ആ വിളിയ്ക്ക് വേണ്ടി ഏഴ് വർഷം കാത്തിരുന്നു! എന്നാൽ അതുണ്ടായില്ല, വെളിപ്പെടുത്തി മിഥുൻ രമേശ്

നടൻ, അവതാരകൻ , റേഡിയോ ജോക്കി എന്നിങ്ങനെ പ്രേക്ഷകരുടെ ഇടയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് മിഥുൻ രമേശ്. സിനിമ ആളികളുടെ തലവര മാറ്റി മറിക്കാറുണ്ട്. എന്നാൽ റിയാലിറ്റി ഷോ മിഥുന്റെ ജീവിതത്തിൽ വലിയൊരു മാറ്റമായിരുന്നു സൃഷ്ടിച്ചത്. എന്തെ ചെയ്യുമ്പോഴും മനസ്സിൽ സിനിമ മാത്രമായിരുന്നു. അന്നും ഇന്നും അങ്ങനെ തന്നെയാണ്. ഓരോ സിനിമ ചെയ്യുമ്പോഴും ഇത് കരിയറിൽ ബ്രേക്ക് ആകുമെന്ന് വിചാരിക്കാ‌റുണ്ട്. എന്നാൽ അതൊരിക്കലും സംഭവിക്കാറില്ല, മനോരമ ഓൺലൈൻ അവതരിപ്പിക്കുന്ന സീ റിയൽ സ്റ്റാർ എന്ന പരിപാടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സിനിമക്കാരൻ ആകാൻ ആഗ്രഹിച്ച മിഥുൻ എങ്ങനെ ദുബായിക്കാരാനായ കഥ വെളിപ്പെടുത്തുകയാണ്. മോഹൻലാൽ ചിത്രമായ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രമായിരുന്നു മിഥുന്റെ കരിയറിൽ വഴിത്തിരിവായത് ഈ ചിത്രം മിനിസ്ക്രീനിലേയ്ക്കുളള വഴി തുറക്കുകയായിരുന്നു. മിനിസ്ക്രീനില് നിരവധി അവസരങ്ങൾ തേടിയെത്തിയെങ്കിലും മനസ്സിൽ സിനിമ തന്നെയായിരുന്നു.

 ഡബിങ്ങ് ആർട്ടിസ്റ്റായി


സിനിമ കിട്ടാൻ വേണ്ടിയാണ് ഡബിങ് ചെയ്തു തുടങ്ങിയത്. അക്കാലത്ത് തിരുവനന്തപുരത്തെ ചിത്രാഞ്ജലി, നവോദയ എന്നിവിടങ്ങളിൽ ഒരുപാട് ഡബ്ബിങ് വരുന്ന സമയമായിരുന്നു. ഇംഗ്ലീഷ് ചിത്രങ്ങൾ വരുമ്പോൾ എന്നെ വിളിക്കണേ എന്ന് പറഞ്ഞു വെയ്ക്കാറുണ്ട്. അങ്ങനെ ആ സമയത്ത നാലഞ്ച് ഇംഗ്ലീഷ് ചിത്രങ്ങൾ ചെയ്തിരുന്നു. സിനിമയിലേയ്ക്കുളള ചുവട്ട് പടിയായിരുന്നു ഡബിങ്. ഡബ് ചെയ്ത ഇറങ്ങുമ്പോൾ ഡയറക്ടറോട് ചാൻ ചോദിക്കാറുണ്ടായിരുന്നു. കമൽ സാർ, പ്രിയദർശൻ സാർ, സിദ്ദിഖ് എന്നിവരെയൊക്കെ ഡബിങ്ങ് വഴിയാണ് പരിചയപ്പെട്ടത്.

 സിനിമ  പ്രതീക്ഷിച്ച സമയം

ആദ്യ കാലത്ത് സിനിമ ആഗ്രഹിച്ചിട്ട് സീരിയലുകളിലാണ് അവസരങ്ങൾ ലഭിച്ചത്. എന്നാൽ വെട്ടവും റൺവേയും കഴിഞ്ഞപ്പോൾ ഒരുപാട് പുതിയ ചിത്രങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ആ സമയം ആരും വിളിച്ചിരുന്നില്ല. ഏഴ് വർഷം സിനിമയിൽ നിന്നു വിളി വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. പിന്നീട് സിബി മലയിൽ സാറിന്റെ അമൃതത്തിൽ വിളിച്ചു . എന്നാൽ ലീവ് കിട്ടാത്തതു കൊണ്ട് പോകാൻ സിനിമ ചെയ്യാൻ സാധിച്ചിരുന്നില്ല.

 ജോഷി  സാറിന്റെ ചിത്രം


ദുബായിയിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന സമയം. റേഡിയോ സ്റ്റേഷന്റെ വാർഷിക പരിപാടിീയിൽ അതിഥിയായി എത്തിയത് സംവിധായകൻ ജോഷി സാറായിരുന്നു. നീ ഇപ്പോൾ സിനിമ ഒന്നും ചെയ്യുന്നില്ലേ എന്ന് അദ്ദേഹം ഇങ്ങോട്ട് ചോദിക്കുകയായിരുന്നു. ഇല്ലെന്ന് പറഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ അടുത്ത സിനിമയിൽ ചാൻസ് നൽകുകയായിരുന്നു. അങ്ങനെ അഭിനയിച്ച ചിത്രമാണ് സെവൻസ. അതിനു ശേഷം കാര്യാമായ ചിത്രങ്ങളൊന്നും ലഭിച്ചിരുന്നില്ല.

 ദുബായിക്കാരനായി


ഏഷ്യാനെറ്റിൽ ലിറ്റിൽ മാസ്റ്റേഴ്സ് എന്ന ഷോ കണ്ടിട്ടാണ് ദുബായിൽ പുതിയതായി തുടങ്ങാൻ പോകുന്ന എഫ്എം സ്റ്റേഷനിലേയ്ക്ക് ഇന്റർവ്യൂവിന വിളിക്കുന്നത്. എന്നാൽ ഇക്കാര്യം വീട്ടുകാരോട് പറഞ്ഞിരുന്നില്ല . എന്നെ കിട്ടാതെ വന്നപ്പോൾ അവർ വീട്ടിലേയ്ക്ക് വിളിക്കുകയായിരുന്നു. വൈകുന്നേരം മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ കളിച്ചിട്ട് തിരിച്ച് വീട്ടിൽ എത്തുമ്പോൾ അമ്മാവൻമാരൊക്കെ വന്ന് എന്നെ കാത്തിരിപ്പുണ്ട്. ഈ ജോലിക്ക് പോകണമെന്ന് അവരുടെ നിർബന്ധമായിരുന്നു. അങ്ങനെയാണ് ദുബായിയിൽ എത്തുന്നത്. ഇുപ്പോൾ 16 വർഷമായി ദുബായിലാണ്.നൈല ആണ് എന്റെ പേര് ആദ്യമായി എഫ്എമ്മിലേക്ക് നിർദ്ദേശിച്ചത്. ഞാൻ ഇടയ്ക്ക് പറയാറുണ്ട്, എന്നെ ഈ പറുദീസയിലേക്ക് തള്ളിവിട്ടതിന് നൈലയോട് പ്രത്യേകമായ നന്ദി ഉണ്ടെന്ന്.

Read more about: mithun ramesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X