»   » പ്രണവിന്റെ പ്രതീക്ഷകളെ അസ്ഥാനത്താക്കി, താരപുത്രനെ ആദ്യമായി പരിചയപ്പെട്ടത് ഇങ്ങനെ!

പ്രണവിന്റെ പ്രതീക്ഷകളെ അസ്ഥാനത്താക്കി, താരപുത്രനെ ആദ്യമായി പരിചയപ്പെട്ടത് ഇങ്ങനെ!

Posted By:
Subscribe to Filmibeat Malayalam

കേരളക്കരയും സിനിമാലോകവുമൊക്കെ ഇപ്പോള്‍ ആദിയുടെ പുറകെയാണ്. ബാലതാരമായി പ്രേക്ഷകരെ അമ്പരപ്പെടുത്തിയ പ്രണവ് നായകനായെത്തുമ്പോള്‍ എങ്ങനെയായിരിക്കുമെന്നറിയാനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. റിലീസ് ചെയ്തതിന് ശേഷം മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്.

വെല്ലുവിളിക്കാനുള്ള പുറപ്പാടിലാണോ ദിലീപ്? കണ്ണില്‍ നോക്കി സിദ്ധാര്‍ത്ഥും, പുതിയ പോസ്റ്റര്‍ വൈറല്‍!

പ്രണവിന്റെ ലളിത ജീവിതത്തെക്കുറിച്ചും ജാഡയില്ലാത്ത പെരുമാറ്റത്തെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ജിത്തു ജോസഫിന്റെ അസോസിയേറ്റായി പ്രവര്‍ത്തിക്കുന്നതിനിടയില്‍ പ്രണവിനെ പരിചയപ്പെട്ടതിനെക്കുറിച്ച് വ്യക്തമാക്കുകയാണ് വിനായക്. വിഎസ് വിനായകിന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെ തുടര്‍ന്ന് വായിക്കാം.

പ്രണവിന്റെ വിജയത്തില്‍ സന്തോഷം

ആദിയെക്കുറിച്ചുള്ള പോസിറ്റീവ് റിപ്പോര്‍ട്ടുകള്‍ കാണുമ്പോള്‍ സന്തോഷമുണ്ട്. ഒരുപാട് ആഗ്രഹിച്ചിരുന്നൊരു കാര്യം കൂടിയാണിത്. കേരളക്കരയെങ്ങും ആദിയെ ഏറ്റെടുത്തതിന്റെ സന്തോഷത്തിലായിരിക്കുമ്പോള്‍ ആദ്യമായി പ്രണവിനെ പരിചയപ്പെട്ടതിനെക്കുറിച്ച് വ്യക്തമാക്കുകയാണ് വിനായക്.

കമല്‍ഹസനും പ്രണവും

തന്റെ രണ്ടാമത്തെ സിനിമയായിരുന്നു പാപനാസം. പ്രണവ് മോഹന്‍ലാല്‍ സിനിമയുടെ സഹസംവിധായകനാണെന്നുള്ള കാര്യം ചിത്രീകരണം ആരംഭിച്ചതിന് ശേഷമാണ് അറിഞ്ഞത്.കമല്‍ഹസനെ നേരിട്ട് കാണുന്നതിനോടൊപ്പം തന്നെ പ്രണവിനൊപ്പം പ്രവര്‍ത്തിക്കാനുള്ള ്‌വസരവും, രണ്ടും ഒരുമിച്ചാണ് ലഭിച്ചതെന്ന് വിനായക് കുറിച്ചിട്ടുണ്ട്.

ചിത്രത്തില്‍ ജോയിന്‍ ചെയ്തത്

ചിത്രത്തിന്റെ ആദ്യ ദിവസങ്ങൾ തമിഴ്നാട്ടിലും ബാക്കി കേരളത്തിലുമായിട്ടായിരുന്നു ചിത്രീകരിച്ചത്. ആദ്യത്തെ പത്ത് ദിവസങ്ങൾക്കു ശേഷം കേരളാ ഷെഡ്യൂളിലാണ് ഞാൻ ജോയിൻ ചെയ്യുന്നത്.

ഗംഭീര സ്വീകരണം

സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനാല്‍ പലരെയും നേരത്തെ അറിയാമായിരുന്നു. ലൊക്കേഷനിലെത്തിയപ്പോള്‍ എല്ലാവരും ഗംഭീര സ്വീകരണമായിരുന്നു നല്‍കിയത്. ഇതിന് പിന്നിലെ കാരണത്തെക്കുറിച്ച് എത്ര ആലോചിച്ചിട്ടും പിടി കിട്ടിയിരുന്നില്ല.

പ്രണവിനെ പരിചയപ്പെടുത്തി

പ്രണവ് മോഹന്‍ലാലിനെ പരിചയപ്പെടുത്തുന്നതിന് വേണ്ടി ഇത്രയധികം ബില്‍ഡപ് ആവശ്യമായിരുന്നോ എന്ന കണ്‍ഫ്യൂഷനിലായിരുന്നു താനെന്നും വിനായക് കുറിച്ചിട്ടുണ്ട്.

ആരാണെന്ന് ചോദിച്ചപ്പോള്‍

ഇതാരാണെന്ന് മനസ്സിലായോ എന്ന് പ്രണവിനോട് ചോദിച്ചപ്പോള്‍ ഇല്ലെന്നാണ് പറഞ്ഞത്. ഇതാണ് വിനയാകെന്ന് പറഞ്ഞപ്പോള്‍ പെട്ടെന്നാണ് പ്രണവിന്‍റെ ഭാവം മാറിയത്.

ഒന്നും മനസ്സിലായില്ല

പ്രണവിന്‍റെ ഭാവം മാറിയതും ചുറ്റും നടക്കുന്നതുമൊന്നും തനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല. അതിനിടയില്‍ പ്രണവ് ഹായ് ചേട്ടാ എന്ന് വിളിക്കുക കൂടി ചെയ്തപ്പോള്‍ എല്ലാവരും പൊട്ടിച്ചിരിക്കുകയും ചെയ്തു.

അവര്‍ നല്‍കിയ ഇന്‍ട്രോ

ദൃശ്യത്തിന്‍റെ അതേ ടീമായിരുന്നല്ലോ ഈ സിനിമയിലും. അതിനാല്‍ത്തന്നെ ദൃശ്യത്തില്‍ പ്രവര്‍ത്തിച്ചതും ആദ്യ ദിവസങ്ങളില്‍ പാപനാസത്തില്‍ ഇല്ലാത്തതിനാലും തന്നെക്കുറിച്ച് അന്വേഷിച്ചിരുന്നു. കേരള ഷെഡ്യൂളില്‍ താന്‍ ജോയിന്‍ ചെയ്യുന്നതിന് മുന്‍പ് അവര്‍ വലിയൊരു ഇന്‍ട്രോ അങ്ങ് നല്‍കി.

പ്രണവിന്‍റെ ജോലി

സിനിമയുടെ Daily Shooting Report എഴുതുന്നത് പ്രണവിന്റെ ജോലിയായിരുന്നു. ഞാൻ അസിസ്റ്റന്റ് എഡിറ്റർ ആയിരുന്നല്ലോ. അതുകൊണ്ട് ദിവസേന ഈ റിപ്പോര്ട്ട് വാങ്ങേണ്ടതും ഓർഡർ ചെയ്യേണ്ടതും എന്റെ ജോലിയാണ്. അതായത് കേരളാ ഷെഡ്യൂൾ തുടങ്ങിക്കഴിഞ്ഞാൽ റിപ്പോര്ട്ട് സംബന്ധമായ ഡീലിങ്സ് മൊത്തം ഞാനും പ്രണവും തമ്മിലായിരിക്കും.

മൂക്കത്ത് ദേഷ്യം

ഈ കാര്യം മുൻനിർത്തി വിനായക് എന്ന വ്യക്തിക്ക് പ്രണവിന് മുമ്പിൽ ഒരു ഘടാഘടിയൻ ഇന്റ്രോ അവരങ്ങു നൽകി. ഒരു ആറടി പൊക്കവും അതിനൊത്ത വണ്ണവും ഉരുണ്ട മസിലുകളുമൊക്കെയുള്ള, അർണോൾഡ് ലെവലിലുള്ള ഒരു ജിമ്മനാണ് വിനായക്.
മൂക്കത്താണ് പുള്ളിയുടെ ശുണ്ഠി. കൃത്യമായി റിപ്പോർട്ടൊന്നും എഴുതിക്കൊടുത്തില്ലെങ്കിൽ മോഹൻലാലിൻറെ മകനാണെന്നൊന്നും നോക്കില്ല. പബ്ലിക്കായി പച്ചക്ക് ചീത്ത വിളിക്കും.

പ്രണവിന്‍റെ പ്രതീക്ഷ

വിനായകതാണ് ഇതാണ് ആനയാണ് സിംഹമാണ്, തള്ളി തള്ളി എന്നെ വേറെ ലെവലിൽ കൊണ്ട് പ്രതിഷ്ഠിച്ചു. ഇതെല്ലാം കേട്ട് വിനായകെന്ന അതിഭീകരനെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു പ്രണവ്. എന്നിട്ട് നേരിൽ കണ്ടപ്പൊഴോ, മര്യാദക്കൊരു മീശ പോലും വളർന്നിട്ടില്ലാത്ത ഒരു പാവം പയ്യൻ.
ഇതായിരുന്നു പ്രണവിന്റെ മുഖത്ത് മിന്നിമറഞ്ഞ ഭാവങ്ങളുടെ കാരണം.

വിനായകന്‍റെ പോസ്റ്റ് വായിക്കൂ

പ്രണവ് മോഹന്‍ലാലിനെ പരിചയപ്പെട്ടതിനെക്കുറിച്ച് വിഎസ് വിനായക് പോസ്റ്റ് ചെയ് രസകരമായ കുറിപ്പ് വായിക്കൂ.

English summary
VS Vinayakh facebook post getting viral.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam