'മക്കളുടെ സന്തോഷമാണ് ഏറ്റവും വലുത്, അച്ഛനും അമ്മയും ആക്ടേഴ്സാണെന്ന് മഹാലക്ഷ്മി പറഞ്ഞ് നടക്കാറുണ്ട്'; ദിലീപ്!

അച്ഛനും അമ്മയും സിനിമാ മേഖലയിൽ സജീവമായി നിൽക്കുമ്പോഴും അഭിനയത്തോട് മീനാക്ഷി ദിലീപിന് അത്ര പ്രിയമില്ല. ചെന്നൈയിൽ എംബിബിഎസിന് പഠിക്കുന്ന മീനാക്ഷി ഡോക്ടർ ആകാനുളള ഒരുക്കത്തിലാണ്. ഡോ.മീനാക്ഷി എന്നറിയപ്പെടാനാണ് മകൾക്ക് താല്‍പര്യമെന്ന് ഒരു അഭിമുഖത്തിൽ ദിലീപ് പറഞ്ഞിരുന്നു.

ദിലീപും കാവ്യയും മക്കൾക്കൊപ്പം ചെന്നൈയിലാണ് ഇപ്പോൾ‌ താമസം. ദിലീപിന്റെ രണ്ടാമത്തെ മകൾ മഹാലക്ഷ്മി യുകെജിയിൽ പഠിക്കുകയാണ് ഇപ്പോൾ. അഭിമുഖങ്ങളിൽ‌ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം മക്കളെ കുറിച്ച് ദിലീപ് വാചാലനാകാറുണ്ട്.

മീനാക്ഷി എപ്പോഴും സോഷ്യൽമീഡിയയിൽ കുറിപ്പുകളും ചിത്രങ്ങളും പങ്കുവെക്കുമ്പോൾ അച്ഛനെന്ന നിലയിൽ ദിലീപ് എത്രത്തോളം മികച്ച് നിൽക്കുന്നുവെന്നത് മനസിലാകും. മഞ്ജുവുമായുള്ള വിവാഹ​ ജീവിതം അവസാനിപ്പിച്ചപ്പോൾ മീനാക്ഷി സ്വയം തീരുമാനിച്ചാണ് ദിലീപിനൊപ്പം പോയത്. മഹാലക്ഷ്മിക്ക് മീനാക്ഷിക്ക് ചേച്ചിയമ്മയാണ്.

Dileep

മഹാലക്ഷ്മിക്ക് ഏറ്റവും അടുപ്പവും മീനാക്ഷിയുമായി തന്നെയാണ്. ദിലീപിന്റെ രണ്ട് മക്കളും സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരപുത്രിമാർ തന്നെയാണ്. ഇപ്പോഴിതാ മക്കളെ കുറിച്ച് ബിഹൈൻവുഡ്സ് സംഘടിപ്പിച്ച ഫാൻസ് മീറ്റിൽ പങ്കെടുത്ത് സംസാരിക്കവെ ദീലിപ് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

മഹാലക്ഷ്മി എല്ലാ സിനിമകളും ഇപ്പോൾ കാണാറുണ്ടെന്നാണ് ദിലീപ് പറയുന്നത്. 'മഹാലക്ഷ്മി ഇപ്പോൾ എല്ലാ സിനിമകളും കാണും. ഞങ്ങളുടെ രണ്ടുപേരുടെയും സിനിമകൾ കണ്ട് അവൾ ചിരിക്കാറുണ്ട്.'

'എന്റെ അച്ഛനും അമ്മയും ആക്ടേഴ്സാണെന്ന് അവൾ എല്ലാവരോടും പറയാറുണ്ട്. പുറത്തൊന്നും പോയി പറഞ്ഞ് വലിയ ആളാകാൻ നോക്കേണ്ടെന്ന് തമാശയ്ക്ക് ഞങ്ങളും അവളോട് അപ്പോൾ പറയും. ഞാൻ എപ്പോഴും പിള്ളേരുടെ ഭാ​ഗത്താണ് നിൽക്കാറുള്ളത്. അതിന്റെ ചില പ്രശ്നങ്ങളുണ്ട്. കാരണം നമുക്ക് അവരുടെ സന്തോഷമാണല്ലോ വലുത്.'

'അതുകൊണ്ട് തന്നെ അടിക്കാനോ വഴക്ക് പറയാനോ പോകാറില്ല. വിളിക്കുമ്പോൾ ശബ്ദ വ്യത്യാസം വന്നാൽ തന്നെ എനിക്ക് ഇഷ്ടപ്പെടാത്ത കാര്യമാണ് താൻ ചെയ്തിരിക്കുന്നതെന്ന് മഹാലക്ഷ്മിക്ക് മനസിലാകും. എനിക്കൊക്കെ ചെറുപ്പത്തിൽ നല്ല അടി കിട്ടിയിട്ടുണ്ടെന്നും', ദിലീപ് മക്കളെ കുറിച്ച് സംസാരിച്ച് പറഞ്ഞു.

Dileep

അടുത്തിടെ പ്രവാസി വ്യവസായി എം.എ യൂസഫലിയുടെ ബന്ധുവിന്റെ വിവാഹചടങ്ങിൽ തിളങ്ങിയതും കുഞ്ഞ് മഹാലക്ഷ്മിയായിരുന്നു. മോഹൻലാൽ, കുഞ്ചാക്കോ ബോബൻ തുടങ്ങിയവരെല്ലാം മഹാലക്ഷ്മിയെ ഓമനിക്കുന്ന വീഡിയോയും വൈറലായിരുന്നു. മീനാക്ഷി സിനിമയിലേയ്‌ക്കെത്തുമോയെന്ന് അടുത്തിടെ താരത്തിന്റെ സുഹൃത്തും നടിയുമായ നമിതയോട് ചോദിച്ചപ്പോൾ രസകരമായ മറുപടിയാണ് നമിത നൽകിയത്.

മീനാക്ഷിയ്ക്ക് ഇത്തരത്തിലുളള വാര്‍ത്തകള്‍ കാണുമ്പോള്‍ പുച്ഛമാണ് എന്നാണ് നമിത മറുപടി നല്‍കിയത്. 'സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകള്‍ ഞാന്‍ അവള്‍ക്കു അയച്ചു കൊടുക്കാറുണ്ട്. പലതും അവള്‍ ശ്രദ്ധിക്കാറു പോലുമില്ല. അധികം ആരോടും സംസാരിക്കാത്ത വളരെ നിഷ്‌കളങ്കയായ കുട്ടിയാണ് മീനാക്ഷിയെന്നും', നമിത പറഞ്ഞിരുന്നു.

കാവ്യയുടെ പിറന്നാളിനും മനോഹരമായ കുറിപ്പുകൾ മീനാക്ഷി പങ്കുവെക്കാറുണ്ട്. അതേസമയം ദിലീപിന്റെ ഏറ്റവും പുതിയ സിനിമ വോയ്സ് ഓഫ് സത്യനാഥൻ റിലീസിന് തയ്യാറെടുക്കുകയാണ്. ടൈറ്റിൽ റോളിലാണ് ചിത്രത്തിൽ ദിലീപ് പ്രത്യക്ഷപ്പെടുന്നത്. കേശു ഈ വീടിന്റെ നാഥന് ശേഷം റിലീസിന് എത്തുന്ന ദിലീപ് ചിത്രം കൂടിയാണ് വോയ്സ് ഓഫ് സത്യനാഥൻ. ചിത്രത്തിന്റെ റിലീസ് ജൂലൈ 14നാണ് ആദ്യം അണിയറപ്രവർത്തകർ തീരുമാനിച്ചിരുന്നത്.

പിന്നീട് അത് ജൂലൈ 28ലേക്ക് മാറ്റിയതായി നിർമാതാക്കൾ അറിയിച്ചു. കാലാവസ്ഥ പ്രതികൂലമായതിനാലും വരും ദിവസങ്ങളിൽ വീണ്ടും മഴ കനക്കും എന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുമാണ് ഈ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരുന്ന സിനിമയുടെ റിലീസ് വീണ്ടും നീട്ടിയത്. ചിത്രത്തിന്റെ ഗംഭീര പ്രമോഷൻ പരിപാടികൾ കേരളത്തിനകത്തും ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളിലും നടന്ന് കഴിഞ്ഞു.

Read more about: dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X