മമ്മൂട്ടിയ്ക്ക് പരിക്കേറ്റു! മധുരരാജയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ സംഭവത്തെ കുറിച്ച് വൈശാഖ് പറയുന്നു

മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായതോടെ മമ്മൂട്ടിയുടെ മധുരരാജയ്ക്ക് വേണ്ടി ആരാധകരുടെ കാത്തിരിപ്പായിരുന്നു. ഒടുവില്‍ ഏപ്രില്‍ 12 ന് മധുരാജ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. സിനിമയെ കുറിച്ചുള്ള ആദ്യ പ്രതികരണങ്ങള്‍ വന്ന് കൊണ്ടിരിക്കുന്നതേയുള്ളു. റിലീസിനോടനുബന്ധിച്ച് മധുരരാജ ടീം വലിയ പ്രമോഷനായിരുന്നു ഏര്‍പ്പെടുത്തിയത്.

2010 ലെ മമ്മൂട്ടിയുടെ ഹിറ്റ് സിനിമയായ പോക്കിരി രാജയുടെ രണ്ടാം വരവാണ് മധുരരാജ. എന്നാല്‍ പോക്കിരി രാജ പോലെയല്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സിനിമയ്ക്ക് വേണ്ടി മമ്മൂട്ടി നടത്തിയ കഷ്ടപാടുകള്‍ സംവിധായകനും സ്റ്റണ്ട് മാസ്റ്ററും തുറന്ന് പറഞ്ഞിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ മമ്മൂട്ടിയും അക്കാര്യം പറഞ്ഞിരുന്നു. മനോരമ ന്യൂസ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ വൈശാഖ് മമ്മൂട്ടിയ്ക്ക് പരിക്കേറ്റതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്.

 മെഗാസ്റ്റാറിന്റെ മാസ് എന്‍ട്രി

മെഗാസ്റ്റാറിന്റെ മാസ് എന്‍ട്രി

2019 ല്‍ രണ്ട് സിനിമകള്‍ ഹിറ്റാക്കിയ മമ്മൂട്ടിയുടെ അടുത്ത സൂപ്പര്‍ ഹിറ്റാണെന്ന പ്രതീക്ഷയുമായിട്ടാണ് മധുരരാജ എത്തിയത്. മാസും ക്ലാസും ചേര്‍ന്ന് മരണമാസ് എന്‍ട്രിയാണ് മധുരരാജയ്ക്ക് ലഭിച്ചിരിക്കുന്നത്. കേരളത്തിലും വിദേശത്തും വമ്പന്‍ റിലീസായി എത്തിയ ലൂസിഫറിനോട് മത്സരിച്ചാണ് മധുരരാജ എത്തിയിരിക്കുന്നത്. മോശമില്ലാത്ത രീതിയില്‍ റിലീസ് ലഭിച്ചിരിക്കുന്ന മധുരരാജയ്ക്ക് വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. പോക്കിരിരാജയെ കടത്തിവെട്ടുന്ന സിനിമയായിരിക്കുമെന്നും കോടികള്‍ വാരിക്കൂട്ടുന്ന ബ്ലോക്ക്ബസ്റ്റര്‍ മൂവിയിലേക്കുള്ള സാധ്യതയും തെളിഞ്ഞ് കാണുന്നുണ്ട്.

 ഫ്‌ളെക്‌സിബിളായ മമ്മൂക്ക

ഫ്‌ളെക്‌സിബിളായ മമ്മൂക്ക

മലയാളത്തിലെ രണ്ട് സൂപ്പര്‍ സ്റ്റാറുകളാണ് മോഹന്‍ലാലും മമ്മൂട്ടിയും. അവര്‍ രണ്ട് പേര്‍ക്കുമൊപ്പം ജോലി ചെയ്യാന്‍ ഭാഗ്യം ലഭിച്ച ആളാണ് പീറ്റര്‍ ഹെയിന്‍. പുലിമുരുകനില്‍ മോഹന്‍ലാലിനൊപ്പവും മധുരരാജയില്‍ മമ്മൂട്ടിയ്‌ക്കൊപ്പവും. പീറ്ററിന്റെ അനുഭവത്തില്‍ ആരാണ് കൂടുതല്‍ ഫ്‌ളെക്‌സിബിളെന്ന ചോദ്യത്തിന് മമ്മൂക്ക എന്നായിരുന്നു ഉത്തരം. അതൊരു കുഴപ്പം പിടിച്ച ചോദ്യമാണെന്നും ഇത് ചോദിച്ച് നിങ്ങളെന്നെ ഒരു മൂലയ്ക്ക് എത്തിച്ചെന്നും പീറ്റര്‍ പറഞ്ഞു. എല്ലാ സിനിമകള്‍ക്കും അതിലെ ആക്ഷന്‍ രംഗങ്ങള്‍ക്കും ഓരോ ആശയങ്ങളുണ്ട്. ലാല്‍ സാര്‍ അത് മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. അതുപോലെ തന്നെ മധുരരാജയില്‍ മമ്മൂട്ടിയും അദ്ദേഹത്തിന്റെ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. അത് കണ്ട് ഞാനും അത്ഭുതപ്പെട്ടു. എനിക്ക് എന്താണ് വേണ്ടത് അത് അദ്ദേഹം ചെയ്തിട്ടുണ്ട്. അതിനാല്‍ മമ്മൂക്കയാണ് മികച്ചതെന്നായിരുന്നു പീറ്റര്‍ ഹെയിന്റെ ഉത്തരം.

 ചിത്രീകരണത്തിനിടെ പരിക്കേറ്റു..

ചിത്രീകരണത്തിനിടെ പരിക്കേറ്റു..

മമ്മൂക്കയ്‌ക്കൊപ്പം മറക്കാനാകാത്ത നിരവധി നല്ല മുഹുര്‍ത്തങ്ങള്‍ സമ്മാനിച്ച ചിത്രം കൂടിയാണ് മധുരരാജയെന്നാണ് വൈശാഖ് പറയുന്നത്. ഒരുദാഹരണം പറയാം. ക്ലൈമാക്‌സ് രംഗം ഷൂട്ട് ചെയ്യുകയാണ്. തീപ്പൊരി തെറിച്ച് വീണ് മമ്മൂക്കയുടെ കൈ പൊള്ളി. ആ ഭാഗം ഉരുകിയിട്ടും മമ്മൂക്ക അനങ്ങിയില്ല. ആ ഷോട്ട് കഴിയുന്നത് വരെ മമ്മൂക്ക അനങ്ങാതെ നിന്നു. അത്തരത്തില്‍ ഒരുപാട് അനുഭവങ്ങള്‍ ലൊക്കേഷനില്‍ ഉണ്ടായിട്ടുണ്ടെന്ന് വൈശാഖ് പറയുന്നു. ഒരു അഭിമുഖത്തില്‍ ഷൂട്ടിംഗിനിടെ തന്റെ കൈ പൊള്ളിയ കാര്യം മമ്മൂട്ടിയും പറഞ്ഞിരുന്നു.

 ടിനി ടോമിന്റെ പേരില്‍

ടിനി ടോമിന്റെ പേരില്‍

മമ്മൂട്ടി ഇരട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയില്‍ ഡ്യൂപ്പായി അഭിനയിച്ചത് നടന്‍ ടിനി ടോമായിരുന്നു. പിന്നീട് മമ്മൂട്ടിയുടെ വമ്പന്‍ ആക്ഷന്‍ രംഗങ്ങളുള്ള സിനിമകളെല്ലാം അഭിനയിക്കുന്നത് ടിനി ടോമാണെന്ന് പ്രചരണം വന്നിരുന്നു. എന്നാല്‍ ഡ്യൂപ്പിനെ ഉപയോഗിക്കാതെയും മമ്മൂക്ക സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെട്ടിട്ടുണ്ടെന്ന് സംവിധായകന്റെയും ആക്ഷന്‍ കൊറിയോഗ്രാഫറുടെയും വാക്കുകളില്‍ നിന്ന് വ്യക്തമാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X