»   » മമ്മൂട്ടിയ്‌ക്കൊപ്പം ആദ്യം,പിന്നെ ജയറാം, മോഹന്‍ലാല്‍, ദിലീപ്, ദുല്‍ഖര്‍, പുലിമുരുകന്‍ മാജിക് വീണ്ടും

മമ്മൂട്ടിയ്‌ക്കൊപ്പം ആദ്യം,പിന്നെ ജയറാം, മോഹന്‍ലാല്‍, ദിലീപ്, ദുല്‍ഖര്‍, പുലിമുരുകന്‍ മാജിക് വീണ്ടും

Posted By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍-വൈശാഖ് കൂട്ടുക്കെട്ടിലെ പുലിമുരുകന്‍ മലയാള സിനിമയുടെ ചരിത്ര റെക്കോര്‍ഡാണ് സ്വന്തമാക്കിയത്. ആദ്യമായി 100 കോടി നേടിയ ചിത്രം ബോക്‌സോഫീസില്‍ ഇതുവരെ 150 കോടിയ്ക്ക് അടുത്ത് കളക്ട് ചെയ്ത് കഴിഞ്ഞു. മലയാള സിനിമ ഒരിക്കലും പ്രതീക്ഷിക്കാത്ത വിജയമായിരുന്നു ഇത്.

മലയാളം സിനിമയില്‍ പുലിമുരുകന്‍ പോലുള്ള നേട്ടം 2017ലും സംഭവിക്കുമെന്ന് റിപ്പോര്‍ട്ട്. 2016ല്‍ ചരിത്ര വിജയം സ്വന്തമാക്കിയ വൈശാഖ് ചിത്രങ്ങളില്‍ ഒന്നാകുമെന്നാണ് അണിയറയില്‍ നിന്നുള്ള സംസാരം. ഈ വര്‍ഷം മുന്‍നിര താരങ്ങളെ വച്ച് അഞ്ച് പ്രോജക്ടുകളാണ് വൈശാഖ് ഏറ്റെടുത്തിരിക്കുന്നത്.


അതില്‍ ഒന്ന് മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കികൊണ്ടുള്ള ബഹുഭാഷ ചിത്രമായിരിക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. മമ്മൂട്ടിയുടെ പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ് ഈ വര്‍ഷത്തെ വൈശാഖിന്റെ ആദ്യ പ്രോജക്ട്. വൈശാഖ് സംവിധാനം ചെയ്യുന്ന വമ്പന്‍ പ്രോജക്ടുകള്‍ ഏതൊക്കെയെന്ന് നോക്കാം.


മമ്മൂട്ടിയ്‌ക്കൊപ്പം

ഈ വര്‍ഷത്തെ വൈശാഖിന്റെ ആദ്യ സിനിമ മമ്മൂട്ടിയ്‌ക്കൊപ്പമാണ്. മുമ്പ് ഇതേ കുറിച്ച് സൂചന വന്നിരുന്നുവെങ്കിലും സംവിധായകന്‍ വൈശാഖ് തന്നെ ഇക്കാര്യത്തിന്റെ സത്യാവസ്ഥയുമായി എത്തിയിരിക്കുകയാണ്. ഉദയ് കൃഷ്ണ ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കും. പോക്കിരി രാജയും പുലിമുരുകനും നിര്‍മ്മിച്ച ടോമിച്ചന്‍ മുളകുപാടമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം നിര്‍മ്മിക്കുന്നത്.


ജയറാമിനൊപ്പം

ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന 3ഡി ചിത്രമാണ് രണ്ടാമത്തേത്. മൂന്ന് ഭാഷകളിലായി ചിത്രീകരിക്കുന്ന ഈ ചിത്രം ഇന്ത്യ മുഴുവന്‍ റിലീസ് ചെയ്യാനാണ് തീരുമാനം. ജയറാമാണ് ചിത്രത്തില്‍ നായക വേഷം അവതരിപ്പിക്കുന്നത്.


വീണ്ടും മോഹന്‍ലാലിനൊപ്പം

മൂന്നാമത്തെ ചിത്രം മോഹന്‍ലാലിനൊപ്പമാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന മോഹന്‍ലാല്‍ ചിത്രം. പുലിമുരുകന്‍ പോലുള്ള ഒരു മാസ് എന്റര്‍ടെയ്‌നറാകും ഈ ചിത്രമെന്നാണ് വൈശാഖ് പറഞ്ഞത്.


ദിലീപിനൊപ്പം

ഇര്‍ഫാന്‍ ഇന്റര്‍നാഷ്ണലിന് വേണ്ടി ഒരു ദിലീപ് ചിത്രവും വൈശാഖ് സംവിധാനം ചെയ്യുന്നുണ്ട്. സൗണ്ട് തോമ എന്ന ചിത്രത്തിന് ശേഷം ദിലീപും വൈശാഖും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.


ദുല്‍ഖര്‍ സല്‍മാനൊപ്പം

ദിലീപ് ചിത്രത്തിന് ശേഷം ദുല്‍ഖറിനൊപ്പം ആദ്യമായി ഒന്നിക്കുന്ന ഒരു കംപ്ലീറ്റ് ഹൈ വോള്‍ട്ടേജ് മാസ് എന്റര്‍ടെയ്‌നറും വൈശാഖിന്റെ വരാനിരിക്കുന്ന പ്രോജക്ടാണ്.


English summary
Vyshak upcoming projects in Malayalam film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam