മമ്മൂട്ടിയെ പേടിച്ചിരുന്നു!നേരില്‍ക്കണ്ടപ്പോഴാണ് സണ്ണി ലിയോണിന്‍റെ പരിഭ്രമം മാറിയതെന്ന് സംവിധായകന്‍

സ്വീകാര്യതയുടെ കാര്യത്തിലായാലും പിന്തുണയുടെ കാര്യത്തിലായാലും ഏറെ മുന്നിലാണ് മമ്മൂട്ടിയുടെ സ്ഥാനം. അദ്ദേഹത്തിന്റെ സിനിമകളെ ആരാധകര്‍ ഉത്സവമാക്കി മാറ്റാറുമുണ്ട്. ഉത്സവകാലവും വെക്കേഷനുമൊക്കെ ഒരുമിച്ചെത്തിയപ്പോള്‍ ആരാധകര്‍ക്കായി പുതിയ സമ്മാനവുമായി എത്തുകയാണ് അദ്ദേഹം. വിഷുവിന് മുന്നോടിയായി ഏപ്രില്‍ 12നാണ് മധുരരാജ റിലീസ് ചെയ്യുന്നത്. പോക്കിരിരാജ റിലീസ് ചെയ്ത് കൃത്യം 9 വര്‍ഷം പിന്നിടുന്നതിനിടയിലാണ് ഈ സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. നിരവധി പ്രത്യേകതകളുമായാണ് ഇത്തവണ രാജയും സംഘവുമെത്തുന്നത്. വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്.

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതലിങ്ങോട്ട് സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം വൈറലായിരുന്നു. റിലീസിന് മുന്നോടിയായി പുറത്തുവിട്ട പ്രമോയ്ക്കും ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ടീസറിലെ വിമര്‍ശനങ്ങളെ കടത്തിവെട്ടുന്ന തരത്തിലായിരുന്നു ട്രെയിലര്‍. ഈ സിനിമയില്‍ നൃത്തരംഗത്തിനായി സണ്ണി ലിയോണ്‍ എത്തുന്നുണ്ടെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകരും ആവേശത്തിലായിരുന്നു. അവരുടെ വരവിന് പ്രാധാന്യമുണ്ടെന്നും ആ നൃത്തം കഥയ്ക്ക് എത്രത്തോളം ഗുണകരമാവുന്നുവെന്ന് നിങ്ങള്‍ക്ക് മനസ്സിലാവുമെന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്. ഈ സിനിമയിലേക്ക് വരുന്നതിന് മുന്നോടിയായി സണ്ണി ലിയോണ്‍ മമ്മൂട്ടിയെക്കുറിച്ച് വിശദമായി പഠിച്ചിരുന്നുവെന്ന് വൈശാഖ് പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അവര്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.

ആദ്യം ടെന്‍ഷനായിരുന്നു

ആദ്യം ടെന്‍ഷനായിരുന്നു

മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നുവെന്നറിഞ്ഞപ്പോള്‍ ആദ്യം സണ്ണി ലിയോണ്‍ പരിഭ്രമിച്ചിരുന്നുവെന്നും പിന്നീട് സെറ്റിലേക്കെത്തി അദ്ദേഹവുമായി അടുത്തിടപഴകിയപ്പോഴാണ് അത് മാറിയതെന്നും സംവിധായകന്‍ പറയുന്നു. മമ്മൂക്കയെക്കുറിച്ച് പരമാവധി വായിച്ചാണ് അവരെത്തിയത്. വളരെ ഗൗരവക്കാരനായ വ്യക്തിയാണെന്നും സഹപ്രവര്‍ത്തകരെയൊന്നും അധികം ഗൗനിക്കാത്ത തരത്തിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റവുമെന്നൊക്കെയായിരുന്നു അവരുടെ ധാരണ. മധുരരാജയുട വേഷത്തില്‍ അദ്ദേഹത്തെ കണ്ടപ്പോഴും സണ്ണിക്ക് ഭയമായിരുന്നു.

പെട്ടെന്ന് അടുത്തു

പെട്ടെന്ന് അടുത്തു

തുടക്കത്തിലെ ആശങ്കകളെല്ലാം പരിഹരിച്ച് വളരെ പെട്ടെന്ന് തന്നെ അവര്‍ സെറ്റില്‍ എല്ലാവരുമായും കൂട്ടാവുകയായിരുന്നു. സണ്ണി ലിയോണിനൊപ്പമുള്ള രാജയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി പോസ്റ്ററുകളൊന്നും പുറത്തുവിട്ടിരുന്നില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. സണ്ണി ലിയോണിനൊപ്പം അഭിനയിച്ചാലും ഇക്കയുടെ ജെന്റില്‍മാന്‍ എന്ന പേര് പോവില്ലെന്നായിരുന്നു ആരാധകരും പറഞ്ഞത്.

മമ്മൂട്ടിയുടെ മാസ് ചിത്രം

മമ്മൂട്ടിയുടെ മാസ് ചിത്രം

രാജയുടെ മുറി ഇംഗ്ലീഷും ആക്ഷനുമൊക്കെയായി ഒരു ഫണ്‍ പാക്കേജ് തന്നെയായിരിക്കും പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന് വ്യക്തമാക്കു്‌നന ട്രെയിലറായിരുന്നു പുറത്തുവന്നത്. 116 ദിവസമെടുത്തായിരുന്നു സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. 27 കോടി മുടക്കി നെല്‍സണ്‍ ഐപ്പാണ് ചിത്രം നിര്‍മ്മിച്ചത്. മമ്മൂട്ടിയുടെകരിയറിലെ തന്നെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമെന്ന വിശേഷണത്തോടെയാണ് സിനിമയെത്തുന്നത്.

ആത്മവിശ്വാസത്തോടെ

ആത്മവിശ്വാസത്തോടെ

പതിവില്‍ നിന്നും വ്യത്യസ്തമായി പ്രമോഷന്‍ പരിപാടികളിലെല്ലാം സജീവമാണ് മമ്മൂട്ടി. ഓഡിയോ ലോഞ്ചിലും ട്രെയിലര്‍ ലോഞ്ചിലുമൊക്കെ അദ്ദേഹം സിനിമയെക്കുറിച്ച് വാചാലനായിരുന്നു. അങ്ങേയറ്റം ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം ഓരോ പരിപാടിയിലും സിനിമയെക്കുറിച്ച് സംസാരിക്കുന്നത്. ട്രിപ്പിള്‍ സ്‌ട്രോങ്ങായുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ ആരാധക പ്രതീക്ഷയും വാനോളമുയര്‍ത്തുകയാണ്.

പീറ്റര്‍ ഹെയ്‌നിനൊപ്പം പ്രവര്‍ത്തിച്ചത്

പീറ്റര്‍ ഹെയ്‌നിനൊപ്പം പ്രവര്‍ത്തിച്ചത്

മമ്മൂട്ടി ചിത്രമായ അപരിചിതനിലൂടെയാണ് പീറ്റര്‍ ഹെയ്ന്‍ മലയാള സിനിമയില്‍ തുടക്കം കുറിച്ചത്. ഈ സിനിമയ്ക്കിടയില്‍ അദ്ദേഹം തന്നെ വല്ലാതെ ടോര്‍ച്ചര്‍ ചെയ്തതായി മമ്മൂട്ടി തമാശ പറഞ്ഞിരുന്നു. കാലത്ത് തന്നെ എന്നെ തീയിലിട്ട് പുഴുങ്ങും, പിന്നെ എടുത്ത് വെയിലത്തിട്ട് ഉണക്കും ഇതല്ലേ ടോര്‍ച്ചറിങ്ങ്. ഫൈറ്റ് കുറച്ച് ബുദ്ധിമുട്ടാണ്, അതിന് ചെറിയ ബുദ്ധിമുട്ടുണ്ടായിരുന്നു.

കുട്ടികളുടെ ഹീറോ

കുട്ടികളുടെ ഹീറോ

കുട്ടിക്കാലത്ത് വല്ല അടിയോ മറ്റോ കാണുമ്പോള്‍ താന്‍ ഓടിയൊളിക്കുകയായിരുന്നുവെന്ന് മമ്മൂട്ടി പറയുന്നു. താനൊരു പേടിത്തൊണ്ടനാണ്, ഇപ്പോഴും അതങ്ങനെ തന്നെയാണ്. കുട്ടികളുടെ ഹീറോയാണ് രാജ. ഇത്തരത്തിലുള്ള ഇംഗ്ലീഷ് കേട്ട് കുട്ടികള്‍ അത് പഠിക്കില്ലേയെന്ന് ചോദിച്ചപ്പോള്‍ അതൊന്നും പഠിക്കില്ല, അതേക്കുറിച്ചൊക്കെ അവര്‍ക്കറിയാമെന്നും മമ്മൂട്ടി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X