'എന്തിനുള്ള പുറപ്പാടാണ്... ?, പുതിയ പിള്ളേർക്ക് അവസരം കൊടുക്കൂല്ലേ?'; ജിമ്മിൽ നിന്നുള്ള സിദ്ദിഖിന്റെ ചിത്രം!

കഴിഞ്ഞ മുപ്പത്‌ വർഷത്തിൽ ഏറെയായി മലയാള സിനിമയിൽ സജീവമായുള്ള നടനാണ് സിദ്ദിഖ്‌. മലയാള സിനിമയിൽ സ്വന്തമായൊരു മേൽവിലാസമുണ്ടാക്കിയ നടൻ. സ്വഭാവ നടനായും വില്ലനായും ഹാസ്യ നടനായും അദ്ദേഹം മലയാളി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്‌.

എതൊരു കഥാപാത്രവും അനായാസം അവതരിപ്പിക്കാൻ കഴിവുള്ള ചുരുക്കം ചില നടന്മാരുടെ പട്ടിക തയ്യാറാക്കിയാൽ അതിൽ സിദ്ദിഖുമുണ്ടാകും. തുടക്ക കാലങ്ങളിൽ ചെറിയ വേഷങ്ങളും പിന്നീട്‌ ഹാസ്യ കഥാപാത്രങ്ങളും ചെയ്തുകൊണ്ടിരുന്ന സിദ്ദിഖ്‌ ഒരിടവേളയ്ക്ക്‌ ശേഷം വില്ലൻ വേഷങ്ങളിൽ മാത്രം ഒതുങ്ങി നിന്നു.

2000തിന്റെ തുടക്കം മുതൽ ഇങ്ങോട്ട് പിന്നെ അദ്ദേഹം സ്വഭാവ നടനായും ഹാസ്യ നടനായും നമ്മെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു. ചെയ്യുന്ന വേഷം എത്ര ചെറുതായാൽ പോലും സിദ്ദിഖ്‌ എന്ന നടൻ അത്‌ അവിസ്മരണീയമാക്കുന്നതാണ് പതിവ്‌. മികച്ചനടനായ സിദ്ദിഖിനെ മലയാള സിനിമ വേണ്ടത്‌ പോലെ ഉപയോഗിച്ചിട്ടില്ലെന്നാണ് ആരാധകരുടെ പക്ഷം. 'ഞാൻ സിനിമയിൽ വരുന്നത് ഒരു സൂപ്പർ സ്റ്റാർ ആവണം എന്ന് കരുതിയിട്ടല്ല.'

Siddique

'ഇപ്പോഴും പുറത്ത് നിന്ന് നോക്കുന്നവർക്കാണ് അങ്ങനെ ഒരു സൂപ്പർ സ്റ്റാർ ആയില്ല... വല്ല്യ നടൻ ആയില്ല എന്ന് തോന്നുന്നത്. ഞാൻ ആഗ്രഹിച്ചതിനേക്കാൾ എത്രയോ മുകളിലാണ് എനിക്ക് കിട്ടിയത്. ഇപ്പോഴും കിട്ടുന്നതിനെല്ലാം അൽഹംദുലില്ലാഹ് എന്ന് പറയുന്ന ഒരാളാണ്. അതുപോലെ തന്നെ എത്രയോ കഴിവുള്ള നടൻമാർ അവസരം കിട്ടാതെ നിൽക്കുന്നുണ്ട്.'

'കുന്നോളം ആഗ്രഹിച്ചാലെ മൺതരിയോളം എങ്കിലും കിട്ടുകയുളൂ എന്ന് കേട്ടിട്ടില്ലേ. ഞാൻ മൺതരിയോളം മാത്രമെ ആഗ്രഹിച്ചിട്ടുളൂ. അതുകൊണ്ട് കിട്ടുന്നതെല്ലാം എനിക്ക് കുന്നുകളാണ്...', എന്നാണ് സൂപ്പർ സ്റ്റാർ പദവിയിലേക്ക് എത്തിയില്ലെന്ന തോന്നലുണ്ടോയെന്ന് ഒരിക്കൽ അവതാരക അഭിമുഖത്തിൽ ചോദിച്ചപ്പോൾ സിദ്ദിഖ് നൽകിയ മറുപടി.

അടുത്ത കാലത്ത് ഏറ്റവും കൂടുതൽ സൂപ്പർ ഹിറ്റുകളിൽ ഭാഗവാക്കായ നടനും സിദ്ദിഖാണ്. വിഗ്ഗ് വെച്ച് നായികയുടെ കാമുകൻ ആകാനും, വിഗ്ഗഴിച്ച് നായകന്റേയോ നായികയുടെയോ അച്ഛനോ മുത്തച്ഛനോ ആകാനും ക്രൂരനായ വില്ലൻ ആകാനും സിദ്ദിഖിന് ഒരു മടിയും ഇല്ല.

മാത്രമല്ല കണ്ടിരിക്കുന്ന പ്രേക്ഷകർ അയ്യേ എന്ന് പറയുകയും ഇല്ല. സിദ്ദിഖ്, പ്രകാശ് രാജ് തുടങ്ങി അപൂർവ്വം ചില നടന്മാർക്കെ ഇങ്ങനെ ഒരു ലൈസൻസ് പ്രേക്ഷകർ നൽകിയിട്ടുള്ളൂ. നാലുപേർ അടങ്ങുന്ന കോമഡി കോക്കസിൽ നിന്നും ഒറ്റക്ക് പല സിനിമയുടെയും നെടുംതൂണ് ആകുന്ന സിദ്ദീഖിന്റെ വളർച്ച അത്ഭുതകരമാണ്. സ്‌ക്രിപ്റ്റ് സെലക്ഷന്റെ കാര്യത്തിലും മുന്നിലാണ് ഇദ്ദേഹം.

Siddique

ഓരോ റോളിനും മേക്കപ്പിലോ ഭാഷയിലോ എന്തെങ്കിലും വ്യത്യസ്ത വരുത്താൻ സിദ്ദിഖ് പ്രതേകം ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ സിദ്ദിഖ് സോഷ്യൽമീഡിയയിൽ പങ്കിട്ട ഒരു ഫോട്ടോയാണ് വൈറലാകുന്നത്. ജിമ്മിൽ നിന്നും വർക്കൗട്ടിന് ശേഷമുള്ള ഒരു ചിത്രമാണ് സിദ്ദിഖ് പങ്കുവെച്ചത്.

സോൾട്ട് ആന്റ് പെപ്പർ ലുക്കിൽ മസിലുമായി ഫ്രീക്ക് ലുക്കിലാണ് സിദ്ദിഖ് ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരുപക്ഷെ ആദ്യമായിട്ടായിരിക്കും സിദ്ദിഖ് ഇത്തരത്തിൽ ഒരു ലുക്കിലുള്ള ചിത്രം പോസ്റ്റ് ചെയ്യുന്നത്. ഫോട്ടോ വളരെ വേ​ഗത്തിൽ ആരാധക മനം കവർന്നു. എന്തിനുള്ള പുറപ്പാടാണ്... മമ്മൂക്കയ്ക്ക് പഠിക്കുവാണോ..?, പുതിയ പിള്ളേർക്ക് അവസരം കൊടുക്കൂല്ലേ? എന്നുള്ള തരത്തിലുള്ള ചോദ്യങ്ങളാണ് കമന്റ് ബോക്സിൽ നിറയുന്നത്.

സിദ്ദിഖിന്റെ പുതിയ ലുക്ക് കണ്ട് ചിലർ മലയാളികളുടെ വിൻ ഡീസൽ എന്നും വിശേഷിപ്പിച്ചിട്ടുണ്ട്. ദിലീപ് ചിത്രം വോയ്സ് ഓഫ് സത്യനാഥനിലാണ് ഏറ്റവും അവസാനം സിദ്ദിഖ് പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിലെ സിദ്ദിഖിന്റെ കഥാപാത്രത്തിന്റെ വീഡിയോകൾ ഇതിനോടകം സോഷ്യൽമീഡിയയിൽ വൈറലാണ്. മോഹൻലാൽ ചിത്രം റാമാണ് റിലീസിന് തയ്യാറെടുക്കുന്ന സിദ്ദിഖിന്റെ മറ്റൊരു ചിത്രം.

Read more about: siddique
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X