For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പിസിയെ ഓർത്ത് ലജ്ജിക്കുന്നെന്ന് സ്വര, നടിയ്ക്കെതിരെ സംവിധായകൻ, പിസിയ്ക്ക് ബോളിവുഡിലും പിടിയുണ്ടേ

  |

  ചലച്ചിത്ര മേഖലയിൽ ഉള്ളവർ കേവലം അവരുടെ പ്രവർത്തി മേഖലയിൽ ഉൾപ്പെടുന്ന കാര്യങ്ങളിൽ മാത്രമല്ല ഇടപെടാറുള്ളത്. സമൂഹത്തിൽ നടക്കുന്ന എല്ല നന്മതിന്മ കാര്യങ്ങളിലും അവർ തന്റെ അഭിപ്രായം പ്രകടിപ്പിക്കാറുണ്ട്. ഭാഷ-ദേശം ഭേദമില്ലാതെയാണ് താരങ്ങൾ തങ്ങളുടെ അഭിപ്രായങ്ങളും നിലപാടുകളും തുറന്ന് പറയുന്നത്.

  ദ് നൺ എങ്ങനെ എങ്ങനെയുണ്ടായി!! ആ പ്രേതക്കോട്ട ഉണ്ടായത് ഇങ്ങനെ... വീഡിയോ കാണൂ

  പ്രളയം എന്ന മഹാവിപത്ത് കേരളത്തിനെ വരിഞ്ഞ് മുറിക്കിയപ്പോൾ ജനങ്ങൾക്കും സാഹയവുമായി ഇന്ത്യൻ സിനിമ ലോകം ഒന്നടങ്കം രംഗത്തുണ്ടായിരുന്നു. തങ്ങളെ കൊണ്ട് ചെയ്യാൻ കഴിയാവുന്നതിലധികം സഹായം ഇവർ കേരളത്തിനായി ചെയ്തു. എന്നാൽ സഹായിക്കാൻ മാത്രമല്ല. തെറ്റ് ചെയ്താൽ മുഖം നോക്കാതെ വിമർശിക്കാനും ഇവർക്ക് അറിയാം. ഇപ്പോൾ ദേശീയമാധ്യമങ്ങൾ വരെ ചർച്ച ചെയ്യുന്നത് പിസി ജോർജ് എംഎൽഎയെ കുറിച്ചാണ്. എംഎൽഎ കന്യാസ്ത്രീയെ അധിഷേപിച്ചത് ബോളിവുഡിൽ വരെ ചർച്ച വിഷയമായിരിക്കുകയാണ്. പിസിക്കെതിരെ ആരോപണവുമായി ബോളിവുഡ് നടിമാർ രംഗത്തെത്തിയിരിക്കുകയാണ്. എന്നാൽ പിസിയെ ചൊല്ലി ബോളിവുഡിൽ വരെ തർക്കമുണ്ടാകുന്ന ഒരു കാഴ്ചയാണ് കാണുന്നത്.

  ഐക്യം കൊണ്ടു വരാൻ ടാസ്ക്ക് നൽകി!! ഒടുവിൽ തമ്മിലടി, ബിഗ്ബോസ് ഹൗസിലെ പാളിപ്പോയ പസൽ ടാസ്ക്ക്

   പിസിക്കെതിരെ ശബ്ദമുയർത്തി സ്വര

  പിസിക്കെതിരെ ശബ്ദമുയർത്തി സ്വര

  ബോളിവുഡിലെ സ്ട്രോങ് ആൻഡ് ബോൾഡ് താരമാണ് സ്വര ഭാസ്ക്കർ. ബോളിവുഡിൽ സത്രീകൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് സമൂഹത്തിനു മുന്നിൽ മുഖം നോക്കാതെ തുറന്നടിച്ച താരമാണ് സ്വര. മിടു ക്യാംപെയിനിലൂടെയുള്ള താരത്തിന്റെ തുറന്ന് പറച്ചിൽ ബോളിവുഡിൽ മാത്രമല്ല ഇന്ത്യൻ സിനിമ ലോകത്ത് തന്നെ ചർച്ച വിഷയമായിരുന്നു. പിന്നെ ഇതിനെ ചുവട് പിടിച്ച് സിനിമ ലോകത്തുള്ള പല ഞെട്ടിപ്പിക്കുന്ന കഥകളും പുറത്തു വന്നിരുന്നു.

  ഓക്കനം വരുന്നു

  ഓക്കനം വരുന്നു

  ജലന്ധർ ബിഷപ്പിനെതിരെ ലൈംഗിക പീഡനത്തിന് പരാതി നൽകിയ കന്യാസ്ത്രീയെ തരം താണ രീതിയിൽ അധിഷേപിച്ച പൂഞ്ഞാർ എംഎൽഎ പിസി ജോർജിനെതിരെ രൂക്ഷ വിമർശനവുമായി സ്വര രംഗത്തെത്തിയിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് പിസിക്കെതിരെ സ്വര ശബ്ദം ഉയർത്തിയിരിക്കുന്നത്. എംഎൽഎ പറഞ്ഞത് തീർത്തും അരോചകരമാണെന്നും ഇത് ലജ്ജിപ്പിക്കുന്നുണ്ടെന്നും സ്വര ട്വീറ്റ് ചെയ്തു. മതത്തിന്റേയു രാഷ്ട്രീയത്തിന്റേയും ദ്രവീകരണം സമൂഹത്തെ മലിനീകരിക്കുന്നതായും ഇത് ഓക്കാനം വരുത്തുന്നുവെന്നും താരം പറഞ്ഞു. താരത്തിനെ ട്വിറ്റിനെ അനുകൂലിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

   വ്യാപക പ്രതിഷേധം

  വ്യാപക പ്രതിഷേധം

  സംവിധായകന്റെ ട്വിറ്റിനെതിരെ വ്യാപക പ്രതിഷേധമായിരുന്നു ട്വിറ്ററിൽ ഉയർന്നത്. പലരും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. കൂടാതെ ഇത്രയും മോശമായ ട്വിറ്റ് പലരും റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് അധികൃതർ ഇടപെട്ട് ട്വീറ്റ് പിൻവലിക്കുകയായിരുന്നു.

   വനിത കമ്മീഷൻ നേരിട്ട് ഇടപെടണം

  വനിത കമ്മീഷൻ നേരിട്ട് ഇടപെടണം

  പിസി ജോർജിനെതിരെ ബോളിവുഡ് നടിയായ രവീണ ടണ്ടനും രംഗത്തെത്തിയിട്ടുണ്ട്. ഇരയെ ഭയപ്പെടുത്താനുള്ള ശ്രമമമാണ് ഇവിടെ നടക്കുന്നതെന്നും വനിത കമ്മീഷൻ വിഷയത്തിൽ നേരിട്ട് ഇടപെടണമെന്നും രവീണ അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു രവീണയുടെ പ്രതികരണം.

   നടിയെ അധിഷേപിച്ച് സംവിധായകൻ

  നടിയെ അധിഷേപിച്ച് സംവിധായകൻ

  പിസിയുടെ ഈ ആരോപണത്തിനെതിരെ വിമർശനനുമായി എല്ലാവരും ഒറ്റക്കെട്ടായാണ് നിൽക്കുന്നത്. സ്വരയുടെ നിലപാടിന് സമാനമായ അഭിപ്രായങ്ങൾ പങ്കുവെച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിനെ ചൊല്ലി ബോളിവുഡിൽ മറ്റൊരു പ്രശ്നം ഉണ്ടായിരിക്കുകയാണ്. സ്വരയുടെ ട്വിറ്റിന് പിന്നാലെ നടിയെ അധിക്ഷേപിച്ച് ബോളിവുഡ് സംവിധായകനും ബിജെപി അനുകൂലിയുമായ വിവേക് അഹഗ്നിഹോത്രി രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയായിരുന്നു ഇദ്ദേഹത്തിന്റെ വിമർശനം. മീടു പ്രോസ്റ്റിറ്റിയൂട്ട് എന്ന പ്ലകാർഡ് എവിടെ എന്നായിരുന്നു സവിധായകന്റെ ട്വീറ്റ്.

   സോഷ്യൽ മീഡിയ ക്യാംപെയ്ൻ

  സോഷ്യൽ മീഡിയ ക്യാംപെയ്ൻ

  ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രിയെ അധിഷേപിച്ചതിന് പിസിയ്ക്കെതിരെ സോഷ്യൽ മീഡയയിലും ശക്തമായ ക്യാംപെയ്ൻ നടക്കുന്നുണ്ട്. വായമൂടെടാ പിസി എന്ന ഹാഷ്ടാഗിലാണ് ക്യാംപെയ്ൻ ആരംഭിച്ചിരിക്കുന്നത്. വായിൽ സെല്ലോടേപ്പ് ഒട്ടിച്ച നിലയിലുളള പിസിയുടെ ചിത്രങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്. എംഎൽഎയുടെ വിവാദ പരാമർശത്തിനെതിരെ വനിത കമ്മീഷൻ സ്വമേധയാൽ കേസ് എടുത്തിട്ടുണ്ട്.

  English summary
  Vivek Agnihotri Forced to Delete Abusive Tweet Against Swara Bhasker
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X