ലൂസിഫറിന്റെ കളക്ഷന്‍ തന്നെ ഞെട്ടിച്ചെന്ന് വിവേക് ഓബ്രോയ്! ബോളിവുഡില്‍ ഇല്ലാത്തത് ഇതാണെന്ന് താരം!!
Recommended Video

മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ നൂറ് കോടി ക്ലബ്ബിലെത്തിയ ചിത്രമായി ലൂസിഫര്‍ മാറിയിരിക്കുകയാണ്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ റിലീസ് ചെയ്ത് കേവലം ഏട്ട് ദിവസങ്ങള്‍ കൊണ്ടായിരുന്നു നൂറ് കോടി ക്ലബ്ബിലെത്തിയത്. കേരളത്തിലും വിദേശത്തുമടക്കം വമ്പന്‍ കളക്ഷനാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ലൂസിഫറിന്റെ ഈ നേട്ടം തന്നെ അത്ഭുതപ്പെടുത്തിയെന്ന് പറഞ്ഞിരിക്കുകയാണ് നടന്‍ വിവേക് ഒബ്രോയ്.

ലൂസിഫറില്‍ വില്ലന്‍ വേഷത്തിലഭിനയിച്ച വിവേക് ഒബ്രോയ് കൈയടി നേടിയിരുന്നു. സിനിമയില്‍ വിവേകിന്റെ കഥാപാത്രത്തിന് ഏറെ പ്രേക്ഷക പ്രശംസയും ലഭിച്ചിരുന്നു. അതിനിടെയാണ് ചെറിയ സംസ്ഥാനമായ കേരളത്തില്‍ നിന്നും ലൂസിഫര്‍ ഇത്രയും കളക്ഷന്‍ നേടിയെന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിവേക് വെളിപ്പെടുത്തിയത്.
വിദേശത്ത് നിന്ന് മാത്രം 45 കോടിയോളം ലൂസിഫര്‍ നേടി. ആഗോളതലത്തില്‍ നൂറ് കോടി കടന്നു. ഇത് വലിയ നേട്ടമാണ്. ബോളിവുഡില്‍ ഒത്തൊരുമ കുറവാണ്. അത് സൗത്ത് ഇന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രിയെ കണ്ട് പഠിക്കണമെന്നും വിവേക് പറയുന്നു. ലൂസിഫര്‍ ടീം മറ്റൊരു ചിത്രത്തിന് വേണ്ടി എന്ന സമീപിച്ചാല്‍ തീര്‍ച്ചയായും ആ ഓഫര്‍ സ്വീകരിക്കുമെന്നും താരം വ്യക്തമാക്കുന്നു.


Click it and Unblock the Notifications











