ഗുസ്തിക്കാരിയായ വാമിക! ചെറുപ്പത്തില്‍ വാമിക ഗബ്ബി ഇത്രയും ക്യൂട്ടായിരുന്നോ ചിത്രങ്ങള്‍ പുറത്ത്! കാണൂ
ടൊവിനോ തോമസിന്റെ നായികയായി ഗോദ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തി ഞെട്ടിച്ച നടിയാണ് വാമിക ഗബ്ബി. ഗോദയിലെ ഗുസ്തിക്കാരിയായി എത്തിയ വാമിക ശരിക്കും പഞ്ചാബ് സ്വദേശിനിയാണ്. ആദ്യ സിനിമയിലൂടെ തന്നെ മലയാളത്തില്‍ വലിയൊരുനിര ആരാധകരെ സ്വന്തമാക്കാന്‍ കഴിഞ്ഞ വാമിക പൃഥ്വിരാജിന്റെ ചിത്രത്തിലും അഭിനയിച്ചിരുന്നു.

ഇപ്പോഴിതാ ബാല്യകാലത്തെ ഒരു ചിത്രം പങ്കുവെച്ച് ആരാധകരെ അതിശയിപ്പിച്ചിരിക്കുകയാണ് നടി. വാമികയും സഹോദരന്‍ ഹര്‍ദ്ദിഖ് പുരന്‍ ഗബ്ബിയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രമായിരുന്നു പങ്കുവെച്ചത്. സൈക്കോ സഹോദരങ്ങള്‍ എന്നായിരുന്നു ചിത്രത്തിന് തലക്കെട്ടായി നടി പറഞ്ഞത്. ഈ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
ചെറുപ്പത്തിലെ ലുക്കില്‍ നിന്നും ഇപ്പോഴുള്ള ലുക്കിലേക്ക് എത്തുമ്പോള്‍ വലിയ മാറ്റമൊന്നുമില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ചെറുപ്പത്തിലും തടിച്ചുരുണ്ട് ഇരിക്കുന്ന ഗുണ്ടുമണി തന്നെയാണ് വാമികയെന്നാണ് ചിലര്‍ കമന്റിട്ടിരിക്കുന്നത്. പൃഥ്വിരാജിനൊപ്പം 9 എന്ന ചിത്രത്തിലായിരുന്നു വാമിക അവസാനമായി അഭിനയിച്ചത്. ചിത്രം ഫെബ്രുവരിയില്‍ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്.


Click it and Unblock the Notifications











