ആരാധകര്‍ തമ്മിലടി! മമ്മൂക്കയും ലാലേട്ടനും മിന്നിച്ചു! ലൂസിഫറിന് ആശംസകളുമായി മധുരരാജയുടെ സംവിധായകന്‍!

Recommended Video

ലൂസിഫറിന്റെ ട്രെയിലർ ഗംഭീരമെന്ന് വൈശാഖ് | filmibeat Malayalam

നടനായും ഗായകനായും നിര്‍മാതാവിന്റെ വേഷത്തിലെത്തിയുമെല്ലാം പൃഥ്വിരാജ് വിസ്മയം തീര്‍ത്ത് കൊണ്ടിരിക്കുകയാണ്. ഇനി സംവിധായകന്റെ റോളിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ മാര്‍ച്ച് ഇരുപത്തിയെട്ടിന് തിയറ്ററുകളിലേക്ക് എത്തുകയാണ്. റിലീസിന് മുന്നോടിയായി പുറത്ത് വന്ന ട്രെയിലറാണ് ഇപ്പോള്‍ സംസാര വിഷയം.

മാര്‍ച്ച് ഇരുപതിന് രാത്രി ഒന്‍പത് മണിക്കായിരുന്നു ലൂസിഫറിന്റെ ട്രെയിലര്‍ പുറത്ത് വന്നത്. ദിവസങ്ങളായി ഈ ട്രെയിലറിന് വേണ്ടി മോഹന്‍ലാല്‍, പൃഥ്വിരാജ് ആരാധകരും മലയാള സിനിമാപ്രേമികളും കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ പുറത്ത് വന്നതോടെ ഗംഭീരമെന്ന അഭിപ്രായം മാത്രമേയുള്ളു. ലൂസിഫറിന്റെ ട്രെയിലറിനെ കുറിച്ച് പറഞ്ഞ് സംവിധായകന്‍ വൈശാഖനും എത്തിയിരിക്കുകയാണ്.

 രണ്ട് സിനിമകള്‍ ഒന്നിച്ച്

രണ്ട് സിനിമകള്‍ ഒന്നിച്ച്

കേരളക്കരയില്‍ മോഹന്‍ലാലും മമ്മൂട്ടിയും നിറഞ്ഞ് നില്‍ക്കുന്ന ദിവസമായിരുന്നു മാര്‍ച്ച് ഇരുപത്. ഏറെ കാലത്തിന് ശേഷമാണ് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ അടുത്ത് അടുത്ത ദിവസങ്ങളില്‍ റിലീസിനെത്തുന്നത്. സിനിമകളുടെ റിലീസിന് മുന്‍പ് രണ്ട് സിനിമകള്‍ നിന്നുമായി ട്രെയിലറും ടീസറും ഒരേ ദിവസം പുറത്ത് എത്തിയിരുന്നു. മമ്മൂട്ടി നായകനായിട്ടെത്തുന്ന മധുരരാജയില്‍ നിന്നും വൈകുന്നേരം ആറു മണിയ്ക്കായിരുന്നു ടീസറെത്തിയത്. രാത്രി 9 മണിയോടെ ലൂസിഫറിന്റെ ട്രെയിലറും പുറത്ത് വന്നു.

വൈശാഖ് പറയുന്നതിങ്ങനെ..

മോഹന്‍ലാല്‍ ചിത്രം ലൂസിഫറിലെ ട്രെയിലറിനെ വര്‍ണിച്ച് സംവിധായകന്‍ വൈശാഖന്‍ എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ ട്രെയിലര്‍ ഷെയര്‍ ചെയ്ത് കൊണ്ടായിരുന്നു തന്റെ സന്തോഷം അദ്ദേഹം പങ്കുവെച്ചത്. പൃഥ്വിരാജിന്റെ ഷോട്ടുകളെല്ലാം വിസ്മയിപ്പിച്ചെന്നും ലാലേട്ടന്‍ ട്രെയിലറില്‍ ഗംഭീരമാണെന്നും വൈശാഖ് പറയുകയാണ്. ഔട്ട് സ്റ്റാന്‍ഡിംഗ് ട്രെയിലര്‍ എന്നായിരുന്നു സംവിധായകന്‍ വിശേഷിപ്പിച്ചത്. മധുരരാജയുടെയും ലൂസിഫറിന്റെയും പേരില്‍ ഫാന്‍സ് തമ്മില്‍ അടിപിടി കൂടുമ്പോഴായിരുന്നു അഭിനന്ദന വാക്കുകളുമായി വൈശാഖ് എത്തിയിരിക്കുന്നത്.

  മധുരരാജ വരുന്നു

മധുരരാജ വരുന്നു

വൈശാഖിന്റെ സംവിധാനത്തില്‍ 2010 ല്‍ റിലീസിനെത്തിയ പോക്കിരി രാജയുടെ രണ്ടാം ഭാഗമായിട്ടാണ് മധുരരാജ വരുന്നത്. ഇത്തവണത്തെ വിഷുവിന് മുന്നോടിയായി ഏപ്രില്‍ പന്ത്രണ്ടിനാണ് മധുരരാജയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ആക്ഷന്‍ ചിത്രമായി ഒരുക്കുന്ന മധുരരാജയക്ക് ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. നെല്‍സണ്‍ ഐപ്പ് സിനിമാസിന്റെ ബാറനില്‍ നെല്‍സണ്‍ ഐപ്പാണ് നിര്‍മാണം. ആക്ഷനും കോമഡിയും സസ്‌പെന്‍സും അടക്കം പൊളിപ്പന്‍ എന്റര്‍ടെയിനര്‍ മൂവിയായിരിക്കും മധുരരാജ.

 ആരാധകര്‍ക്ക് വേണ്ടി ടീസര്‍

ആരാധകര്‍ക്ക് വേണ്ടി ടീസര്‍

മമ്മൂക്ക ഫാന്‍സിന് വേണ്ടിയായിരുന്നു മധുരരാജയില്‍ നിന്നും ടീസര്‍ പുറത്ത് വന്നത്. ഈ ടീസര്‍ മമ്മൂക്ക ആരാധകര്‍ക്ക് വേണ്ടി പ്രത്യേകമായി ഡിസൈന്‍ ചെയ്തതാണെന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു. പുറത്ത് വന്ന് കുറഞ്ഞ സമയത്തിനുള്ളില്‍ പതിമൂന്ന് ലക്ഷത്തോളം ആളുകളാണ് ടീസര്‍ കണ്ട് കഴിഞ്ഞിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങളും മാസ് ഡയലോഗുകളും നിറച്ച ടീസര്‍ കേവലം 42 സെക്കന്‍ഡ് മാത്രമേ ദൈര്‍ഘ്യമുള്ളു.

   വമ്പന്‍ റിലീസ്

വമ്പന്‍ റിലീസ്

മാര്‍ച്ച് 28 ന് ലൂസിഫര്‍ ബിഗ് റിലീസായി തിയറ്ററുകളിലേക്ക് എത്തും. തൊട്ട് പിന്നാലെ മധുരരാജയും പ്രേക്ഷകരിലേക്ക് എത്തും. മധുരരാജയും ബിഗ് റിലീസായിട്ടാണ് എത്തുന്നത്. മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന സണ്ണി ലിയോണിന്റെ ഐറ്റം സോങ്ങും ഏറെ ത്രില്ലടിപ്പിക്കുന്ന കിടിലന്‍ ക്ലൈമാക്‌സ് സീനുമെല്ലാം ഉള്‍പ്പെടുത്തി പക്ക മാസ് എന്റര്‍ടെയിനറായിട്ടാണ് മധുരരാജ ഒരുക്കിയിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ മൂന്ന് ഭാഷകളിലായിട്ട് ചിത്രം റിലീസിനെത്തുമെന്നാണ് സൂചന. മമ്മൂട്ടിയ്‌ക്കൊപ്പം ജയ്, നെടുമുടി വേണു, സിദ്ധിഖ്, സലിം കുമാര്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ജഗപതി ബാബു, നരേന്‍, രമേശ് പിഷാരടി, കലാഭവന്‍ ഷാജോണ്‍, നോബി, ജോണ്‍ കൈപ്പള്ളില്‍, സന്തോഷ് കീഴാറ്റൂര്‍, അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം, ലിച്ചി, തെസ്‌നി ഖാന്‍, പ്രിയങ്ക എന്നിവരാണ് മറ്റ് പ്രധാന വേഷത്തിലെത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X