായിരുന്നു ലഭിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം, ഡയസ് ഈറെ തുടങ്ങിയ സിനിമകളിലും പ്രണവ് അഭിനയിച്ചിരുന്നു. അഭിനയം അത്ര പാഷനല്ലെങ്കിലും ഇടയ്ക്ക് വന്ന് ഞെട്ടിച്ച് പോവുന്ന ശൈലിയാണ് പ്രണവിന്റേത്. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന താരപുത്രന്റെ യാത്രാവിശേഷങ്ങള്‍ ഇടയ്ക്കിടെ വൈറലാവാറുണ്ട്. അച്ഛനും ചേട്ടനും പിന്നാലെയായാണ് വിസ്മയയും സിനിമയിലേക്ക് എത്തുന്നത്. കുടുംബസമേതം എത്തിയായിരുന്നു വിസ്മയ തന്റെ അരങ്ങേറ്റത്തെക്കുറിച്ച് പറഞ്ഞത്.
ജൂഡ് ആന്റണി ചിത്രമായ 'തുടക്ക'ത്തിലൂടെയാണ് വിസ്മയയുടെ വരവ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ പ്രണവ് ഉണ്ടാവുമോയെന്ന ചോദ്യങ്ങളും അന്ന് ഉയര്‍ന്നിരുന്നു. മകന്റെ ആദ്യ സിനിമയില്‍ പ്രത്യക്ഷപ്പെട്ടത് പോലെ അച്ഛനും മകളുടെ കൂടെയുണ്ടാവുമോയെന്നുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. വീട്ടിലുള്ളവര്‍ തന്റെ സിനിമയിലുള്ളതായി വിസ്മയയും പറഞ്ഞിരുന്നില്ല. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരപുത്രി പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.


Click it and Unblock the Notifications











