twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂക്കയുമായി സൗഹൃദത്തിലായത് ആ സെറ്റില്‍, ചൂടായെങ്കിലും അന്ന് അദ്ദേഹത്തോടുളള ഇഷ്ടം കൂടി:വിഎം വിനു

    By Midhun Raj
    |

    മമ്മൂട്ടിയെ നായകനാക്കി മലയാളത്തില്‍ നിരവധി സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് വിഎം വിനു. പല്ലാവൂര്‍ ദേവനാരായണന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഈ കൂട്ടുകെട്ട് മലയാളത്തില്‍ തുടങ്ങിയത്. തുടര്‍ന്ന് നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ ഈ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു. വേഷം, ബസ് കണ്ടക്ടര്‍, ഫേസ് ടു ഫേസ് തുടങ്ങിയവയെല്ലാം മമ്മൂട്ടി വിഎം വിനു കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങിയ സിനിമകളാണ്. അതേസമയം മമ്മൂട്ടിയെ ആദ്യമായി കണ്ടതിനെ കുറിച്ച് വിഎം വിനു പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

    ഞാന്‍ ആദ്യമായി മമ്മൂക്കയെ കാണുന്നത് ചരിത്രം എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണെന്ന് വിഎം വിനു പറയുന്നു. അന്ന് ഞാന്‍ സിനിമയില്‍ സഹസംവിധായകനായിരുന്നു. ക്ലാപ്പ് കൊടുക്കലായിരുന്നു എന്റെ ജോലി. അന്ന് ആദ്യ ദിനങ്ങളില്‍ ഞാന്‍ അദ്ദേഹത്തെ കണ്ടിരുന്നില്ല. ആ സമയത്ത് മമ്മൂക്കയെ കുറിച്ച് സെറ്റിലെ മറ്റ് ആളുകള്‍ പറഞ്ഞ കാര്യങ്ങള്‍ എന്നെ അസ്വസ്ഥപ്പെടുത്തിയിരുന്നു. അദ്ദേഹം ഭയങ്കര പ്രശ്‌നക്കാരനാണ്. മറ്റുളളവരില്‍ സമര്‍ദ്ധം ചെലുത്തും. മുന്‍ശുണ്ഠിയാണ് ദേഷ്യമാണ് എന്നൊക്കെയാണ് മറ്റുളളവര്‍ മമ്മൂക്കയെ കുറിച്ച് പറഞ്ഞത്.

    എന്തെങ്കിലും തോന്നിതുടങ്ങിയാല്‍

    എന്തെങ്കിലും തോന്നിതുടങ്ങിയാല്‍ അപ്പോ പിടിച്ച് പുറത്താക്കും. അങ്ങനെ വല്ലാത്തൊരു വിവരണമായിരുന്നു അദ്ദേഹത്തെ കുറിച്ച് മറ്റുളളവര്‍ എനിക്ക് നല്‍കിയത്. അങ്ങനെ മമ്മൂക്ക സെറ്റിലേക്ക് എത്തുന്ന ദിവസമെത്തി. അന്ന് ഒന്ന് ഒന്നര വരവ് തന്നെയായിരുന്നു അദ്ദേഹത്തിന്റേത്. നല്ല ഇന്‍ട്രോയായിരുന്നു. വന്ന ഉടനെ തന്നെ രണ്ട് തവണ ഞാന്‍ ഗുഡ്‌മോര്‍ണിംഗ് പറഞ്ഞെങ്കിലും മമ്മൂക്ക മൈന്‍ഡ് ചെയ്തിരുന്നില്ല. ഞാന്‍ മാത്രമല്ല എല്ലാവരും പറഞ്ഞു.

    എന്നാല്‍ ആരെയും

    എന്നാല്‍ ആരെയും മൈന്‍ഡ് ചെയ്യാതെ അദ്ദേഹം അദ്ദേഹത്തിന്റെ വഴിക്ക് പോയി. പിന്നെ ക്ലാപ്പ് ബോര്‍ഡിന്റെ സമയം എല്ലാവരും എന്നോട് പറഞ്ഞു. മര്യാദയ്ക്ക് നോക്കി കൊടുത്തോ. അതില്‍ നിന്ന് ചോക്കിന്റെ പൊടിയെങ്ങാനും ആയാല്‍ അപ്പോ പാക്കപ്പ് പറഞ്ഞ് അദ്ദേഹം പോകും. ഇതൊക്കെ കേട്ടപ്പോ എന്റെ കൈയ്യും കാലും വിറച്ചു. ഒന്നാമത് ക്ലാപ്പ് ബോര്‍ഡൊക്കെ ഉപയോഗിക്കുന്നത് ആദ്യമായിട്ടാണ്.

    അങ്ങനെ ക്ലോസ്അപ്പ് ഷോട്ട്

    അങ്ങനെ ക്ലോസ്അപ്പ് ഷോട്ട് എടുക്കുമ്പോഴായിരുന്നു പ്രശ്‌നങ്ങള്‍ വന്നത്. മമ്മൂക്കയുടെ ക്ലോസ് അപ്പ് ഷോട്ടിന് ക്ലാപ് കൊടുക്കുമ്പോള്‍ എപ്പോഴും എന്റെ കൈ അതിനുളളില്‍ കുടുങ്ങും. കാരണം പൊടിപറക്കാതിരിക്കാന്‍ ഞാന്‍ അങ്ങനെ ചെയ്യുന്നതാണ്. അങ്ങനെ എങ്ങനെയൊക്കെയോ ചരിത്രത്തിന്‌റെ ആ സെറ്റില് ഞാന്‍ ദിവസങ്ങള് തളളി നീക്കി.

    പിന്നീട് ചരിത്രം സിനിമ

    പിന്നീട് ചരിത്രം സിനിമ കഴിഞ്ഞ് അഞ്ചെട്ട് സിനിമകളില്‍ അസിസ്റ്റന്റായും അസോസിയേറ്റായും പ്രവര്‍ത്തിച്ച ശേഷം ഞാന്‍ സൂര്യമാനസത്തിന്റെ സെറ്റില്‍ എത്തിയത്. തമ്പി കണ്ണന്താനമായിരുന്നു ഡയറക്ടര്‍. അവിടെ വെച്ചാണ് മമ്മൂക്കയുമായി ഞാന്‍ ക്ലോസ് ആയത്. തിരക്കഥയില്‍ ചെറിയ തിരുത്തലുകള്‍ വരുത്താന്‍ സംവിധായകന്‍ എന്നോട് പറഞ്ഞിരുന്നു.

    അപ്പോ ഞാന്‍

    അപ്പോ ഞാന്‍ അത് ഒന്ന് മാറ്റിയെഴുതിയിരുന്നു. ഇത് കണ്ട് മമ്മൂക്ക ഭയങ്കരമായി ദേഷ്യപ്പെട്ടു. നീ ആരാണ് യഥാര്‍ത്ഥ തിരക്കഥ തിരുത്താന്‍ എന്നൊക്കെ ചോദിച്ച് ദേഷ്യപ്പെട്ടു. സെറ്റിലുളള എല്ലാവരുടെയും മുന്നില്‍ വെച്ചായിരുന്നു അദ്ദേഹം എന്നോട് അങ്ങനെ പറഞ്ഞത്. അത് എനിക്ക് വല്ലാത്ത വിഷമുണ്ടാക്കി. തുടര്‍ന്ന് മമ്മൂക്ക എന്നെ അദ്ദേഹത്തിന്റെ റൂമിലേക്ക് വിളിപ്പിച്ചു.

    എന്തുക്കൊണ്ടാണ് ചൂടായത്

    എന്തുക്കൊണ്ടാണ് ചൂടായത് എന്നതിന്റെ കാരണം പറഞ്ഞു. ഇനി അങ്ങനെ ചെയ്യരുത് എന്നൊക്കെ പറഞ്ഞു. അതിന് ശേഷം മമ്മൂക്കയോട് എനിക്ക് ഇഷ്ടം കൂടുകയാണ് ചെയ്തത്. പിന്നീടുളള ദിവസങ്ങളില്‍ ഞങ്ങള്‍ നല്ല ക്ലോസായി. പരസ്പരം തമാശകള്‍ പറഞ്ഞും സംസാരിച്ചുമെല്ലാം സെറ്റില്‍ ചെലവഴിച്ചു. പിന്നെ എന്നോട് അസോസിയേറ്റ് പണിയൊക്കെ നിര്‍ത്തി ഒരു സിനിമ ചെയ്യാന്‍ പറഞ്ഞു. ഒരു സിനിമ നിന്നെ കൊണ്ട് സംവിധാനം ചെയ്യാന്‍ പറ്റും എന്നൊക്കെ അദ്ദേഹം പറഞ്ഞത് എനിക്ക് കിട്ടിയ വലിയ അംഗീകാരമായിരുന്നു വിഎം വിനു പറഞ്ഞു.

    Read more about: mammootty vm vinu
    English summary
    VM Vinu Opens Up How He Becomes Close With Mammootty During Soorya Manasam Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X