അന്ന് പ്രശ്നം പരിഹരിച്ചത് ദിലീപ്, കാണാനോ... മിണ്ടാനോ കഴിഞ്ഞിട്ടില്ലെന്ന് ഷക്കീല, താൻ തയ്യാറെന്ന് നടൻ!
ഒരു കാലത്ത് സിനിമാ പ്രേക്ഷകരെ ഇളക്കിമറിച്ച താരമായിരുന്നു നടി ഷക്കീല. സൂപ്പർ സ്റ്റാറുകളുടെ സിനിമകൾക്ക് പോലും ഏറെ വെല്ലുവിളി ഉയർത്തിയിരുന്നു ഷക്കീലയുടെ സിനിമകൾ. ഇവർ മലയാളി അല്ലാതിരുന്നിട്ടും കേരളത്തിലെ ആരാധകരുടെ എണ്ണം വളരെക്കൂടുതലായിരുന്നു.
അടുത്തിടെ ചില ടി.വി ഷോകളിലൂടെ ഷക്കീല മലയാളത്തിൽ സജീവമായിരുന്നു. കൂടാതെ ഇടയ്ക്ക് സുഹൃത്തുക്കൾക്കൊപ്പം കേരളത്തിൽ അവധി ആഘോഷിക്കാനും ഷക്കീല എത്താറുണ്ടായിരുന്നു.
മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് ഭാഷകളിലെ ടി.വി ഷോകളിൽ ഷക്കീല പലപ്പോഴും ഗസ്റ്റ് ആയും മത്സരാർഥിയായും പങ്കെടുത്തിരുന്നു. സ്വന്തമായി ഒരു യുട്യൂബ് ചാനലും താരത്തിനുണ്ട്. അതുവഴി തന്റെ വിശേഷങ്ങൾ ആരാധകരിലേക്ക് എത്തിക്കാറുണ്ട് നടി. അടുത്തിടെ ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ ലോഞ്ചിന് മാള്‍ അധികൃതര്‍ അനുമതി നിഷേധിച്ചത് വലിയ വാര്‍ത്തയായിരുന്നു.

അതിഥിയായി നടി ഷക്കീല എത്തുന്നുവെന്ന് അറിഞ്ഞതിന് പിന്നാലെ അവസാന നിമിഷം മാള്‍ അധികൃതര്‍ അനുമതി നിഷേധിക്കുകയായിരുന്നു എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത്. അടുത്തിടെ വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രത്തിന്റെ ഉത്സവാഘോഷ പരിപാടിയിൽ അതിഥിയായും ഷക്കീല എത്തിയിരുന്നു.
വിജയ്, മോഹൻലാൽ അടക്കമുള്ള സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള ഷക്കീലയുടെ ഇനിയുള്ള ആഗ്രഹം നടൻ ദിലീപിനൊപ്പം സിനിമ ചെയ്യണമെന്നത്. കുറച്ച് നാളുകൾക്ക് മുമ്പ് ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. എന്തുകൊണ്ടാണ് ദിലീപിനൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം വന്നതെന്നും ഷക്കീല പറഞ്ഞിരുന്നു.
'ആഗ്രഹിക്കുന്ന രീതിയിലുള്ള റോൾ എനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. മലയാളത്തിൽ ദിലീപിനൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ട്. നായികയായിട്ടല്ല. അദ്ദേഹത്തിനൊപ്പം എതെങ്കിലും ഒരു നല്ല കഥാപാത്രം ചെയ്യണമെന്ന ആഗ്രഹമാണ് ഉള്ളത്. ദിലീപിന്റെ ചാന്ത്‌പൊട്ട് സിനിമ കണ്ടതിന് ശേഷമാണ് എനിക്ക് ആ ആഗ്രഹം വന്നതെന്നും അദ്ദേഹത്തിൻ്റെ പേഴ്സണൽ കാര്യങ്ങളൊന്നും വെച്ചിട്ടല്ല ഞാൻ ഈ പറഞ്ഞതെന്നുമാണ്', ഷക്കീല അന്ന് പറഞ്ഞത്.
ഷക്കീലയുടെ സിനിമകൾ സജീവമായിരുന്ന കാലത്ത് പല തിയേറ്ററുകളും കല്യാണമണ്ഡപങ്ങൾ ആയി മാറിയ സമയത്ത് കുടുംബങ്ങളെ വീണ്ടും തിയേറ്ററുകളിലേയ്ക്ക് തിരികെയെത്തിച്ചത് ദിലീപ് സിനിമകളായിരുന്നു.

അന്നും ഇന്നും ദിലീപ് സിനിമകൾ തിയേറ്റർ റിലീസുണ്ടെന്ന് അറിഞ്ഞാൽ ആളുകൾ കുടുംബസമേതമാണ് എത്താറുള്ളത്. അതുകൊണ്ട് തന്നെ തിയേറ്റർ ഉടമകളുടെയും പ്രിയങ്കരനാണ് തിയേറ്റർ ഉടമ കൂടിയായ ദിലീപ്. ഷക്കീലയുടെ ആഗ്രഹത്തെ കുറിച്ച് അറിഞ്ഞ് ദിലീപ് പ്രതികരിക്കുകയും ചെയ്തിരുന്നു.
ഷക്കീലയോടൊപ്പം അഭിനയിക്കാൻ യാതൊരു വിരോധവും ഇല്ലെന്നും അവർക്ക് ചേരുന്ന ഒരു കഥാപാത്രം ഉണ്ടെങ്കിൽ തീർച്ചയായും വിളിക്കുമെന്നുമാണ് ദിലീപ് പ്രതികരിച്ചത്. ഒരു പക്ഷെ ദിലീപ് എന്നൊരു സംവിധായകനെ കൂടി ഉടനെ പ്രതീക്ഷിക്കാമെന്നും ദിലീപ് ആ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
ദിലീപിനൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം ഷക്കീല പങ്കുവെച്ചപ്പോൾ നിരവധി പേരാണ് നടിക്ക് ആശംസകൾ നേർന്ന് എത്തിയത്. തന്റെ സിനിമകളുടെ കാസ്റ്റിങ് നടക്കുമ്പോൾ കഴിവുള്ളവരെ കണ്ടെത്തി ആവശ്യം അനുസരിച്ച് അവസരം നൽകാറുള്ള നടനാണ് ദിലീപ്. ദിലീപ് സിനിമകളിലൂടെ സിനിമയിൽ പച്ച പിടിച്ചിട്ടുള്ള നിരവധി താരങ്ങളുണ്ട്.
അതുപോലെ തന്നെ ദിലീപിന്റെ അടുത്തിടെ റിലീസ് ചെയ്ത സിനിമ വോയ്സ് ഓഫ് സത്യനാഥൻ ഗംഭീര പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ദിലീപ് സിനിമയുടെ റിലീസോടെ വീണ്ടും തിയേറ്ററുകളിലേക്ക് കുടുംബങ്ങൾ എത്താൻ തുടങ്ങി. കഴിഞ്ഞ കുറച്ച് നാളുകളായി മലയാള സിനിമകൾ തിയേറ്ററിൽ എത്തുമ്പോൾ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. വോയ്സ് ഓഫ് സത്യനാഥന്റെ റിലീസോടെ ആ സ്ഥിതി മാറി.


Click it and Unblock the Notifications