For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആ അവസ്ഥയിൽ സാമന്തയെ കണ്ടപ്പോൾ ‍ഞാൻ കരഞ്ഞു, അവൾ തിരിച്ച് വരും എനിക്ക് ഉറപ്പാണ്'; നടിയെ കുറിച്ച് സുഹൃത്ത്

  |

  മലയാള സിനിമയിൽ അഭിനയിച്ചില്ലെങ്കിൽ പോലും മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സാമന്ത റൂത്ത് പ്രഭു. കൈനിറയെ സിനിമകളാണ് ഇപ്പോൾ നടിക്ക്. തെന്നിന്ത്യയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന മുൻനിര നടിയും ഒരുപക്ഷെ സാമന്തയായിരിക്കും.

  ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ സാമന്ത തരണം ചെയ്തത് ഒട്ടനവധി പ്രതിസന്ധികളാണ്. ഇപ്പോൾ തനിക്ക് ബാധിച്ച പേശീവീക്കം എന്നറിയപ്പെടുന്ന മയോസൈറ്റിസ് രോഗവുമായി പോരാടുകയാണ് സാമന്ത. അതിന്റെ ചികിത്സയ്ക്കും മറ്റുമായി താരം ഏറെനാൾ വിദേശത്തായിരുന്നു.

  Also Read: വിവാഹത്തിന് ക്ഷണം വിഐപികൾക്കല്ല; പാവപ്പെട്ട വീട്ടിലെ കുട്ടികൾക്ക്; മാതൃകയായി ഹൻസിക

  എല്ലുകൾക്ക് ബലക്ഷയം സംഭവിക്കുകയും വേദന അനുഭവപ്പെടുകയും ചെയ്യുന്നതാണ് മയോസൈറ്റിസ് രോ​ഗം. അടുത്തിടെ താരം മാധ്യമങ്ങൾക്ക് തന്റെ അസുഖത്തെ കുറിച്ചും ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചും വിവരിച്ച് നൽകിയ അഭിമുഖം ഏറെ വൈറലായിരുന്നു.

  അഭിമുഖത്തിനിടെ സാമന്ത കരയുന്ന രം​ഗങ്ങളും വൈറലായിരുന്നു. ഇപ്പോഴിത സാമന്തയെ കുറിച്ചും താരത്തിന്റെ അസുഖത്തെ കുറിച്ചും ഉറ്റ സുഹൃത്തുക്കളിൽ ഒരാളും നടിയുമായ വിജെ രമ്യ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

  'സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ ഞാനും സാമന്തയും പരിചയക്കാർ. ജിമ്മിൽ വെച്ചാണ് ഞങ്ങൾ പരിചയപ്പെട്ടത്. ഒരുമിച്ചായിരുന്നു വർക്കൗട്ട് ചെയ്തിരുന്നത്. അന്ന് മുതലുള്ള സൗഹൃദമാണ്. എപ്പോൾ ചെന്നൈയ്ക്ക് വരാൻ തീരുമാനിച്ചാലും രണ്ട് ദിവസം മുമ്പ് സാമന്ത എന്നെ വിളിച്ച് അക്കാര്യം പറയും.'

  'നമുക്ക് രണ്ടുപേർക്കും ഒരുമിച്ച് വർക്കൗട്ട് ചെയ്യണം അതുകൊണ്ട് നീ തിരക്കെല്ലാം മാറ്റിവെച്ച് ഫ്രീയാകണം എന്നാണ് സാമന്ത വിളിച്ച് പറയാറുള്ളത്. വെയിറ്റ് എടുത്തുള്ള വർക്കൗട്ട് ചെയ്യാനാണ് സാമന്തയ്ക്ക് ഏറെ ഇഷ്ടം. മാത്രമല്ല തിരുപ്പതിക്ക് ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് എല്ലാവർഷവും മുടങ്ങാതെ പോകും.'

  'ഞാനും സാമന്തയും രണ്ട് മണിക്കൂറിനുള്ളിൽ‌ തിരുപ്പതി മല കേറും. അതിനിടയിൽ ഒരുപാട് സംസാരിക്കും. ഞാൻ എന്റെ പുസ്തകത്തെ കുറിച്ച് പറ‍ഞ്ഞപ്പോഴും അതിന് വേണ്ടതെല്ലാം സാമന്ത മടി കൂടാതെ ചെയ്ത് തന്നു.'

  'സാധാരണ അഭിമുഖം എടുക്കാൻ പോകുമ്പോൾ എനിക്ക് ഇഷ്ടപ്പെടാത്ത ആളാണെങ്കിലും വളരെ പരിചയമുള്ള... സൗഹൃദമുള്ള ആളാണെങ്കിലും ഒരു പരിധിവരെ മാത്രമെ ഞാൻ കാര്യങ്ങൾ സംസാരിക്കാറുള്ളു. പക്ഷെ ആദ്യമായി ഞാൻ ഒരു അഭിമുഖം എടുക്കാൻ പോയപ്പോൾ ഇമോഷണലായി. അത് സാമന്തയുടേതാണ്.'

  Also Read: വലിയ ആളുകള്‍ക്ക് മദ്യം ഒഴിച്ച് കൊടുത്തിരുന്ന ഗോപി സുന്ദറിനെ ആര്‍ക്കും അറിയില്ല; വിമർശകരെപ്പറ്റി ഗോപി സുന്ദർ

  'സാമന്തയെ കണ്ടതും കെട്ടിപിടിച്ച് കരഞ്ഞു. അന്ന് ആ അഭിമുഖത്തിൽ‌ ഞാൻ സാമന്തയോട് ചോദിച്ച ചോദ്യങ്ങൾ നേരത്തെ എഴുതി തയ്യാറാക്കിയതായിരുന്നില്ല. സാമന്തയോട് സംസാരിച്ചുകൊണ്ടിരിക്കവെ തോന്നിയ കാര്യങ്ങളാണ് ചോദിച്ചത്. എനിക്ക് അറിയാവുന്ന സാമന്തയെ അല്ല അന്ന് ഞാൻ അവിടെ കണ്ടത്.'

  'പവർഫുള്ളും പ്രചോ​ദനമേകുന്നതുമായ സ്വഭാവത്തിന് ഉടമയാണ് എനിക്ക് അറിയാവുന്ന സാമന്ത. അതുകൊണ്ട് തന്നെ അന്ന് കണ്ട സാമന്തയെ ഉൾക്കൊള്ളാൻ എനിക്ക് കഴിഞ്ഞില്ല. എനിക്ക് മുന്നിലിരിക്കുന്നത് മറ്റാരോ ആണെന്നാണ് എനിക്ക് തോന്നിയത്.'

  'അവൾ എന്തായാലും തിരിച്ച് വരും. അത് എനിക്ക് ഉറപ്പാണ്. ഇന്ന് ശരിയായല്ലെങ്കിലും നാളെ ശരിയാകും എന്ന രീതിയിൽ സാമന്തയുടെ അസുഖത്തെ കുറിച്ച് പറയാനാവില്ല. അതിനൊരു പ്രോസസുണ്ട്. പക്ഷെ സാമന്ത തീർച്ചയായും സുഖം പ്രാപിക്കും അത് എനിക്ക് അറിയാം.'

  'സാമന്ത യഥാർഥ ജീവിതത്തിൽ വളരെ സീരിയസാണ്. നൂറ് ശതമാനവും കൊടുത്ത് ജോലി ചെയ്യുന്ന ഹാർഡ് വർക്കറാണ്' രമ്യ പറഞ്ഞു. ഏറ്റവും അവസാനം സാമന്തയുടേതായി തിയേറ്ററുകളിലെത്തിയ സിനിമ യശോദയാണ്.

  മലയാളി നടൻ ഉണ്ണി മുകുന്ദൻ അടക്കം ചിത്രത്തിൽ പ്രധാന വേഷം ചെയ്തിരുന്നു. തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി ഭാഷകളിലായി നവംബർ 11 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

  ശ്രീദേവി മൂവീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശിവലെങ്ക കൃഷ്ണ പ്രസാദ് നിർമ്മിച്ച ചിത്രം ഹരിയും ഹരീഷും ചേർന്നാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ശാകുന്തളമാണ് ഇനി റിലീസിനെത്താനുള്ള സാമന്തയുടെ മറ്റൊരു ചിത്രം.

  Read more about: samantha
  English summary
  VJ Ramya Opens Up About Samantha's Health, Says She Will Recover Soon Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X