'ചായപോലും ഉണ്ടാക്കാൻ അറിയാത്ത ആളായിരുന്നു കാവ്യ, അന്ന് ഞങ്ങൾ 14 പേർക്കായി ഒറ്റയ്ക്ക് സദ്യയുണ്ടാക്കി'; ദിലീപ്!

ഒരു കാലത്ത് ദിലീപ്-കാവ്യ മാധവൻ ജോഡിയുടെ ഓൺ സ്ക്രീൻ കെമിസ്ട്രിക്ക് കയ്യടിച്ചവരാണ് ഭൂരിഭാ​ഗം മലയാളികളും. ദിലീപിനൊപ്പം നായികയായിട്ടായിരുന്നു കാവ്യയുടെ തുടക്കം. ചന്ദ്രനുദിക്കുന്ന ദിക്കിൽ ആയിരുന്നു സിനിമ.

അന്ന് സ്കൂൾ വിദ്യാർത്ഥിനിയായിരുന്നിട്ടും കാവ്യ വളരെ പക്വതയോടെയാണ് ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിച്ചത്. ചന്ദ്രനുദിക്കുന്ന ദിക്കിൽ ഹിറ്റായതോടെ തുടരെ തുടരെ നിരവധി ദിലീപ് സിനിമകളിൽ കാവ്യ നായികയായി. ഇവർ വിവാഹിതരായിരുന്നെങ്കിൽ എന്നുവരെ ആ​ഗ്രഹിച്ച മലയാളികളുണ്ട്.

മാത്രമല്ല ഒരു കാലത്ത് നിരന്തരം ഇരുവരും ​ഗോസിപ്പ് കോളങ്ങളിൽ നിറയുകയും ചെയ്തിരുന്നു. പിന്നീട് ആദ്യ വിവാഹം രണ്ടുപേരുടെയും പരാജയമായതോടെയാണ് താരങ്ങൾ 2016ൽ വിവാഹിതരായത്. അന്ന് അത് വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ചു.

പണ്ട് ദിലീപ്-കാവ്യ ജോഡിയെ ഇഷ്ടപ്പെട്ടിരുന്നവർ വരെ ഇരുവരും വിവാഹിതരായതോടെ വിമർശിക്കാൻ തുടങ്ങി. മഞ്ജു വാര്യരെ ഉപേക്ഷിച്ച ശേഷം കാവ്യയെ വിവാഹം ചെയ്തുവെന്നതായിരുന്നു കാരണമായി പലരും പറഞ്ഞത്.

Dileep, Kavya Madhavan

ദിലീപുമായുള്ള വിവാഹമോചനത്തിന് ശേഷം സിം​ഗിൾ ലൈഫ് ആസ്വദിക്കുകയാണ് മഞ്ജു വാര്യർ. സിനിമയിലും നൃത്തത്തിലുമാണ് കൂടുതൽ ശ്രദ്ധകൊടുത്തിരിക്കുന്നത്. ദിലീപിനെ വിവാഹം ചെയ്ത ശേഷം കാവ്യ കുടുംബിനിയായി ഒതുങ്ങി. മകൾ മഹാലക്ഷ്മി കൂടി പിറന്നതോടെ മകളെ പരിപാലിക്കുന്ന തിരിക്കിലാണ് കാവ്യ മാധവൻ.

വിവാഹം കഴിഞ്ഞ ഉടനെയുണ്ടായ കേസും ബഹളവും കാരണം മനപൂര്‍വ്വം എല്ലാത്തില്‍ നിന്നും വിട്ട് നിന്ന കാവ്യ ഇപ്പോൾ പൊതു പരിപാടികളിലും സിനിമാക്കാരുടെ സ്പെഷ്യൽ ഫങ്ഷനുകളിലും ദിലീപിനൊപ്പം അതിഥിയായി പങ്കെടുക്കാറുണ്ട്. പക്ഷെ സോഷ്യല്‍ മീഡിയയിൽ താരം ഇല്ല. കാവ്യയുടെ ചിത്രങ്ങളും വിശേഷങ്ങളും ദിലീപും മീനാക്ഷിയും വഴിയാണ് പ്രേക്ഷകർ അറിയുന്നത്.

വിദേശത്തും സ്വദേശത്തുമായി ദേ പുട്ട് എന്നൊരു ഹോട്ടൽ ശൃംഖല ദിലീപിനുണ്ട്. ഭക്ഷണപ്രിയനായ ദിലീപ് ഭാര്യ കാവ്യയുടെ കൈപുണ്യത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ബിഹൈൻവുഡ്സ് സംഘടിപ്പിച്ച ഫാൻസ് മീറ്റിൽ പങ്കെടുത്ത് സംസാരിക്കവെയാണ് കാവ്യയുടെ കുക്കിങിനെ കുറിച്ച് ​​ദിലീപ് വാചാലനായത്.

ഒരു ചായപോലും ഉണ്ടാക്കാൻ തുടക്കത്തിൽ കാവ്യയ്ക്ക് അറിയില്ലായിരുന്നുവെന്നും എന്നാലിപ്പോൾ ഒറ്റയ്ക്ക് സദ്യവരെ ഉണ്ടാക്കുമെന്നും ദിലീപ് പറയുന്നു. 'ആദ്യമൊന്നും കാവ്യ കുക്ക് ചെയ്യില്ലായിരുന്നു. പക്ഷെ ഇപ്പോൾ നന്നായി കുക്ക് ചെയ്യും. എല്ലാ ഭക്ഷണവും ഉണ്ടാക്കും. അവൾ ഉണ്ടാക്കുന്ന ഒരുവിധം എല്ലാ ഭക്ഷണവും നല്ലതാണ്.'

Dileep, Kavya Madhavan

'അതുകൊണ്ട് തന്നെ അതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണെന്ന് ചോദിച്ചാൽ കുഴപ്പമാണ്. ഒരു ചായപോലും ഉണ്ടാക്കാൻ അറിയാത്ത ആളായിരുന്നു കാവ്യ. കൊവിഡ് സമയത്ത് വീട്ടിൽ പത്ത് പതിനാല് പേരുണ്ടായിരുന്നു. എല്ലാവരും ഒരു വീട്ടിലായിരുന്നു താമസം. കൊവിഡൊക്കെ ആയതുകൊണ്ട് ആരും പുറത്തിറങ്ങിയതുമില്ല.'

'ഒന്ന്, ഒന്നര വർഷം വീട്ടിൽ തന്നെയായിരുന്നു. അന്നാണ് കാവ്യ കുക്കിങിലേക്ക് തിരിഞ്ഞത്. ആ സമയത്ത് ഞങ്ങൾ പതിനാല് പേർക്ക് കാവ്യ ഒറ്റയ്ക്ക് സദ്യയുണ്ടാക്കി തന്നു. അങ്ങനെയാണ് അവൾ ഉണ്ടാക്കുന്നത് ധൈര്യമായി കഴിക്കാം എന്ന സംഭവം വന്നതെന്നും', ദിലീപ് പറയുന്നു.

ദിലീപും കുടുംബവും ചെന്നൈയിലാണ് താമസം. മീനാക്ഷി ഹൗസ് സർജൻസി ചെയ്യുകയാണ്. മഹാലക്ഷ്മി യുകെജി വിദ്യാർത്ഥിനിയാണ്. മീനാക്ഷിയും മഹാലക്ഷ്മിയും തമ്മിലുള്ള ബന്ധം എത്രത്തോളം ആഴത്തിലുള്ളതാണെന്ന് ദിലീപ് തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

മൂന്ന് വർഷങ്ങൾക്ക് ശേഷം തിയേറ്റർ റിലീസിന് ഒരുങ്ങുന്ന തന്റെ ഏറ്റവും പുതിയ സിനിമ വോയ്സ് ഓഫ് സത്യനാഥന്റെ പ്രമോഷൻ തിരക്കിലാണ് ദിലീപ്. വിദേശ രാജ്യങ്ങളിലും താരം സിനിമയുടെ പ്രമോഷന് വേണ്ടി പോയിരുന്നു.

More from Filmibeat

Read more about: dileep kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X