For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിയുടെ ഉള്ളിലെ ആരാധന മിന്നിച്ചു! ഇനി വൈശാഖിന്റെ അവസരം, മമ്മൂക്കയുടെ മാസിന് ദിവസങ്ങള്‍ മാത്രം!!

  |

  ആഗോളതലത്തില്‍ 3070 ഓളം തിയറ്ററുകളിലായിട്ടാണ് ലൂസിഫര്‍ റിലീസിനെത്തിയത്. കേരളത്തില്‍ നാനൂറോളം തിയറ്ററുകളും ലഭിച്ചു. ഒടിയന് ശേഷം കേരളത്തില്‍ ഏറ്റവും വലിയ റിലീസ് ലഭിച്ചത് ലൂസിഫറിനായിരുന്നു. ആദ്യ പ്രദര്‍ശനങ്ങള്‍ കഴിഞ്ഞതോടെ എല്ലായിടത്ത് നിന്നും നല്ല അഭിപ്രായങ്ങളാണ് സിനിമയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. അതില്‍ പ്രധാനം പൃഥ്വിരാജിനെ പറ്റിയാണ്.

  നടനില്‍ നിന്നും സംവിധായകനിലേക്കുള്ള പൃഥ്വിരാജിന്റെ ചുവടുവെപ്പായിരുന്നു ലൂസിഫര്‍. ഈ സിനിമയ്ക്ക് വേണ്ടിയുള്ള പൃഥ്വിയുടെ കഷ്ടപാടുകളെല്ലാം ഫലം കണ്ടു എന്ന് വേണം പറയാന്‍. മോഹന്‍ലാലിനെ നായകനാക്കുമ്പോള്‍ ഒരു ഫാന്‍ ബോയി മൈന്‍ഡോയായിരുന്നു പൃഥ്വി സിനിമ എത്തിച്ചത്. അതെല്ലാം സിനിമയില്‍ കാണാനും ഉണ്ടായിരുന്നു. ഇതേ കാര്യമാണ് മമ്മൂട്ടിയുടെ മധുരരാജയിലും സംഭവിക്കാന്‍ പോവുന്നതെന്നാണ് സൂചന.

   സംവിധായകനായി പൃഥ്വിരാജ്

  സംവിധായകനായി പൃഥ്വിരാജ്

  ഒടുവില്‍ നടന്‍ പൃഥ്വിരാജും സംവിധായകനായിരിക്കുകയാണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിച്ച ലൂസിഫറിലൂടെയായിരുന്നു പൃഥ്വിരാജിന്റെ കന്നിച്ചിത്രം തിയറ്ററുകളിലേക്ക് എത്തിയത്. ഇക്കൊല്ലത്തെ അവധിക്കാലം ലക്ഷ്യം വെച്ചെത്തിയ സിനിമയ്ക്ക് തിയറ്ററുകളില്‍ നിന്ന് ഗംഭീര അഭിപ്രായമാണ് ലഭിക്കുന്നത്. സംവിധാനം ചെയ്യുന്നത് ആദ്യമാണെങ്കിലും നല്ലൊരു പ്രൊഫഷണല്‍ വര്‍ക്കാണ് സിനിമയിലുള്ളതെന്നാണ് ആരാധകര്‍ പറയുന്നത്. മുരളി ഗോപിയുടെ തിരക്കഥയുടെ ശക്തിയും ലൂസിഫര്‍ നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ പൃഥ്വിയ്ക്ക് കഴിഞ്ഞിരിക്കുകയാണ്.

   താനും ഫാന്‍ ബോയി

  താനും ഫാന്‍ ബോയി

  നടനവിസ്മയം മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണ് താനെന്ന് പൃഥ്വിരാജ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. മോഹന്‍ലാലിനെ നായകനാക്കി ഒരുപ സിനിമ സംവിധാനം ചെയ്യാന്‍ ഇറങ്ങി തിരിച്ചപ്പോള്‍ പൃഥ്വിരാജ് ഏറ്റെടുത്ത വലിയ വെല്ലുവിളിയും അത് തന്നെയായിരുന്നു. ലൂസിഫര്‍ തിയറ്ററുകളിലേക്ക് എത്തിയതോടെ പൃഥ്വിരാജിന് എക്കാലവും അഭിമാനിക്കാം. തനിക്ക് കിട്ടിയ അവസരം പൂര്‍ണമായും ഉപയോഗിക്കാന്‍ പൃഥ്വിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മോഹന്‍ലാല്‍ എന്ന നടനെക്കാള്‍ സൂപ്പര്‍ സ്റ്റാറിനെയാണ് പൃഥ്വി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. താരത്തിന്റെ സ്‌ക്രീന്‍ പ്രസന്‍സ് എടുത്ത് പറയേണ്ടവാണ്. ലാലേട്ടന്റെ ആരാധകരെ ആവേശ കൊടുമുടിയിലാണ് ലൂസിഫര്‍ എത്തിച്ചത്.

   മറ്റൊരു ഫാന്‍ ബോയ് ചിത്രം

  മറ്റൊരു ഫാന്‍ ബോയ് ചിത്രം

  റിലീസിന് മുന്‍പ് ലൂസിഫറിനെ പറ്റി ചോദിച്ചവരുടെ ചോദ്യങ്ങള്‍ക്ക് കാര്യമായ ഉത്തരങ്ങളൊന്നും പൃഥ്വിരാജ് പറഞ്ഞിട്ടില്ല. എന്നാല്‍ ആരാധകരെ തൃപ്തരാക്കുന്ന സിനിമയായിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഒടുവില്‍ ആ വാക്ക് താരം പാലിച്ചിരിക്കുയാണ്. ലൂസിഫര്‍ വന്നത് പോലെ തന്നെ മറ്റൊരു ഫാന്‍ ബോയ് ചിത്രം കൂടി വരാന്‍ പോവുകയാണെന്നുള്ളതാണ് ശ്രദ്ധേയം. മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയാണ് ഇതേ ഗണത്തില്‍ റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം.

   മധുരരാജ

  മധുരരാജ

  പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്നതും ഉദയകൃഷ്ണ തിരക്കഥ ഒരുക്കി നിര്‍മ്മിക്കുന്ന സിനിമയാണ് മധുരരാജ. 2010 ല്‍ മമ്മൂട്ടിയും പൃഥ്വിരാജും തകര്‍ത്തഭിനയിച്ച പോക്കിരിരാജയുടെ രണ്ടാം ഭാഗമായി ഒരുക്കുന്ന മധുരരാജ വിഷുവിന് മുന്നോടിയായി ഏപ്രില്‍ പത്തിനാണ് റിലീസ് ചെയ്യുന്നത്. ലൂസിഫര്‍ തിയറ്ററുകളെ പൂരപ്പറമ്പാക്കി ബോക്‌സോഫീസില്‍ നിന്നും കളക്ഷന്‍ വാരിക്കൂട്ടിയതിന് ശേഷമായിരിക്കും മധുരരാജ വരുന്നത്. ലൂസിഫറിന് ലഭിച്ചത് പോലെ തന്നെ കേരളത്തിലും വിദേശത്തും ഈ സിനിമയ്ക്കും വമ്പന്‍ സ്വീകരണമായിരിക്കും റിലീസ് ദിവസം ലഭിക്കുക.

  പൃഥ്വിയും ലാലേട്ടനും ബോക്സോഫീസ് തകർക്കും
   ഫാന്‍ ബോയ് ചിത്രം

  ഫാന്‍ ബോയ് ചിത്രം

  പൃഥ്വിരാജിന് മോഹന്‍ലാല്‍ എന്ന പോലെ മമ്മൂട്ടിയുടെ വലിയ ആരാധകനാണ് വൈശാഖ്. മധുരരാജയില്‍ നിറഞ്ഞ് നില്‍ക്കുന്നതും അത്തരമൊരു ആരാധനയായിരിക്കും. മമ്മൂട്ടി എന്ന നടനെക്കാള്‍ അദ്ദേഹത്തിലെ സൂപ്പര്‍ സ്റ്റാറിനെയായിരിക്കും വൈശാഖും സ്‌ക്രീനിലെത്തിക്കുക. മമ്മൂട്ടി ഫാന്‍സിനെ ആവേശത്തിലാക്കാനുള്ള എല്ലാ ഘടകങ്ങളും ചിത്രത്തിലുണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല. നേരത്തെ മമ്മൂട്ടി ഫാന്‍സിന് വേണ്ടി മാത്രം ടീസര്‍ പുറത്തിറക്കിയിരുന്നു. ഒരു ആഴ്ചത്തോളം മധുരരാജയുടെ അലയൊലികളായിരുന്നു തിയറ്ററില്‍ നിറഞ്ഞ് നിന്നത്.

  English summary
  Vyshakh also a fan boy of Mammootty
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X