മമ്മൂട്ടിയുടെ രാജ മരണമാസ്സായി മാറിയത് വെറുതെയല്ല! മധുരരാജയുടെ മുഴുനീള മേക്കിംഗ് വീഡിയോ വൈറല്‍! കാണൂ!

Recommended Video

മധുരരാജയുടെ മേക്കിംഗ് വീഡിയോ വൈറല്‍

വ്യത്യസ്തതകള്‍ക്ക് പ്രാധാന്യം കല്‍പ്പിക്കുന്ന താരങ്ങളിലൊരാളാണ് മമ്മൂട്ടി. ഒന്നിനൊന്ന് വ്യത്യസ്തമായ സിനിമകളുമായാണ് അദ്ദേഹം ഓരോ തവണയും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. പ്രഖ്യാപനവേള മുതല്‍ത്തന്നെ അദ്ദേഹത്തിന്റെ സിനിമകള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാറുമുണ്ട്. കാത്തിരിപ്പിന് വിരാമമിട്ട് ഏപ്രില്‍ 12നായിരുന്നു മധുരരാജ അവതരിച്ചത്. വിഷുവിന് മുന്നോടിയായെത്തിയ ചിത്രത്തിന് തുടക്കം മുതലേ തന്നെ ശക്തമായ പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്. ലൂസിഫര്‍ തരംഗത്തിനിടയില്‍ രാജയെ തഴയുമോയെന്ന ആശങ്ക തുടക്കത്തില്‍ അലട്ടിയിരുന്നുവെങ്കിലും അതിനൊന്നും പ്രസക്തിയില്ലെന്ന് ചിത്രം തെളിയിക്കുകയായിരുന്നു.

നേരത്തെ കണ്ട് പരിചയിച്ച, പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ചിത്രത്തിന് രണ്ടാം ഭാഗമൊരുക്കുകയെന്നത് നിസ്സാര കാര്യമല്ല. ആ രീതിയില്‍ പരിഗണിക്കുമ്പോള്‍ മധുരരാജ വലിയ ചലഞ്ചായിരുന്നു. പുലിമുരുകന് ശേഷം അടുത്ത 100 കോടി ലക്ഷ്യമാക്കിയാണ് വൈശാഖും ഉദയ് കൃഷ്ണയും ഒരുമിക്കുന്നതെന്നായിരുന്നു തുടക്കം മുതലേയുള്ള പ്രചാരണം. മമ്മൂട്ടിയുടെ കരിയറിലെ ആദ്യ 100 കോടിയായിരിക്കും ഇതെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. റിപ്പോര്‍ട്ടുകള്‍ ഓരോന്നും യാഥാര്‍ത്ഥ്യമാവുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. 100 കോടി പിന്നിട്ട് കുതിക്കുന്ന സിനിമയുടെ മുഴുനീള മേക്കിംഗ് വീഡിയോയുമായി എത്തിയിരിക്കുകയാണ് സംവിധായകനായ വൈശാഖ്. അതേക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

മധുരരാജയുടെ മുഴുനീള മേക്കിംഗ് വീഡിയോ

മധുരരാജയുടെ മുഴുനീള മേക്കിംഗ് വീഡിയോ

മധുരരാജയുമായി ബന്ധപ്പെട്ട വിശേഷങ്ങളും ചിത്രീകരണത്തിനിടയിലെ അനുഭവങ്ങളുമൊക്കെ പങ്കുവെച്ച് താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ എത്തിയിരുന്നു. ഇടയ്ക്ക് ചില രംഗങ്ങളുടെ മേക്കിംഗ് വീഡിയോയും പുറത്തുവിട്ടിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം വൈറലായി മാറിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ മുഴുനീള മേക്കിംഗ് വീഡിയോ പങ്കുവെച്ചെത്തിയിരിക്കുകയാണ് സംവിധായകനായ വൈശാഖ്. അനുശ്രീ, അന്ന രാജന്‍ തുടങ്ങിയവരുടെ രംഗങ്ങളുടെ മേക്കിംഗും വീഡിയോയിലുണ്ട്.

ഡ്യൂപ്പില്ലാത്ത ആക്ഷനുമായി മമ്മൂട്ടി

ഡ്യൂപ്പില്ലാത്ത ആക്ഷനുമായി മമ്മൂട്ടി

പതിവില്‍ നിന്നും വ്യത്യസ്തമായി ഈ സിനിമയ്ക്കായി താന്‍ ഡ്യൂപ്പിനെ ഉപയോഗിക്കില്ലെന്ന് മമ്മൂട്ടി അറിയിച്ചിരുന്നു. ഡ്യൂപ്പിനെ ഉപയോഗിക്കുന്നതും ഡാന്‍സ് ചെയ്യാത്തതുമൊക്കെയായി ഇത്രയധികം പഴി കേട്ട മറ്റൊരു താരമുണ്ടോയെന്ന കാര്യത്തില്‍ സംശയമാണ്. കടുത്ത വിമര്‍ശനമായിരുന്നു മമ്മൂട്ടിക്ക് നേരെ ഉയര്‍ന്നുവന്നത്. പീറ്റര്‍ ഹെയ്‌നായിരുന്നു ചിത്രത്തിന് ആക്ഷനൊരുക്കിയത്. വളരെ ലളിതമായി തമാശയൊക്കെ പറഞ്ഞായിരുന്നു പല രംഗങ്ങളും ചിത്രീകരിച്ചതെന്നും പൂര്‍ത്തീകരിച്ചതിന് ശേഷമാണ് അതിന് പിന്നിലെ റിസ്‌ക്കിനെക്കുറിച്ച് പോലും ചിന്തിച്ചതെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.

കരിയറിലെ ആദ്യ 100 കോടി

കരിയറിലെ ആദ്യ 100 കോടി

മമ്മൂട്ടിയുടെ കരിയറിലെ ആദ്യ 100 കോടി, വൈശാഖ്-ഉദയ് കൃഷ്ണ ടീമിന്റെ രണ്ടാമത്തെ 100 കോടി, മമ്മൂട്ടിക്കും മോഹന്‍ലാലിനും 100 കോടി സമ്മാനിച്ച സംവിധായകന്‍, നിര്‍മ്മിച്ച ആദ്യ സിനിമ 100 കോടി ക്ലബില്‍ തുടങ്ങി നിരവധി റെക്കോര്‍ഡുകളാണ് മധുരരാജ സ്വന്തമാക്കിയത്. മമ്മൂട്ടിയുടെ കരിയറിലെ ബ്രഹ്മാണ്ഡ ചിത്രമായിരിക്കും മധുരരാജയെന്ന തരത്തിലുള്ള വിലയിരുത്തല്‍ നേരത്തെ പുറത്തുവന്നിരുന്നു. സിനിമ 100 കോടിയിലെത്തിയെന്ന അണിയറപ്രവര്‍ത്തകരുടെ സ്ഥിരീകരണത്തിന് പിന്നാലെയായാണ് പുതിയ പോസ്റ്ററുകളും എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ക്ഷണനേരം കൊണ്ടായിരുന്നു പോസ്റ്റര്‍ തരംഗമായി മാറിയത്.

മിനിസ്റ്റര്‍ രാജയ്ക്കായി കാത്തിരിക്കുന്നു

മിനിസ്റ്റര്‍ രാജയ്ക്കായി കാത്തിരിക്കുന്നു

മൂന്നാം ഭാഗത്തിന്റെ സാധ്യതകള്‍ കൂടി ബാക്കിവെച്ചാണ് മധുരരാജ അവസാനിച്ചത്. അതിനാല്‍ത്തന്നെ മിനിസ്റ്റര്‍ രാജയായുള്ള മമ്മൂട്ടിയുടെ മൂന്നാം അങ്കത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയിരുന്നു. സിനിമയ്ക്ക് മൂന്നാം ഭാഗം വരണമെന്നും എന്നാലല്ലേ തനിക്ക് കൂടി അതിന്റെ ഭാഗമാവാനാവൂയെന്നുമായിരുന്നു നേരത്തെ പൃഥ്വിരാജ് പറഞ്ഞത്. സൂര്യയെക്കുറിച്ച് ചോദിച്ചപ്പോള്‍ അവന്‍ സ്വന്തം സിനിമയുടെ തിരക്കിലാണെന്ന രാജയുടെ മറുപടിക്ക് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്.

ലോകമെങ്ങും ഏറ്റെടുത്തു

ലോകമെങ്ങും ഏറ്റെടുത്തു

കുട്ടികള്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന സിനിമയാണിതെന്ന് മമ്മൂട്ടി വ്യക്തമാക്കിയിരുന്നു. രാജയുടെ ഇംഗ്ലീഷ് അനുകരിക്കുന്നത് നല്ലതല്ലെന്ന ബോധ്യം കുട്ടികള്‍ക്ക് നേരത്തെയുണ്ട്. ട്രിപ്പിള്‍ സ്‌ട്രോംഗായാണ് രാജയും പിള്ളേരും ഇത്തവണ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അവധിക്കാലവും വിഷുവുമൊക്കെയായി തിയേറ്ററുകളിലും ഉത്സവപ്രതീതിയായിരുന്നു. അതിനിടയിലാണ് മമ്മൂട്ടിയും സംഘവും എത്തിയത്. ലോകമെങ്ങും സ്വീകരിച്ച സിനിമയ്ക്ക് അന്യഭാഷാ പതിപ്പുകളും ഒരുങ്ങുന്നുണ്ട്. വിവിധ ഭാഷകളിലേക്ക് ചിത്രം ഡബ്ബ് ചെയ്യുമെന്ന് വ്യക്തമാക്കി നിര്‍മ്മാതാവ് എത്തിയിരുന്നു.

മമ്മൂട്ടിയുടെ സ്വീകാര്യത

മമ്മൂട്ടിയുടെ സ്വീകാര്യത

തുടങ്ങിയത് വില്ലത്തരത്തിലൂടെയാണെങ്കിലും ഇന്ന് മലയാളത്തിന്റേയും ഇന്ത്യന്‍ സിനിമയുടേയും തന്നെ അഭിമാനമാണ് മമ്മൂട്ടി. 67 ന്റെ ചെറുപ്പവുമായി മുന്നേറുന്ന അദ്ദേഹത്തിന് ഇപ്പോഴും കൈനിറയെ സിനിമകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പരിചയ സമ്പന്നര്‍ക്ക് മാത്രമല്ല നവാഗത സംവിധായകര്‍ക്കും ഡേറ്റ് നല്‍കാറുണ്ട് അദ്ദേഹം. മലയാളത്തില്‍ മാത്രമല്ല, തമിഴിലും തെലുങ്കിലേക്കുമൊക്കെ തിരിച്ചെത്തിയപ്പോഴും അദ്ദേഹത്തിന് മികച്ച പിന്തുണയായിരുന്നു ലഭിച്ചത്.

വീഡിയോ കാണാം

വൈശാഖ് പങ്കുവെച്ച വീഡിയോ കാണാം.

Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X