അല്‍ഫോണ്‍സ് പുത്രനും വിനീത് ശ്രീനിവാസനും ഈ കാര്യത്തില്‍ ഒരുപോലെ: വിശ്വജിത്ത് ഒടുക്കത്തില്‍
വിശ്വജിത്ത് ഒടുക്കത്തില്‍ സിനിമാറ്റോഗ്രാഫര്‍ എന്നതിലുപരി പ്രേമം സിനിമയിലെ ബോള്‍ട്ട് അനൂപ് എന്ന കാരക്ടറെയാണ് ആണ് മലയാളികള്‍ക്ക് സുപരചിതം. തുടര്‍ന്ന് ഹൃദയം മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്, ഗോള്‍ഡ്, ഏറ്റവും അവസാനം വര്‍ങ്ങള്‍ക്ക് ശേഷം തുടങ്ങിയ ചിത്രങ്ങളിലാണ് വിശ്വജിത്ത് ക്യാമറ ചെയ്തത്.
അല്‍ഫോണ്‍സ് പുത്രനും വിനീത് ശ്രീനിവാസനുമൊപ്പം ക്യാമറ ചെയ്ത് നല്ല പരിചയമുള്ളതുകൊണ്ട് തന്നെ ഇരുവരും വര്‍ക്ക് ചെയ്യുന്ന രീതിയെക്കുറിച്ച് സംസാരിക്കുകയാണ് വിശ്വജിത്ത്. ഇരുവര്‍ക്കും ഒരു പോലെയുള്ള പ്രത്യേകത എന്ന് പറയുന്നത് മ്യൂസിക് സെന്‍സാണെന്ന് പറയുകയാണ് വിശ്വജിത്ത്. റെഡ് എഫ്. എം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിശ്വജിത്ത് ഇക്കാര്യങ്ങള്‍ പറയുന്നത്.

'അല്‍ഫോന്‍സ് പുത്രന്റെയും വിനീത് ശ്രീനിവാസന്റെയും കൂടെ വര്‍ക്ക് ചെയ്തതില്‍ ഇരുവര്‍ക്കും കോമണായിട്ടുള്ളത് മ്യൂസിക് സെന്‍സ് ആണ്. എന്ത് എവിടെ പ്ലേസ് ചെയ്യണമെന്ന് രണ്ട് പേര്‍ക്കും കൃത്യമായി അറിയാം. കൂടെ വര്‍ക്ക് ചെയ്യുന്ന ആക്ടേഴ്‌സിന്റെ പ്രകടനത്തെ അടിപൊളി ആയിട്ട് എടുക്കാന്‍ എക്‌സ്്ട്രാക്ട് ചെയ്ത് എടുക്കാന്‍ അറിയാം,' വിശ്വജിത്ത് പറഞ്ഞു.
ഒരു ആക്ടറെ കിട്ടിക്കഴിഞ്ഞാല്‍ അയാളില്‍ നിന്ന് എങ്ങനെ അയാളുടെ പ്രകടനത്തെ സിനിമയ്ക്ക് വേണ്ടി എടുക്കാം എന്ന് ഇവര്‍ക്ക് രണ്ട് പേര്‍ക്കും അറിയാം. അല്ലാത്ത കാര്യങ്ങളെല്ലാം വ്യത്യസ്തമാണ്. സിനിമയെ ഉള്‍ക്കൊള്ളുന്ന വിധം, അല്‍ഫോണ്‍സ് ആണെങ്കില്‍ ഒരു സീന്‍ വൈഡിലും മിഡിലും ക്ലോസിലും ഒക്കെ എടുക്കുമെന്നും വിശ്വജിത്ത് പറഞ്ഞു.
എഡിറ്റ് ചെയ്യുന്ന സമയത്ത് അതില്‍ ആവശ്യമുള്ളത് പിക് ചെയ്ത് എടുക്കുക എന്നതാണ് പുള്ളിയുടെ രീതി. വിനീതിന് കൃത്യമായ ആലോചനയുണ്ടാകും. ഈ സീനിന് ഇത്ര ഷോട്ട് ഉണ്ടാകും. ഈ സീനില്‍ നമ്മള്‍ എസ്റ്റാബ്ലിഷ് ചെയ്യമ്പോള്‍ ഈ ഷോട്ടില്‍ ഈ ഡയലോഗ്, ഈ ഷോട്ടില്‍ അതിന്റെ റിയാക്ഷന്‍ എടുക്കാം. എങ്ങനെ എല്ലാം പ്ലാന്‍ഡ് ആയിരിക്കുമെന്നും വിശ്വജിത്ത് പറയുന്നു.
പ്രണവിന്റെ അഭിനയത്തെക്കുറിച്ചും വിശ്വജിത്ത് സംസാരിച്ചു. പ്രണവിന് മലയാളം വായിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും സ്‌ക്രിപ്റ്റ് ഇംഗ്ലീഷിലേക്ക് മാറ്റിയിട്ടൊക്കെയാണ് അത് പഠിച്ചത്. പ്രണവിന് പെട്ടെന്ന് തന്നെ ഡയലോഗുകള്‍ പഠിക്കാന്‍ സാധിച്ചിരുന്നുവെന്നും അത് ഈസിയായി ഡെലിവര്‍ ചെയ്യാനുള്ള കഴിവും അദ്ദേഹത്തിനുണ്ടെന്നും വിശ്വജിത്ത് അഭിമുഖത്തില്‍ പറഞ്ഞു.

വിനീത് ശ്രീനിവാസന്റെ ആറാമത്തെ സംവിധാന ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. വലി താരനിര തന്നെ അണിനിരന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്റെയും നിവിന്‍ പോളിയുടെയും പ്രകടനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഹൃദയത്തിന് ശേഷം പ്രണവ് മോഹന്‍ ലാല്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ആവേശത്തിനൊപ്പമാണ് ചിത്രം വിഷു റിലീസ് ആയി തിയേറ്ററുകളിലേക്ക് എത്തിയത്.
പതിവ് വിനീത് ശ്രീനിവാസന്റെ ക്രിഞ്ച് ഇത്തവണയും ഉണ്ടെന്ന തരത്തില്‍ പ്രേക്ഷക പ്രതികരണങ്ങള്‍ ഉണ്ടെങ്കിലും തീയേറ്ററില്‍ ചിത്രം ഇപ്പോഴും കളിക്കുന്നുണ്ട്. 2024ലെ മികച്ച ചിത്രങ്ങളുടെ കൂട്ടത്തിലേക്കാണ് സൗഹൃദത്തിന്റെ കഥ പറഞ്ഞ വര്‍ഷങ്ങള്‍ക്ക് ശേഷവും തിയേറ്ററുകളിലേക്ക് എത്തിയത്. കോടമ്പാക്കവുമായി ബന്ധപ്പെട്ട വിനീത് കേട്ടും കണ്ടുമറിഞ്ഞ സിനിമാ കഥകളാണ് വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റെ ആധാര കഥ.


Click it and Unblock the Notifications