twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വിരാജ് വിളിച്ചു! മോഹന്‍ലാലും മഞ്ജുവുമുണ്ട്! ലൂസിഫറിലേക്ക് വില്ലനെത്തിയത് ഇങ്ങനെ! ഇത് കിടുക്കും!

    By Nimisha
    |

    ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരമാണ് മോഹന്‍ലാല്‍. മലയാളികളുടെ സ്വകാര്യ അഹങ്കാരത്തിന് ബോളിവുഡ് താരങ്ങള്‍ വരെ ആരാധകരായുണ്ട്. അദ്ദേഹത്തിനോടൊപ്പമുള്ള ഒരു ചിത്രത്തിനായാണ് പലരും കാത്തിരിക്കുന്നത്. സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചില കൂടിച്ചേരലിനാണ് മലയാള സിനിമ അടുത്തിടെ സാക്ഷ്യം വഹിച്ചത്. അഭിനേചതാവായും ഗായകനായും മാത്രമല്ല ഇനി സംവിധായകന്‍ പൃഥ്വിരാജ് എന്ന മേല്‍വിലാസത്തിലേക്കുള്ള യാത്രയിലാണ് യുവസൂപ്പര്‍ സ്റ്റാര്‍. മുരളി ഗോപിയുടെ തിരക്കഥയില്‍ അദ്ദേഹം സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ചിത്രീകരണം അനന്തപുരിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

    ക്യാമറയ്ക്ക് മുന്നില്‍ നിന്ന് അഭിനയിക്കുമ്പോഴും പിന്നിലെ കാര്യങ്ങളെക്കുറിച്ച് കൃത്യമായി വീക്ഷിക്കാറുണ്ടായിരുന്നു പൃഥ്വിരാജ്. സംവിധാന മോഹം പണ്ടുമുതലേ അദ്ദേഹത്തിനുളളിലുണ്ടായിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിലൂടെ അദ്ദേഹം സ്വന്തം നിര്‍മ്മാണ കമ്പനിയുമായി എത്തിയിരിക്കുകയാണ്. സോണി പിക്‌ചേഴ്‌സും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മ്മിക്കുന്ന നയനിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ച് വരികയാണ്, ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ രണം റിലീസിന് തയ്യാറെടുക്കുകയാണ്. അതിനിടയിലാണ് ലൂസിഫറുമായി പൃഥ്വി നീങ്ങുന്നത്. ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനായി വിവേക് ഒബ്‌റോയ് എത്തുന്നുണ്ത്. മലയാള അരങ്ങേറ്റത്തെക്കുറിച്ച് അദ്ദേഹം പറയുന്നതെന്താണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.

    മോഹന്‍ലാലിനൊപ്പം മലയാളത്തില്‍

    മോഹന്‍ലാലിനൊപ്പം മലയാളത്തില്‍

    കരിയറിലെ ആദ്യ ചിത്രമായ കമ്പനിയില്‍ മോഹന്‍ലാല്‍ അഭിനയിച്ചിരുന്നു. അന്ന് തുടങ്ങിയ അടുപ്പം ഇപ്പോഴും അതോ പോലെ തുടരുന്നുണ്ട്. എന്നെങ്കിലും ഒരു മലയാള സിനിമയില്‍ അഭിനയിക്കുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിനോടൊപ്പമായിരിക്കണമെന്ന് അന്നേ ആഗ്രഹിച്ചിരുന്നുവെന്ന് വിവേക് ഒബ്‌റോയ് പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അദ്ദേഹവും ലൂസിഫറിലേക്ക് ജോയിന്‍ ചെയ്തുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

     പൃഥ്വിരാജ് വിളിച്ചു

    പൃഥ്വിരാജ് വിളിച്ചു

    ലൂസിഫര്‍ എന്ന സിനിമയെക്കുറിച്ച് തന്നോട് പറഞ്ഞത് പൃഥ്വിരാജാണ്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടൊവിനോ തോമസ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നതെന്ന് കേട്ടപ്പോള്‍ത്തന്നെ താന്‍ ത്രില്ലിലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ തന്നെത്തേടി മലയാള സിനിമയെത്തിയെങ്കിലും അവയൊന്നും സ്വീകരിച്ചിരുന്നില്ല. അതിനിടയിലാണ് ആഗ്രഹിച്ചത് പോലെ മോഹന്‍ലാല്‍ ചിത്രം തേടിയെത്തിയത്. പൃഥ്വി മണാലിയിലും താന്‍ മുംബൈയിലുമായിരുന്നതിനാല്‍ നേരിട്ട് കാണാനുള്ള അവസരമുണ്ടായിരുന്നില്ല.

    മലയാള സിനിമ കാണാറുണ്ട്

    മലയാള സിനിമ കാണാറുണ്ട്

    മലയാള സിനിമ കാണാറുണ്ട്. പ്രമേയത്തിലും അവതരണത്തിലുമൊക്കെ വ്യത്യസ്തതയുമായാണ് മലയാള ചിത്രങ്ങള്‍ എത്താറുള്ളത്. മോഹന്‍ലാലിന്റെ ദൃശ്യം, ഒപ്പം, മമ്മൂട്ടിയുടെ ബെസ്റ്റ് ആക്ടര്‍, ഥ്വിരാജിന്റെ മുംബൈ പോലീസ്, നിവിന്‍ പോളിയുടെ നേരം, മ്ഞ്ജു വാര്യരുടെ ഹൗ ഓള്‍ഡ് ആര്‍ യൂ തുടങ്ങിയ ചിത്രങ്ങള്‍ കണ്ടിരുന്നു. പൃഥ്വിരാജിന്റെ നിര്‍ദേശപ്രകാരമുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ കാണുന്നത്. അടുത്തിടെയാണ് കന്മദം കണ്ടത്. മലയാളം സബ്‌ടൈറ്റിലോട് കൂടിയാണ് സിനിമകള്‍ കാണുന്നത്.

    മോഹന്‍ലാലുമായുള്ള അടുപ്പം

    മോഹന്‍ലാലുമായുള്ള അടുപ്പം

    എല്ലാ വര്‍ഷവും താന്‍ ശബരിമലയിലേക്ക് എത്താറുണ്ടെന്നും മോഹന്‍ലാലാണ് തന്റെ ട്രിപ്പ് പ്ലാന്‍ ചെയ്യാറുള്ളതെന്നും വിവേക് പറയുന്നു. പരിചയയപ്പെട്ട സമയത്ത് അദ്ദേഹം തന്നോട് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചിരുന്നു. എല്ലാ വര്‍ഷവും മുടങ്ങാതെ ശബരിമലയിലേക്ക് പോവാറുണ്ടെന്ന് കേട്ടപ്പോഴാണ് അടുത്ത ട്രിപ്പ് താന്‍ ഓര്‍ഗനൈസ് ചെയ്യാമെന്ന് പറഞ്ഞ് അദ്ദേഹം ആ ചുമതല ഏറ്റെടുത്തത്. കേരളത്തില്‍ വരുമ്പോഴൊക്കെ താന്‍ അദ്ദേഹത്തെ കാണാറുണ്ട്.

    കഥാപാത്രത്തെക്കുറിച്ച് പറയാനാവില്ല

    കഥാപാത്രത്തെക്കുറിച്ച് പറയാനാവില്ല

    വില്ലനായാണ് വിവേക് എത്തുന്നത്. മോഹന്‍ലാലിന്റെ എതിരാളിയാണെന്നും ചിത്രത്തില്‍ മഞ്ജുവും ടൊവിനോയുമുണ്ടെന്നും കേട്ടപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ യെസ് പറയുകയായിരുന്നുവെന്നും താരം വ്യക്തമാക്കുന്നു. കരിയറില്‍ എന്നെന്നും ഓര്‍മ്മിക്കപ്പെടാവുന്ന കഥാപാത്രമായിരിക്കും ഇത്. ബോളിവുഡ് സിനിമയില്‍ നിന്നും ഇത്തരത്തിലുള്ള കഥാപാത്രം തനിക്ക് ലഭിക്കുമോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അദ്ദേഹം പറയുന്നു. കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിടാന്‍ നിര്‍വാഹമില്ലെന്നും അദ്ദേഹം പറയുന്നു.

    പൃഥ്വിരാജ് മികച്ച സംവിധായകനാണ്

    പൃഥ്വിരാജ് മികച്ച സംവിധായകനാണ്

    രാജ്യാന്തര ലെവലിലാണ് പൃഥ്വിരാജ് കാര്യങ്ങള്‍ ചെയ്യുന്നത്. അദ്ദേഹം മികച്ചൊരു സംവിധായകന്‍ തന്നെയാണെന്ന് നിസംശയം പറയാം. കമ്പനി, സര്‍ക്കാര്‍, തുടങ്ങിയ സിനിമകളില്‍ രാം ഗോപാല്‍ വര്‍മ്മ ചെയ്ത കാര്യങ്ങളാണ് ഇപ്പോള്‍ ഓര്‍മ്മ വരുന്നതെന്നും താരം പറയുന്നു. തിരക്കഥാകൃത്തായ മുരളി ഗോപിയും മറ്റ് അണിയറപ്രവര്‍ത്തകരുമൊക്കെ ശക്തമായ പിന്തുണയാണ് അദ്ദേഹത്തിന് നല്‍കുന്നത്. സുജിത് വാസുദേവാണ് ഛായാഗ്രഹണം.

    English summary
    Vivek Oberoi about Lucifer
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X