മെഗാസ്റ്റാറിന്റെ കൊലമാസ്സ് എൻട്രി...!! മമ്മൂക്കയുടെ പുതിയ ഗെറ്റപ്പ് ആഘോഷമാക്കി ആരാധകർ...
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഉണ്ട. പോലീസ് ഗെറ്റപ്പിലാണ് താരം ചിത്രത്തിൽ എത്തുന്നത്. മമ്മൂട്ടിയുടെ പോലീസ് വേഷങ്ങൾക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് അപ്പോഴും ലഭിക്കാറുള്ളത്. അതിനാൽ തന്നെ ഉണ്ടയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ജനങ്ങൾ. മമ്മൂക്കയ്ക്കൊപ്പം യുവ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
ചിത്രത്തിൽ മമ്മൂക്കയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തു വന്നിരുന്നു. മണികണ് ഠൻ സിപി എന് ൻ പോലീസ് ഉദ്യോഗസ്ഥനെയാണ് മമ്മൂക്ക അവതരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ പുറത്തു വരുന്ന ചിത്രമായതു കൊണ്ട് തന്നെ വോട്ടിങ് യന്ത്രവുമായി പോകുന്ന താരത്തിന്റെ ചിത്രമായിരുന്നു ഫസ്റ്റ്ലുക്കിലൂടെ പുറത്തു വന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മ്മൂക്കയുടെ ക്യാരക്ടർ പോസ്റ്ററിനു ലഭിച്ചിരിക്കുന്നത്. പ്രേക്ഷകർ മാത്രമല്ല താരങ്ങളും ഉണ്ട ടീമിനും മമ്മൂക്കയ്ക്കും ആശംസ നേർന്ന് രംഗത്തെത്തിയിട്ടുണ്ട്.

സിനിമ സസ്പെൻസിൽ
ഉണ്ട എന്ന ചിത്രം അങ്ങേറ്റം ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. കാരണം ചിത്രത്തിന്റെ പേര് അല്ലാതെ മറ്റൊന്നും ചിത്രത്തിനെ കുറിച്ച് പുറത്തു വന്നിട്ടില്ല. ചിത്രത്തിന്റെ പേര് തന്നെ പ്രേക്ഷകരിൽ കൗതുകം ജനിപ്പിക്കുന്നതാണ്. സിനിമയുടെ ചിത്രീകരണം പൂർത്തിയായി ഏറെ നാളു കഴിഞ്ഞിട്ടാണ് മമ്മൂക്കയുടെ കഥപാത്രത്തെ കുറിച്ചുളള വിവരം പുറത്തു വന്നത്. വിഷു ദിനത്തിലായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നത്.

എസ്ഐ മാണികണ്ഠൻ സിപി
എസ്ഐ മാണികണ്ഠൻ സിപി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സഹപ്രവർത്തകർക്ക് ഇദ്ദേഹം ഇൻസ്പെക്ടർ മണി സാറാണ്. ഒൻപതാമത്തെ ക്യാരക്ടർ പോസ്റ്ററായിട്ടാണ് മമ്മൂട്ടിയുടെ ലുക്ക് എത്തിയിരിക്കുന്നത്. ഛത്തീസ്ഗഡിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി കേരളത്തിൽ നിന്ന് പോകുന്ന പോലീസ് സംഘത്തിന്റെ കഥയാണ് ഉണ്ട്. ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധ കോപ്പ, ദിലീഷ് പോത്തൻ, അലൻസിയാർ, അർജുൻ അശോക് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

ഇതുവരെ കണ്ട പോലീസല്ല
ഇതിനു മുൻപുളള മമ്മൂക്കയുടെ പോലീസ് കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർ ഈരു കൈകൾ നീട്ടിയായിരുന്നു സ്വീകരിച്ചത്. എല്ലാ ചിത്രങ്ങളിലും വ്യത്യസ്ത പോലീസ് ഗെറ്റപ്പിലാണ് താരം എത്തുന്നത്. ഈ അടുത്തിടെ പുറത്തിറങ്ങിയ മമ്മൂക്ക പോലീസ് വേഷത്തിലെത്തിയ ചിത്രങ്ങളായിരുന്നു സ്ട്രീറ്റ് ലൈറ്റ്, അബ്രഹാമിന്റെ സന്തതികൾ. ഇവ രണ്ടും ബോക്സോഫീസ് മികച്ച വിജയം നേടിയിരുന്നു. ഈ രണ്ട് ചിത്രത്തിലേയും മമ്മൂക്ക സ്റ്റൈലൻ ലുക്കിലായിരുന്നു എത്തിയത്. എന്നാൽ ഇതിൽ നിന്നെല്ലാം വേറിട്ട ഗെറ്റപ്പിലാണ് ഉണ്ടയിൽ താരം എത്തുന്നത്.

തെച്ചിക്കാട് രാമചന്ദ്രനും മമ്മൂക്കയും
ഏറെ ആകാംക്ഷയോടെയായിരുന്നു ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററിനായി പ്രേക്ഷകർ കാത്തിരുന്നത്. തൃശ്ശൂർ പൂരവും തെച്ചിക്കാട് രാമചന്ദ്രനുമൊക്കെ മമ്മൂക്കയുടെ ക്യാരക്ടർ പോസ്റ്ററിൽ കയറി വരുന്നുണ്ട്.തെച്ചിക്കോട് രാമചന്ദ്രന്റെ മാസ്സ് എൻട്രിക്കു ശേഷം ദാ വരുന്നു മെഗാസ്റ്റാറിന്റെ കൊലമാസ്സ് എൻട്രി... ഇത് വെറും സാമ്പിൾ വെടികെട്ട് മാത്രം പൂരം വരാനിരിക്കുന്നതെ ഉള്ളൂ.. എന്നാണ് ആരാധകരുടെ കമന്റ്. കൂടാതെ ടീസറിനായി കട്ട വെന്റിങ്ങാണെന്നും പ്രേക്ഷകർ പറയുന്നുണ്ട്.

ആശംസയുമായി താരങ്ങൾ
ഉണ്ട ടീമിനും മമ്മൂട്ടിയ്ക്കും ആശംസ നേർന്ന് താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചു കൊണ്ട് ചിത്രത്തിന് എല്ലാവിധ ആശംസകൾ നേർന്ന് നടൻ പൃഥ്വിരാജും മഞ്ജുവാര്യരും രംഗത്തെത്തിയിട്ടുണട്. പ്രേക്ഷകരെ പോലെ താരങ്ങളും ചിത്രത്തിനു വേണ്ടിയുള്ള കടുത്ത കാത്തിരിപ്പിലാണ്.


Click it and Unblock the Notifications











