നടി മൈഥിലിക്ക് ആൺകുഞ്ഞ് പിറന്നു, കുഞ്ഞ് ഉണ്ടായത് എട്ടാം മാസത്തിലോ?, നൂലുകെട്ടിന്റെ ചിത്രങ്ങൾ കാണാം!

കഴിഞ്ഞ വർഷം സോഷ്യൽമീഡിയ ആഘോഷിച്ച താര വിവാഹങ്ങളിൽ ഒന്നായിരുന്നു നടി മൈഥിലിയുടേത്. നടിയും ​ഗായികയുമായ മൈഥിലിയെ ആർക്കിടെക്ടായ സമ്പത്താണ് വിവാഹം ചെയ്തത്.

ഗുരുവായൂരിൽ വെച്ച് നടന്ന വിവാഹ ചടങ്ങിൽ സിനിമാ മേഖലയിൽ നിന്നും നിരവധി പേർ പങ്കെടുത്തിരുന്നു. പിന്നീട് സിനിമാസുഹൃത്തുക്കൾക്കായി റിസപ്ഷനും താരം നടത്തിയിരുന്നു. ശേഷം സെപ്റ്റംബറോടെയാണ് താൻ ​ഗർഭിണിയാണെന്ന വിവരം മൈഥിലി സോഷ്യൽമീഡിയ വഴി പുറത്തുവിട്ടത്.

ഓണം സ്പെഷ്യൽ‌ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചപ്പോഴാണ് താൻ ​ഗർ‌ഭിണിയാണെന്നും വൈകാതെ ഒരാൾ കൂടി തനിക്കും സമ്പത്തിനും സ്നേഹിക്കാനായി വരുമെന്നും മൈഥിലി അറിയിച്ചത്. 'എല്ലാവര്‍ക്കും ഓണാശംസകള്‍.'

'ഇതിനൊപ്പം ഞാന്‍ അമ്മയാകാന്‍ ഒരുങ്ങുകയാണെന്ന സന്തോഷവാര്‍ത്ത കൂടി നിങ്ങളെ അറിയിക്കുന്നു' എന്ന കുറിപ്പോടെയാണ് മൈഥിലി ചിത്രങ്ങള്‍ പങ്കുവെച്ചത്. അഹാന കൃഷ്ണ, ശ്വേത മേനോന്‍, ഉണ്ണിമായ പ്രസാദ്, അപര്‍ണ നായര്‍, ഗൗതമി നായര്‍ തുടങ്ങിയ താരങ്ങള്‍ മൈഥിലിക്ക് ആശംസ നേര്‍ന്ന് കമന്റ് ചെയ്യുകയും ചെയ്തിരുന്നു.

നടി മൈഥിലിക്ക് ആൺകുഞ്ഞ് പിറന്നു

മറ്റുള്ള സെലിബ്രിറ്റികളെ പോലെ സോഷ്യൽമീഡിയയിൽ വളരെ സജീവമായിട്ടുള്ള താരമല്ല മൈഥിലി. വല്ലപ്പോഴുമാണ് ഫോട്ടോ ഷൂട്ട് ചിത്രങ്ങളും തന്റെ വിശേഷങ്ങളും മറ്റും മൈഥിലി സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്നത്. അവസാനമായി മൈഥിലി സോഷ്യൽമീഡിയയിൽ പങ്കുവെച്ചത് തന്റെ വളൈകാപ്പ് ചടങ്ങിന്റെ ചിത്രങ്ങളാണ്.

കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വളകാപ്പ് നടത്തിയത്. നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതനും ഭാര്യയും മകളും അതിഥികൾക്കൊപ്പം ഉണ്ടായിരുന്നു.

കുഞ്ഞ് ഉണ്ടായത് എട്ടാം മാസത്തിലോ?

പിന്നീട് യാതൊരു വിധ പോസ്റ്റുകളും അപ്ഡേഷനുകളും മൈഥിലിയുടെ ഭാ​ഗത്ത് നിന്നുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ മൈഥിലിക്ക് ആൺകുഞ്ഞ് പിറന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങ് നടന്നുവെന്ന തരത്തിലും റിപ്പോർട്ടുകളുണ്ട്.

ചിലർ മൈഥിലിയുടെ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിൽ പങ്കെടുത്ത ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. കുഞ്ഞിനെ എടുത്ത് കുടുംബത്തിനൊപ്പം നിൽക്കുന്ന മൈഥിലിയുേയും സമ്പത്തിന്റേയും ചിത്രങ്ങൾ വൈറലാണ്. ചിത്രങ്ങളിൽ അതീവ സുന്ദരിയായിട്ടാണ് മൈഥിലി എത്തിയിരിക്കുന്നത്

നൂലുകെട്ടിന്റെ ചിത്രങ്ങൾ കാണാം

'മൈഥിലിക്കും സമ്പത്തിനും ആൺ കുഞ്ഞാണ്... നീൽ എന്നാണ് പേര്....' എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എന്നാൽ ഇത് വരെയും യാതൊരു സ്ഥിരീകരണവും താരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. നടിയുടെ മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണിയും സന്തോഷം പങ്കിട്ട് എത്തിയിരുന്നു.

മൈഥിലിയുടെ പുതിയ ചിത്രങ്ങൾ വൈറലായതോടെയാണ് മാസം തികയാതെയാണോ കുഞ്ഞിനെ പ്രസവിച്ചത് എന്ന തരത്തിൽ ആരാധകർ കമന്റുകളിലൂടെ ചോദിച്ച് തുടങ്ങിയത്.

ബ്രെറ്റി ബാലചന്ദ്രൻ എന്ന മൈഥിലി

ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർഥ പേര്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം. തുടർന്ന് നിരവധി ചിത്രങ്ങളിൽ നായികയായി.

കേരള കഫേ, ചട്ടമ്പിനാട്, സാൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. മാറ്റിനി എന്ന ചിത്രത്തിലൂടെയാണ് മൈഥിലി ഗായികയായി അരങ്ങേറ്റം കുറിച്ചത്. ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലിയുടേതായി ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ.

മൈഥിലിയുടേത് പ്രണയ വിവാഹം

മൈഥിലിയുടേത് പ്രണയ വിവാഹമായിരുന്നു. അവിചാരിതമായിട്ടാണ് മൈഥിലി സമ്പത്തിനെ കണ്ടുമുട്ടിയത്. വിവാഹം കഴിഞ്ഞ സമയത്ത് തന്റെ പ്രണയ കഥ മൈഥിലി വെളിപ്പെടുത്തിയിരുന്നു. 'സമ്പത്തും ഞാനും സുഹൃത്തുക്കളായിരുന്നു.'

'അതിന് ശേഷമായാണ് പ്രണയത്തിലായതും വിവാഹിതരാവാന്‍ തീരുമാനിച്ചതും. ഇത്രയും സ്‌നേഹിക്കുന്നൊരാളെ വിട്ട് കളയാനാവില്ലെന്ന് തീരുമാനിച്ചിരുന്നു. കൊടൈക്കനാലില്‍ വെച്ചായിരുന്നു സമ്പത്തും ഞാനും ആദ്യം കണ്ടത്. സമ്പത്തായിരുന്നു ആദ്യം നമുക്ക് കല്യാണം കഴിച്ചാലോയെന്ന് ചോദിച്ചത്' എന്നാണ് മൈഥിലി പറ‍ഞ്ഞത്.

More from Filmibeat

Read more about: mythili
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X