For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കല്യാണം കഴിഞ്ഞിട്ട് നാല് മാസം പക്ഷെ മൈഥിലി അഞ്ച് മാസം ഗര്‍ഭിണി?, സംശയവുമായി സോഷ്യൽമീഡിയ'; ചർച്ചകളിങ്ങനെ!

  |

  സെലിബ്രിറ്റികൾ അവരുടെ വിശേഷങ്ങൾ ആരാധകരെ അറിയിക്കുന്നത് സോഷ്യൽമീഡിയ വഴിയാണ്. തങ്ങളുടെ ജീവിതത്തിലെ ഉയർച്ചകൾക്ക് പിന്നിലെ ഒരു പങ്ക് സിനിമയേയും കലയേയും സ്നേഹിക്കുന്നവരുടെ പിന്തുണയാണെന്ന് അറിയാവുന്നതുകൊണ്ട് തങ്ങളുടെ സ്വകാര്യ ജീവിതത്തിൽസംഭവിക്കുന്ന കാര്യങ്ങളും സെലിബ്രിറ്റികൾ മടി കൂടാതെ സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്നുണ്ട്.

  പക്ഷെ ഇതെല്ലാം അവരെ കളിയാക്കാനും ആക്ഷേപിക്കാനുമുള്ള ഒരു സുഖപ്രദമായ വഴിയായി ചില സോഷ്യൽമീഡിയ ഉപഭോക്താക്കൾ കണ്ട് കഴിഞ്ഞു.

  Also Read: 'എന്നെ ആരും ഉപദേശിക്കാറില്ല, ഇങ്ങനെ ഒരു പണി തന്ന് എന്നെ വീട്ടിലിരുത്തുമെന്ന് വിചാരിച്ചില്ല'; മൈഥിലി പറയുന്നു!

  അതിനാൽ തന്നെ സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതത്തിലേക്ക് ഇടിച്ച് കയറുന്ന രീതിയും വർധിച്ചിട്ടുണ്ട്. സോഷ്യൽമീഡിയ എല്ലാവർക്കും ഉപയോ​ഗിക്കാൻ സാധിക്കുന്ന തരത്തിലേക്ക് ടെക്നോളജിയും കാലവും മാറിയതുകൊണ്ടാണ് പലരും അനുവദാമില്ലാതെ സെലിബ്രിറ്റികളുടെ ജീവിതത്തിലേക്ക് ഇടിച്ച് കയറി അവരുടെ ജീവിതം വിലയിരുത്താൻ തുടങ്ങിയത്.

  സെലിബ്രിറ്റികൾ എന്ത് ചെയ്യണമെങ്കിലും സോഷ്യൽമീഡിയയുടെ സമ്മതപത്രം വേണമെന്നപോലെയാണ് കാര്യങ്ങളുടെ കിടപ്പ്. ഇപ്പോൾ സോഷ്യൽമീഡിയ ചർച്ച ചെയ്യുന്നത് നടി
  മൈഥിലിയുടെ ​ഗർഭാവസ്ഥയാണ്.

  Also Read: 'പരസ്യമായി ലിപ് ലോക്ക് ചെയ്ത് അമൃതയും ​ഗോപി സുന്ദറും'; തൊന്തരവായിയെന്ന് സഹോദരി അഭിരാമി സുരേഷ്!

  ഇക്കഴിഞ്ഞ തിരുവോണ നാളിലാണ് താൻ അ‍ഞ്ച് മാസം ​ഗർഭിണിയാണെന്ന് മൈഥിലി അറിയിച്ചത്. ഇക്കഴിഞ്ഞ ഏപ്രിലിൽ ​ഗുരുവായൂരിൽ വെച്ചായിരുന്നു മൈഥിലിയുടെ വിവാഹം നടന്നത്. നാല് മാസം മുമ്പ് ​വിവാഹിതയായ മൈഥിലി എങ്ങനെ അ‍ഞ്ച് മാസം ​ഗർഭിണിയായി എന്നാണ് എല്ലാവർക്കും അറിയേണ്ടത്.

  ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത ഇന്‍സ്റ്റഗ്രാമിലൂടെയായാണ് മൈഥിലി പങ്കുവെച്ചത്. ഭർത്താവ് സമ്പത്തിനോട് ചേര്‍ന്ന് നിന്നുള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിരുന്നു. താരങ്ങളും ആരാധകരുമെല്ലാം മൈഥിലിക്ക് ആശംസ അറിയിച്ചിരുന്നു.

  ഇരട്ടക്കുട്ടികളാണോയെന്നായിരുന്നു ചിലര്‍ ചോദിച്ചത്. ക്ഷണനേരം കൊണ്ടായിരുന്നു മൈഥിലിയുടെ ചിത്രങ്ങള്‍ വൈറലായി മാറിയത്.

  Also Read: 'എന്തൊക്കെ ബഹളമായിരുന്നു അന്ന്'; കൂട്ടത്തല്ല് കണ്ട് ചിരിയടക്കാനാവാതെ റോബിൻ, എപ്പിസോഡുകൾ കണ്ട് താരം!

  മൈഥിലിയുടെ ​ഗർഭകാലവും വിവാഹം കഴിഞ്ഞ തിയ്യതിയുമെല്ലാം കൂട്ടികിഴിച്ച് ഓരോരുത്തർ മൈഥിലി നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിന്റെ വീഡിയോയ്ക്ക് താഴെ തങ്ങളുടെ കണ്ടെത്തലുകൾ കമന്റായി കുറിച്ചിട്ടുണ്ട്. കല്യാണത്തിന് മുമ്പ് മൈഥിലി ഗര്‍ഭിണിയായിരുന്നോയെന്നായിരുന്നു ചിലരുടെ ചോദ്യങ്ങള്‍.

  കല്യാണം കഴിഞ്ഞിട്ട് നാലര മാസമല്ലേ ആയുള്ളൂ... പിന്നെങ്ങനെയാണ് അഞ്ച് മാസം ഗര്‍ഭിണിയെന്ന് പറയുന്നതെന്നായിരുന്നു മറ്റ് ചിലര്‍ ചോദിച്ചത്.

  മൈഥിലിയെ പരിഹസിച്ചുള്ള കമന്റുകൾ വർധിച്ചതോടെ മറ്റ് ചില ആരാധകർ മൈഥിലിയെ അനുകൂലിച്ചും കമന്റുകൾ കുറിച്ചു. 'മൈഥിലി കല്യാണത്തിന് മുമ്പ് ഗര്‍ഭിണിയായിരുന്നോ എന്ന തരത്തിലുള്ള കമന്റ് കണ്ടു. അവസാനത്തെ പിരീഡ് ഡേറ്റ് വെച്ചാണ് ഗര്‍ഭകാലം കണക്കാക്കുന്നത്.'

  'എന്റെ വിവാഹം ഏപ്രില്‍ 22നായിരുന്നു മേയില്‍ തന്നെ പ്രഗ്നന്റായി. ജനുവരിയില്‍ ഒമ്പതാം മാസത്തില്‍ ഞാന്‍ പ്രസവിച്ചു. ഡോക്ടര്‍ ലാസ്റ്റ് പീരീഡ്‌സ് വെച്ചാണ് മാസം കണക്കാക്കുന്നതെന്നുമായിരുന്നു' ഒരാള്‍ മറുപടിയേകിയത്. ലൈഫ് ഹിസ്റ്ററി നോക്കുമ്പോള്‍ മുമ്പെ ഗര്‍ഭിണിയായത് പോലെ തോന്നുന്നു.

  നാട്ടുകാര്‍ മുഴുവനും നിങ്ങളുടെ പ്രണയത്തിന്റെ ക്ലൈമാക്‌സ് കണ്ടിരുന്നു. അവര്‍ അതെല്ലാം മറന്ന് ജീവിക്കുമ്പോള്‍ എന്തിനാണ് ഇനിയും ഓര്‍മപ്പെടുത്തുന്നതെന്നായിരുന്നു ഒരാളുടെ ചോദ്യം.

  ഓണവിശേഷങ്ങളും വിവാഹ ജീവിതത്തെ കുറിച്ചുമെല്ലാം കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിലാണ് മൈഥിലിയും ഭർത്താവും പങ്കുവെച്ചത്.

  മൈഥിലിയുടേയും സമ്പത്തിന്റേയും പ്രണയവിവാഹമായിരുന്നു. കൊടൈക്കനാലിൽ സ്ഥലം വാങ്ങാൻ പോയപ്പോഴാണ് താനും സമ്പത്തും ആദ്യമായി കണ്ടുമുട്ടിയതെന്നും സമ്പത്താണ് ആദ്യം പ്രപ്പോസ് ചെയ്തതെന്നും മൈഥിലി വെളിപ്പെടുത്തിയിരുന്നു.

  വളരെ മനോഹരമായ സംസാരമാണ് ഇരുവരുടെതെന്നും ഇപ്പോഴുള്ള ഹാപ്പിനസ് ജീവിത കാലം മുഴുവൻ നിലനിൽക്കട്ടേയെന്നും ചിലർ കമന്റായി കുറിച്ചു. മൈഥിലി എന്ന പേര് കേൾക്കുമ്പോൾ തന്നെ പാലേരി മാണിക്യം ഒരു പാതിര കൊലപാതകത്തിന്റെ കഥ എന്ന സിനിമയാണ് പ്രേക്ഷകർക്ക് ആദ്യം ഓർമ വരിക.

  ചിത്രത്തിൽ മാണിക്യമെന്ന ടൈറ്റിൽ റോളിലാണ് മൈഥിലി അഭിനയിച്ചത്. പിന്നീട് സോൾട്ട് ആ‌ന്റ് പെപ്പർ അടക്കം നിരവധി ഹിറ്റ് സിനിമകളിലും മൈഥിലി അഭിനയിച്ചിരുന്നു.

  Read more about: mythili
  English summary
  Was Mythili Pregnant Before getting Married? Social Media Discussions Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X