വിസ്മയയുടെ പ്രായം, ഈ പ്രായത്തിൽ അഭിനയ രം​ഗത്തേക്ക് വരുമ്പോൾ; താരപുത്രിയെക്കുറിച്ച് ശാന്തിവിള ദിനേശ്

അഭിനയ രം​ഗത്ത് തുടക്കം കുറിക്കുകയാണ് മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന സിനിമയിലൂടെയാണ് താരപുത്രിയുടെ അരങ്ങേറ്റം. ആശിർവാദ് സിനിമാസ് ആണ് തുടക്കം നിർമ്മിക്കുന്നത്. പ്രിയതാരത്തിന്റെ മകൾ സിനിമയിലേക്ക് വരുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകൾ ഏറെയാണ്. അച്ഛനെ പോലെ മകളും അഭിനയത്തിൽ തിളങ്ങുമെന്ന് ഏവരും പ്രതീക്ഷിക്കുന്നു. ലെെം ലെെറ്റിൽ ഇതുവരെ വിസ്മയയെ അധികം കണ്ടിട്ടില്ല. വിസ്മയയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സംവിധായകൻ ശാന്തിവിള ദിനേശ്. താരപുത്രിക്ക് അരങ്ങേറ്റത്തിൽ ശാന്തവിള ദിനേശ് സ്വന്തം യൂട്യൂബ് ചാനലിലൂടെ ആശംസയറിയിച്ചു.

നിങ്ങൾക്കെല്ലാം അറിയാമായിരിക്കും, മോഹൻലാലിന്റെ മകനും മകൾക്കും പേരിട്ടത് പേരിടൽ കർമ്മത്തിൽ അ​ഗ്ര​ഗണ്യനായ സാക്ഷാൽ തിക്കുറിശ്ശി മാമനാണ്. പേര് പോലെ തന്നെ വിസ്മയ വിസ്മയക്കാഴ്ച വെക്കുമോ എന്ന് അറിയാം. വിസ്മയകരമായ അഭിനയം ചിലപ്പോൾ കാഴ്ച വെക്കും. കാരണം അച്ഛൻ മോശക്കാരനല്ലല്ലോ. ജൂഡ് ആന്റണി ആശിർവാദിനായി ചെയ്യുന്ന തുടക്കം എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് വിസ്മയ വരുന്നത്. ആന്റണി പെരുമ്പാവൂർ നിർമിക്കുന്നതിനാൽ തട്ടിക്കൂട്ട് വേഷമല്ല വിസ്മയക്ക് കിട്ടുകയെന്ന് ഉറപ്പാണ്. നല്ല വേഷം തന്നെയായിരിക്കും.

Vismaya Mohanlal

34 വയസിൽ നായികയായി തുടക്കം കുറിക്കുമ്പോൾ കണ്ട് ശീലമുള്ള നായികാകാഴ്ചപ്പാടിലെ വേഷമായിരിക്കില്ല എന്ന് ഉറപ്പാണ്.
ടീനേജുകാരിയായല്ല വിസ്മയ അഭിനയിക്കുന്നത്. വ്യത്യസ്തമായ കഥയായിരിക്കും ജൂഡ് പറഞ്ഞത്. 65 വയസായ അച്ഛന് നായകനായി വിജയകരമായി നിലനിൽക്കാമെങ്കിൽ മകളായ എനിക്ക് 34 ആയത് പ്രശ്നമായി കാണേണ്ട എന്നായിരിക്കും വിസ്മയ കരുതുന്നത്. ആയോധന കല പഠിച്ച, ടെലിഫിലിമിൽ സഹസംവിധായികയായിരുന്ന വിസ്മയ തുടക്കത്തിലൂടെ തീർച്ചയായും നമ്മളെ വിസ്മയിപ്പിക്കും എന്നാണ് എന്റെ വിശ്വാസം.

ആയോധന കല പഠിച്ച ആണുങ്ങൾ പോലും വിരളമായ നമ്മുടെ സിനിമയിൽ വിസ്മയ ഒരു വിസ്മയക്കാഴ്ച നൽകുമോ എന്ന് നമുക്ക് നോക്കാം. പെൺ‌കരുത്തുള്ള നായികയായി മാർഷ്വൽ ആർട്സ് സ്ക്രീനിൽ കാണിച്ച് അച്ഛനെ പോലെ മകളും ചിലപ്പോൾ നമ്മളെ വിസ്മയിപ്പിക്കും. 2004 ൽ തുടക്കം എന്നൊരു തല്ലിപ്പൊളി സിനിമ വന്നിരുന്നു. കെ മധുവിന്റെ അസിസ്റ്റന്റ് ആയിരുന്ന ഐ ശശി സംവിധാനം ചെയ്ത സിനിമ. ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന പേരിൽ ഷെെൻ ടോം ചാക്കോ അഭിനയിച്ച സിനിമയും വന്നിരുന്നു. സിനിമയിൽ നിന്നും കിട്ടുന്ന നല്ലൊരു പങ്ക് സിനിമയ്ക്കായി മുടക്കുകയും മകനെയും മകളെയും സിനിമയിൽ എത്തിക്കുകയും ചെയ്ത അച്ഛൻമാർ നമ്മുടെ സിനിമയിൽ അധികം കാണില്ല. വിജയശാന്തിയെ പോലെ വ്യത്യസ്ത നായികയായി വിസ്മയ മലയാള സിനിമയിൽ ശ്രദ്ധേയ ആകട്ടെയെന്ന് ശാന്തിവിള ദിനേശ് ആശംസിച്ചു.

Santhivila Dinesh

മലയാള സിനിമാ രം​ഗത്തെ സമകാലിക വിഷയങ്ങളിലെല്ലാം ശാന്തിവിള ദിനേശ് ലെെറ്റ്സ് ക്യാമറ ആക്ഷൻ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കാറുണ്ട്. മോഹൻലാലിനെക്കുറിച്ച് നിരവധി തവണ ശാന്തിവിള ദിനേശ് സംസാരിച്ചിട്ടുണ്ട്. മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ ചുരുക്കം സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ. അഭിനയമികവില്ലെന്ന് പറഞ്ഞ് പ്രണവിന് വിമർശനവും കേൾക്കേണ്ടി വന്നു. അതേസമയം സിനിമ തന്റെ കരിയറായി പ്രണവ് സ്വീകരിച്ചിട്ടില്ല. യാത്രകളോട് പ്രിയമുള്ള പ്രണവ് മിക്കപ്പോഴും പല സ്ഥലങ്ങളിൽ സഞ്ചാരത്തിലാണ്. ഇടയ്ക്ക് വന്ന് സിനിമ ചെയ്യുന്നതാണ് പ്രണവിന്റെ രീതി. പ്രണവ് നെപ്പോട്ടിസം കൊണ്ട് സിനിമാ രം​ഗത്ത് നിലനിൽക്കുകയാണെന്ന വിമർശനം നേരത്തെ വന്നിരുന്നു. വിസ്മയ അഭിനയ രം​ഗത്തേക്ക് വരുമ്പോഴും ഇത്തരം അഭിപ്രായങ്ങൾ വരാനിടയുണ്ട്. താരപുത്രിയുടെ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ.

More from Filmibeat

Read more about: vismaya mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X