»   »  ഒരു മാസം രണ്ട് ചിത്രം, ഇനി വരാനിരിയ്ക്കുന്ന മമ്മൂട്ടിയുടെ വമ്പന്‍ ചിത്രങ്ങള്‍

ഒരു മാസം രണ്ട് ചിത്രം, ഇനി വരാനിരിയ്ക്കുന്ന മമ്മൂട്ടിയുടെ വമ്പന്‍ ചിത്രങ്ങള്‍

Written By:
Subscribe to Filmibeat Malayalam

ഒരു മാസം മമ്മൂട്ടിയുടെ രണ്ട് ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നത് കാലങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ്. കസബ എന്ന ചിത്രം റിലീസ് ചെയ്ത് സമ്മിശ്ര പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുന്നു. ഈ മാസം ഇനി മറ്റൊരു മമ്മൂട്ടി ചിത്രം കൂടെ റിലീസ് ചെയ്യും.

കസബ സ്ത്രീകളെ അപമാനിച്ചു, മമ്മൂട്ടിയെ പോലൊരു സൂപ്പര്‍സ്റ്റാറില്‍ നിന്നും പ്രതീക്ഷിച്ചില്ല

തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ഇത് കൂടാതെ തമിഴിലും രണ്ട് ചിത്രങ്ങള്‍ ചെയ്യാനുണ്ട്. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും തമിഴിലേക്ക് മടങ്ങിപ്പോകുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഇനി വരാനിരിയ്ക്കുന്ന മമ്മൂട്ടിയുടെ എട്ട് മലയാള ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഒരു മാസം രണ്ട് ചിത്രം, ഇനി വരാനിരിയ്ക്കുന്ന മമ്മൂട്ടിയുടെ വമ്പന്‍ ചിത്രങ്ങള്‍

കസബയ്ക്ക് ശേഷം ഈ മാസം മമ്മൂട്ടിയുടേതായി തിയേറ്ററിലെത്തുന്ന ചിത്രമാണ് വൈറ്റ്. ഉദയ് ആനന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി സ്‌റ്റൈലിഷ് ലുക്കിലാണ് എത്തുന്നത്. ബോളിവുഡ് താരം ഹുമാ ഖുറേഷി നായികയായെത്തുന്ന ചിത്രം പ്രണയമാണ് പറയുന്നത്

ഒരു മാസം രണ്ട് ചിത്രം, ഇനി വരാനിരിയ്ക്കുന്ന മമ്മൂട്ടിയുടെ വമ്പന്‍ ചിത്രങ്ങള്‍

മമ്മൂട്ടി വീണ്ടും അച്ചായന്‍ വേഷത്തിലെത്തുന്ന ചിത്രമാണ് തോപ്പില്‍ ജോപ്പന്‍, ജോണി ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോപ്പന്‍ എന്ന കബടിക്കാരനായിട്ടാണ് മമ്മൂട്ടി എത്തുന്നത്. ഓണത്തിന് ചിത്രം റിലീസ് ചെയ്യും

ഒരു മാസം രണ്ട് ചിത്രം, ഇനി വരാനിരിയ്ക്കുന്ന മമ്മൂട്ടിയുടെ വമ്പന്‍ ചിത്രങ്ങള്‍

ഒരു സ്‌ക്രിപ്റ്റ് വായിച്ച് മമ്മൂട്ടി വളരെ ആകൃഷ്ടനായി എന്നും ചെയ്യാനുള്ള ചിത്രങ്ങളെല്ലാം മാറ്റിവച്ച് ആ ചിത്രം ഏറ്റെടുത്തും എന്നും കേട്ടിരുന്നു. നവാഗതനായ ഹനീഫ് സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റ് സിനിമാസാണ് നിര്‍മിയ്ക്കുന്നത്. ഒരു സ്റ്റൈലിഷ് കുടുംബ ചിത്രമാണ് ഇത്

ഒരു മാസം രണ്ട് ചിത്രം, ഇനി വരാനിരിയ്ക്കുന്ന മമ്മൂട്ടിയുടെ വമ്പന്‍ ചിത്രങ്ങള്‍

മമ്മൂട്ടിയും ഷാഫിയും വീണ്ടും ഒന്നിയ്ക്കുന്ന ചിത്രം. റാഫിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. അടുത്ത വര്‍ഷം ആദ്യം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിയ്ക്കും

ഒരു മാസം രണ്ട് ചിത്രം, ഇനി വരാനിരിയ്ക്കുന്ന മമ്മൂട്ടിയുടെ വമ്പന്‍ ചിത്രങ്ങള്‍

കര്‍ണന്റെ ജീവിതം ആസ്പദമാക്കി മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രം. പി ശ്രീകുമാറാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നായിരിക്കും കര്‍ണന്‍.

ഒരു മാസം രണ്ട് ചിത്രം, ഇനി വരാനിരിയ്ക്കുന്ന മമ്മൂട്ടിയുടെ വമ്പന്‍ ചിത്രങ്ങള്‍

സേതുരാമയ്യര്‍ വീണ്ടുമെത്തുന്നു. സിബിഐ സീരിസിലെ അഞ്ചാം ഭാഗത്തിന് വേണ്ടിയുള്ള തിരക്കഥ എഴുതാന്‍ എസ് എന്‍ സ്വാമി ആരംഭിച്ചു എന്നാണ് കേള്‍ക്കുന്നത്. കെ മധു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഒരു മാസം രണ്ട് ചിത്രം, ഇനി വരാനിരിയ്ക്കുന്ന മമ്മൂട്ടിയുടെ വമ്പന്‍ ചിത്രങ്ങള്‍

വാര്‍ത്തകള്‍ സത്യമാണെങ്കില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല

ഒരു മാസം രണ്ട് ചിത്രം, ഇനി വരാനിരിയ്ക്കുന്ന മമ്മൂട്ടിയുടെ വമ്പന്‍ ചിത്രങ്ങള്‍

ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുഗീത് മമ്മൂട്ടിയുടെ ഡേറ്റ് നേടി എന്ന് റിപ്പോര്‍ട്ടുണ്ട്. ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം ഹാസ്യത്തിന് പ്രധാന്യം നല്‍കിയാണ് ഒരുക്കുന്നത്.

English summary
This is definitely a big boost for Mammootty and the actor has some interesting projects in the pipeline. Take a look at some of the upcoming projects of Mammootty.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam