For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിരാജ് നവാഗത സംവിധായകനല്ല! ലൂസിഫറിന്റെ ലൊക്കേഷനില്‍ നിന്നും വിവേക് ഒബ്‌റോയ് പറഞ്ഞതിങ്ങനെ..

  |

  ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമേദിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ സിനിമയില്‍ അഭിനയിച്ച് തിളങ്ങി നില്‍ക്കുകയാണ് ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയി. അതിന് മുന്‍പ് മലയാളത്തില്‍ വന്നാണ് താരം ശ്രദ്ധേയനായത്. മോഹന്‍ലാല്‍, പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ ലൂസിഫറിലൂടെയായിരുന്നു. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തി മലയാളികളുടെ ഹൃദയത്തിലേക്കാണ് താരം ഇടിച്ച് കയറിയത്.

  മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം! 10 ഭാഷകളില്‍ മരക്കാരെത്തും!ജിസിസി വിതരണാവകാശം ഫാര്‍സ് സ്വന്തമാക്കി

  ലൂസിഫറിലൂടെ മാത്രമല്ല അതിനും മുന്‍പും മോഹന്‍ലാലിനൊപ്പം വിവേക് അഭിനയിച്ചിട്ടുണ്ട്. വിവേകിന്റെ അരങ്ങേറ്റ ചിത്രം തന്നെ ഇതായിരുന്നു. ഇപ്പോഴിതാ മാതൃഭൂമി സ്റ്റാന്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ ലൂസിഫറില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതിനെ കുറിച്ചും മോഹന്‍ലാലിനൊപ്പം രണ്ടാമതും അഭിനയിക്കാന്‍ പറ്റിയതിനെ കുറിച്ചും വിവേക് ഒബ്‌റോയ് മനസ് തുറന്നിരിക്കുകയാണ്.

   വിവേകിന്റെ വാക്കുകളിലേക്ക്...

  വിവേകിന്റെ വാക്കുകളിലേക്ക്...

  ലാലേട്ടന്‍, മഞ്ജു വാര്യര്‍, പൃഥ്വിരാജ് തുടങ്ങി മികച്ച അഭിനേതാക്കളുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തേഷം. ഷൂട്ടിംഗ് സമയത്ത് മികച്ച പിന്തുണയാണ് ഇവരെല്ലാം എനിക്ക് നല്‍കിയത്. രാജു ശരിക്കും ഒരു വിസ്മയമാണ്. ലൂസിഫറിന്റെ സെറ്റില്‍ വച്ചാണ് രാജുവിനെ ഞാന്‍ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. ആദ്യ ഷോട്ട് തീര്‍ന്നപ്പോള്‍ തന്നെ ഞാന്‍ രാജുവിനോട് പറഞ്ഞു. രാജു നീ നവാഗത സംവിധായകനല്ല. കാരണം ചെയ്യുന്നതെന്താണോ അതിനെ കുറിച്ച് വ്യക്തമായതി നിനക്കറിയാം. എന്റെ വാക്ക് ശരിവച്ച് കൊണ്ട് ഏറ്റവും വേഗം നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രമായി മാറി ലൂസിഫര്‍.

  ഇനിയും മലയാളത്തില്‍ അഭിനയിക്കും...

  ഇനിയും മലയാളത്തില്‍ അഭിനയിക്കും...

  ഷൂട്ടിംഗിനിടെയുള്ള ഓരോ നിമിഷവും ആഘോഷമായിരുന്നു. ബോബി എന്ന കഥാപാത്രം കുറച്ച് വ്യത്യസ്തമായിരുന്നു. വിവേക് ഇനിയും മലയാളം സിനിമ ചെയ്യണമെന്ന് പറഞ്ഞ് കൊണ്ട് ധാരാളം മെസേജുകള്‍ വരുന്നുണ്ട്. എല്ലാവരോടും സ്‌നേഹം. ഇതുവരെ ഞാന്‍ ഒന്നും തീരുമാനിച്ചിട്ടില്ല. ഭാവിയില്‍ എന്തും സംഭവിക്കാം. ദക്ഷിണേന്ത്യന്‍ സിനിമയില്‍ നാല് ഭാഷകളില്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അത് നടന്നു. നല്ല തിരക്കഥ വന്നാല്‍ ഞാന്‍ ഇനിയും മലയാളത്തില്‍ അഭിനയിക്കുമെന്നും വിവേക് ഒബ്‌റോയ് പറയുന്നു.

   ലൂസിഫറിലെ ബോബി

  ലൂസിഫറിലെ ബോബി

  ലൂസിഫര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയ് ആണ് ചിത്രത്തിലെ വില്ലനെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ബോബി അഥവ ബിമല്‍ നായര്‍ എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. റിലീസിനെത്തി കഴിഞ്ഞപ്പോഴാണ് ചിത്രത്തിലെ വിവേകിന്റെ സാന്നിധ്യം എത്രത്തോളമാണെന്ന് വ്യക്തമായത്. ബോളിവുഡില്‍ നിന്നുമെത്തിയ വിവേകിന് മലയാളത്തിലെ ഡയലോഗുകള്‍ വളരെ പ്രശ്‌നമുള്ളതാണെങ്കിലും മാസ് ഡയലോഗുകള്‍ പറഞ്ഞ് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. മലയാള നടന്‍ വിനീത് ആയിരുന്നു വിവേകിന് ഡബ്ബ് ചെയ്തിരുന്നത്.

  രണ്ടാമതും മോഹന്‍ലാലിനൊപ്പം

  രണ്ടാമതും മോഹന്‍ലാലിനൊപ്പം

  2002 ല്‍ രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത കമ്പനി എന്ന ചിത്രത്തിലൂടെയാണ് വിവേക് ഒബ്‌റോയി അരങ്ങേറ്റം നടത്തുന്നത്. ചിത്രത്തില്‍ മലയാളത്തില്‍ നിന്നും നടന്‍ മോഹന്‍ലാലും അഭിനയിച്ചിരുന്നു എന്നുള്ളതാണ് ശ്രദ്ധേയം. വീരപ്പള്‌ലി ശ്രീനിവാസന്‍ എന്ന കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിച്ചപ്പോള്‍ ചന്ദ്രകാന്ത് എന്ന ചന്തുവായിട്ടാണ് വിവേക് അഭിനയിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം വിവേക് മലയാളത്തിലേക്ക് അരങ്ങേറ്റം നടത്തിയ ചിത്രത്തിലും മോഹന്‍ലാലാണ് നായകന്‍.

  50 ദിവസം കൊണ്ട് ലൂസിഫര്‍ 200 കോടി ക്ലബ്ലില്‍
   പിഎം നരേന്ദ്രമോദി

  പിഎം നരേന്ദ്രമോദി

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് പിഎം നരേന്ദ്രമോദി. മേയ് 24 ന് ചിത്രം തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. വിവേക് ഒബ്‌റോയ് നായകനായിട്ടെത്തിയ ചിത്രം ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് റിലീസ് ചെയ്തത്. മോദിയുടെ കുട്ടിക്കാലം മുതല്‍ ഇന്ന് കാണുന്ന ശക്തനായ നേതാവായി മാറുന്നത് വരെയുള്ള കാര്യങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ഓമംഗ് കുമാറാണ് സംവിധാനം. തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന് ആദ്യദിനം മിശ്ര പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.

  Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

  English summary
  Vivek Oberoi opens about Lucifer and Prithviraj
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X